ഒരു തുടക്കകാരന്‍റെ കഥ – 12

“ പോകാടാ …. “

“ ആ പോകാം “

. ഫയലുകളും എടുത്ത് അപ്പു ഇറങ്ങാൻ നേരം നാൻസിയെ നോക്കി

അവൾ ചിരിച്ചുകൊണ്ട് സൈറ്റടിച്ചു കാണിച്ചു .

അമ്പിളിയെ നോക്കിയപ്പോൾ , കുലീനമായ ഒരു പുഞ്ചിരി അവൾ സമ്മാനിച്ചു.
വീട്ടിലെത്തി നേരെ കുളത്തിലേക്കാണ് അപ്പു ചെന്നത് . ശരീരത്തിന്റെ ക്ഷീണവും മനസിന്റെ സുഖവും കാരണം നീന്തി കുളിക്കാൻ ഒരു വല്ലാത്ത സുഖം കിട്ടി

കുളികഴിഞ്ഞ് നല്ല ചൂടൻ കഞ്ഞിയും തേങ്ങാ ചമ്മന്തിയും ഉണക്കമീൻ ചുട്ടതും കൂട്ടി അത്താഴം കഴിച് വരാന്തയിൽ പോയി കാറ്റും കൊണ്ടിരുന്നു .

“ നാളെ പഠിത്തം തുടങ്ങുവല്ലേ അപ്പുവേ .”

അച്ഛമ്മ ചോദിച്ചു

“ ആ അതേ … “

“ വൈകുന്നേരം നീ കടയിൽ കയറിയിട്ട് വന്നാ മതി , മാധവൻ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല , തന്നോളം വരില്യ മറ്റുള്ളോര് “

“ ആം…..”

എല്ലാവരും കൂടി ചേർന്ന് വർത്തമാനമൊക്കെ കഴിഞ്ഞപ്പോൾ സമയം 12 കഴിഞ്ഞിരിക്കുന്നു.

എല്ലാവരും ഓരോരോ മുറികളിലേക്ക് ചേക്കേറി .

പതിവു പോലെ നേരം വെളുത്ത് അപ്പു റെഡി ആയി, ഇന്ന് കോളേജിലേക് ആണ് .

Leave a Reply

Your email address will not be published. Required fields are marked *