ഒരു തുടക്കകാരന്‍റെ കഥ – 11 Like

“ ആ നീ കരയണം അങ്ങനെ ഞാൻ ഒറ്റയ്ക്ക് മാത്രം കരായണ്ടല്ലോ”

ഞാൻ അവളെ നോക്കി ചിരിച്ചു .

“ ഉറപ്പാ ഞാൻ കരഞ്ഞു പോകും “

“ ദേ പെണ്ണേ …”

അപ്പു സങ്കടം കടിച്ചുപിടിച് അവളോട് സംസാരിച്ചു.

“ വാ അകത്ത് പോകാം ഇവിടെ നിന്നാ ശെരിയാവില്ല “

“ നിക്ക് പോകല്ലേ ഇല്ല കരയില്ല . എന്റെ ഗിഫ്റ്റ് എങ്ങനുണ്ടായിരുന്നു. “

“ 3 ഉം അടിപൊളി “

അവൾ ഒന്ന് ചിരിച്ചു

“ 3ആമത്തേത് പൊളിച്ചു. “

“അയ്യട … “
“ നീ അങ്ങനെ തരും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല “

“ശോ … തന്നത് മോശമായി അല്ലെ “

“ പൊടി നത്തോലി “

“ നീ പോടാ കൂതറ അപ്പു “

“ കൂതറ നിന്റെ കെട്ടിയോൻ “

“ ആഹഹ … അപ്പൊ നീ തന്നെ സമ്മതിച്ചല്ലോ കൂതറ ആണെന്ന് .. കൊരങ്ങൻ അപ്പുവേട്ടാ .. ആ പിന്നെ വീണ്ടും ക്ലാസ് തുടങ്ങാൻ പോവുകയാണ് , വായിനോട്ടം ബസ്സിലെ മറ്റേ പരിപാടി ഒക്കെ നിർത്തിക്കൊ ന്യൂസ് ഞാൻ അപ്പൊപ്പൊ അറിയും കേട്ടല്ലോ. ഓവർ ആയാൽ വിവരം അറിയും നീ ആ..”

“ അയ്യോ … ഇല്ലേ … അടങ്ങി ഒതുങ്ങി ജീവിച്ചോളമേ “

അമ്മു അത് കേട്ട് ചിരിച്ചു .

“ അത്രയ്ക്കങ്ങു നന്നാവണ്ട , ആവത്തും ഇല്ല അത് വേറെ കാര്യം . വല്ലാണ്ട് മാന്യൻ ആയലെ ഒരു രസം ഉണ്ടാവില്ല ഈ അപ്പു പൊട്ടനെ കാണാൻ . പിന്നെ കല്യാണം കഴിയും വരെ അല്ലെ ഇങ്ങനെ കൂതറ കളിച്ച് നടക്കാൻ പറ്റുള്ളൂ . “

“ അത് കഴിഞ്ഞാലോ “

“ കല്യാണോം കഴിഞ്ഞ് ഈ അമ്മുനേം മറന്ന് മോൻ വേറെ പെണ്ണിന്റെ പുറകെ പോയാൽ പിന്നെ ഈ അമ്മുനെ മോൻ കാണില്ല . “

ആ വാക്കുകൾക്ക് അല്പം പവർ ഉണ്ടായിരുന്നു .

“ കല്യാണം വരെ എന്ത് അലമ്പത്തരോ കാണിച്ചോ . ഞാൻ വന്നതിന് ശേഷം എന്തേലും ഉണ്ടായാ….. “

ഞാൻ ഒന്നും മിണ്ടിയില്ല അവളെ തൊഴുത് നിന്നു .
“ എന്റെ പൊന്നമ്മു നിനക്ക് വേറെ ഒന്നും പറയാനില്ലേ “

“ ഹും . “

“ ആ .. മീനാക്ഷി നായിന്റെ മോളെ എന്റെ കൈൽ കിട്ടട്ടെ അവക്കിട്ടൊരെണ്ണം കൊടുക്കണം “

“ ഓ പിന്നെ നീ ഒലത്തും . അവളെ നീ എന്തേലും ചെയ്താ ……”

“ അവളല്ലേ നിനക്ക് എന്റെ ഓരോ കാര്യം വന്ന് പറഞ്ഞു തരുന്നെ “

“ അതേ … അവൾ ഇല്ലാത്തത് ഒന്നും പറഞ്ഞിട്ടില്ലല്ലോ “

“ പന്നി “

“ അങ്ങനെ നിന്നെ കയറൂരി വിടാൻ പറ്റുമോ . കൂതറയല്ലേ “

“ ആ അതേ “

അമ്മു അവനെ നോക്കി ചിരിച്ചു. ചെറിയ നിശ്ശബ്ദതയ്ക്ക് ശേഷം അമ്മു എൻടെ നെഞ്ചിലേക്ക് ചായ്ഞ്ഞു . എൻടെ നെഞ്ചിൽ പറ്റി ചേർന്ന് നിന്നു.

“ ഞാൻ ഒരുപാട് മിസ്സ് ചെയ്യും അപ്പുവേട്ടാ “

എനിക്കൊന്നും പറയാൻ പറ്റുന്നുണ്ടായില്ല ഉള്ള് വിങ്ങാൻ തുടങ്ങി . അവളുടെ തലമുടിയിൽ പതിയെ തലോടി . ആ നെറുകയിൽ ഒരു ഉമ്മ കൊടുത്തു.

“ ഇനി എപ്പഴാ കാണുവാ അപ്പുവേട്ടാ “
“ അറിയില്ല മോളെ വണ്ടി വന്നാൽ ഞാൻ കാണാൻ വരാം “

ഞങ്ങൾ അങ്ങനെ നിന്ന് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അകത്തുനിന്നും സംസാരം വീടിന്റെ പുറത്തേക്ക് വരുന്നതായി തോന്നി . അതേ അവര് പോകാൻ ഇറങ്ങി .

അമ്മു എന്റെ നെഞ്ചിൽ നിന്നും അടർന്നുമാറി കണ്ണുകൾ തുടച്ചുകൊണ്ടിരിന്നു. അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ട് എൻടെ കണ്ണും നിറഞ്ഞു തുടങ്ങി . ഞങ്ങൾ വീടിൻടെ മുറ്റത്തേക്ക് നടന്നു.

“ആഹാ രണ്ടും കരഞ്ഞുകൊണ്ടിരിക്കുവാണോ “

ഞങ്ങളെ കണ്ട് ചെറിയമ്മ പറഞ്ഞു .അമ്മു ഒന്നും മിണ്ടാതെ കണ്ണും തുടച്ച് ചെറിയമ്മയുടെ പുറത്ത് തൂങ്ങി ചുമലിൽ തലവച് നിന്നു.

“ അപ്പു ബൈക്കോക്കെ വാങ്ങിക്കുന്നെന്ന്‌ കേട്ടല്ലോ “

“ ആ എങ്ങനെയോ ഒരെണ്ണം ഒത്തു കിട്ടി .”

“ ആ കൊച്ചച്ഛൻ മിക്കവാറും അടുത്ത മാസം ലീവിന് വരുടാ “

“ ആഹാ അപ്പൊ മിലിറ്ററി കോട്ട റെഡി “

അത് പറഞ്ഞപ്പോൾ അമ്മു എന്നെ നോക്കി പേടിപ്പിച്ചു.

“ ദേ ചേച്ചി അവളുടെ നോട്ടം നോക്കിക്കേ “

കുഞ്ഞമ്മ അമ്മുവിൻടെ നോട്ടത്തെ പറ്റി പറഞ്ഞു.

എല്ലാവരും അതും പറഞ്ഞ്‌ ചിരിച്ചു .

“ എന്നാ പോട്ടേടി ഇനി അളിയൻ വരുമ്പോ ഇറങ്ങാം , അന്നേരമല്ലേ വന്നിട്ട് കാര്യമുള്ളു “

“ ആ .. ആ… ശെരി എന്നാ “
“ അപ്പു വണ്ടി നീ എടുത്തോ “

“ ഉം …. എന്നാ ശെരി ചെറിയമ്മേ , അനി മുത്തശ്ശാ പോകുവാട്ടോ “

അത് പറഞ്ഞ്‌ തിരിഞ്‌ നടക്കാൻ തുടങ്ങിയതും അമ്മു ഓടിവന്ന് എന്റെ കൈൽ പിടിച്ച് തിരിച് നിർത്തി എന്നെ എല്ലാവരുടെയും മുന്നിൽ നിന്നു തന്നെ കെട്ടിപിടിച് പൊട്ടികരഞ്ഞു. അധിക നേരം നിൽക്കാതെ കണ്ണീർ ഒഴുക്കിക്കൊണ്ട് എന്റെ വലം കവിളിൽ ഒരു ഉമ്മയും തന്ന് കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി കയറി.

Leave a Reply

Your email address will not be published. Required fields are marked *