ഒരു തുടക്കകാരന്‍റെ കഥ – 4 1

അതും പറഞ്ഞ് മറ്റൊരു കുല കൂടി അപ്പു കൊത്തി
“ ആ അത് അപ്പഴല്ലേ അതിന് ഇപ്പഴേ ഇതും ചിന്തിച്ച് നടക്കുകയ … കണ്ട കൂതറ ബുക്കും വായിച്ച് വൃത്തികേടും ചിന്തിച്ച് നടക്കുവാ പട്ടി ..”
അപ്പു ഒന്ന് പൊട്ടിച്ചിരിച്ചു
“ ഞാൻ എന്ത് വൃത്തികേടാ അമ്മു പറഞ്ഞേ എന്റെ പെണ്ണിനോട് ഭാവി കാര്യം പറയുന്നത് വൃത്തികേടാ “
എന്റെ പെണ്ണ് എന്ന് കേട്ടപ്പോൾ അമ്മുവിന് വല്ലാത്തൊരു സന്തോഷം തോന്നി .. അവൾ ഒന്ന് ചിരിച്ചു
“ അതൊക്കെ ഇപ്പഴേ ചിന്തിക്കുന്നത് മോശമാ അപ്പുവേട്ടാ “
“ ഒലക്ക നീ ഈ കത്തി പിടിച്ചേ”
അവൾക്കു നേരെ നീട്ടിയ വാ കത്തി അവൾ വാങ്ങി , അവൻ 2 കുലകളും എടുത്ത് വീട്ടിലേക്ക് നടന്നു. അതിൽ ഒന്ന്‌ ജീപ്പിൽ കൊണ്ട്‌വച്ചു
കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ വത്സലകുഞ്ഞമ്മ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി,
അവര് പോയി കഴിഞ്ഞ് അതുല്യയും അതുലും സ്കൂളിൽ നിന്നും തിരിച്ചെത്തി
“ അമ്മു ചേച്ചി”
“അതുമോളെ”
“ചേച്ചി എപ്പളാ വന്നേ”
“ഉച്ചയ്ക്കെത്തി അതുട്ടാ “
“ഒറ്റയ്ക്കണോ വന്നേ”
“ അല്ലാ അമ്മ ഉണ്ടായിരുന്നു …”
“എന്നിട് ചെറിയമ്മ എന്തിയെ “
“അമ്മ ചെറിയച്ഛന്ടെ കൂടെ പോയല്ലോ”
“ അനിലേട്ടനും പോയോ “
“ഇല്ല അവൻ വന്നില്ല , അവൻ രാവിലെ സ്കൂളിൽ പോയി .. നിങ്ങള് വേകം ചായകുടിക്ക് നമുക്ക് കുളത്തിൽ കുളിക്കാൻ പോകാം “
“ആ പോകാം പോകാം ദേ പെട്ടന്ന് വരാവേ”
അവര് അടുക്കളയിലേക്ക് ഓടി
“ അപ്പുവേട്ടാ കുളിക്കാൻ കുളത്തി പോകാടാ “
അപ്പൊ ചെറിയൊരു സന്തോഷത്തോടെ
“ആ പോകാം “
“ഞാൻ പോയി കുഞ്ഞമ്മേനേം വിളിക്കട്ടെ “
“ ആ …”
“ കുഞ്ഞമ്മേ കുളിക്കാൻ പോകാം “
“ ഇപ്പഴെയോ .. എനിക് മുറ്റം അടിക്കാനുണ്ട്, പശുനും കാളയ്ക്കും തീറ്റയും വെള്ളവും കൊടുക്കണം അങ്ങനെ ചില്ലറ പണി കൂടെ ഉണ്ട് “
“ എന്ന ഞങ്ങള് പൊക്കോട്ടെ”
“ പിള്ളേരും അപ്പുവേട്ടനും ഞാനും “
“ അമ്മേ അമ്മ വരുന്നുണ്ടോ കുളിക്കാൻ ഇപ്പൊ” (അപ്പുവിന്റെ അമ്മയെ അവളും അമ്മ എന്നുതന്നെയാണ് വിളിക്കാറ്)
“ഞാനിപ്പോ ഇല്ല മോളെ അല്പം പണികൂടി ഉണ്ട്”
“ എന്നാ ഞങ്ങള് പോകുവട്ടോ .. അമ്മുമ്മ വരുന്നുണ്ടോ ആവോ “
“അമ്മ കുളത്തിനൊന്നും കുളികറില്ല ചൂടുവെള്ളത്തിലെ കുളിക്കു”
“ എന്നാൽ ഞങ്ങള് പോകുവട്ടോ , കുഞ്ഞമ്മേ പിള്ളേരെ കൂട്ടിട്ടോ “
“ ആം…”
“ അപ്പൂട്ടാ പോകാടാ കൊരങ്ങാ… “
“എങ്ങോട്ട് “
“ കുളത്തില് “
“ഞാനൊന്നുമില്ല “
“ ദേ ഞാനൊരു കുത്ത് വച്ചുതരുട്ടോ .. നീ അല്ലെ ഇപ്പൊ വരാന്ന് പറഞ്ഞത് “
സത്യത്തിൽ പോകാൻ താല്പര്യം ഉണ്ടെങ്കിലും അവനല്പം ജാഡ ഇട്ട്‌ നിന്നു
“ ഞാനോ എപ്പോ “
“ദേ ചെക്കാ മരിയതയ്ക് വന്നോട്ടോ”
“ നീ എന്താ ഈ പറയുന്നേ ഞാനൊന്നും ഇല്ല പോയേ “
“ ലാസ്റ്റ് ചോദിക്കുവാ നിനക്ക് വരാൻ പറ്റുമോ “
ആ ചോദ്യവും ആ മുഖത്തെ ദേഷ്യവും അവനെ ചെറുതായിട്ടൊന്ന് പേടിപ്പിച്ചു
“ ആ ഞാൻ വരാം “
“ഹാ അങ്ങനെ വഴിക്ക് വാ , അപ്പൊ പേടിയുണ്ടെന്നെ “
“ അയ്യോ …”
“കൊയ്യോ അല്ല … അലക്കാൻ വല്ല തുണിയും ഉണ്ടേൽ എടുത്തോണ്ട് വാ അലക്കി തരാം “

അത് കേട്ടപ്പോൾ അവന്റെ മനസോന്ന് കുളിരു കോരി

അവളൊരു ബക്കറ്റിൽ അവളുടെ മുഷിഞ്ഞ തുണിയും അവന്റെയും എടുത്തിട്ടു പിള്ളേരേം കൂട്ടി സോപ്പും എടുത്ത് കുളത്തിലേക്ക് നടന്നു.
അപ്പുവിന്റെ മനസ്സിൽ വല്ല കുളി സീനും കിട്ടിയാലോ എന്ന പ്രതീക്ഷ ആയിരുന്നു

“ അപ്പുവേട്ടാ കഴിഞ്ഞ ദിവസം സ്‌കൂളിൽ ഒരു സംഭവം ഉണ്ടായി “

“ ഉം .. എന്താ…”

“ ഒരു ചെക്കൻ എന്റെ അടുത്ത് വന്ന്‌ ഇഷ്ടാന്നുപറഞ്ഞു “

അത് കേട്ടപ്പോൾ അപ്പുവിന്ടെ മുഖം ചുവന്ന് തുടുത്തു

“ എന്നിട് നീ എന്ത് പറഞ്ഞു “

“ ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല “

“ അതെന്താ നി എന്റെ കാര്യം പറയാതിരുന്നെ”

“ ഞാൻ മിണ്ടാനെ പോയില്ല , എന്റെ ഫ്രണ്ടില്ലെ വീണ ആ ഞാറ്റുപറമ്പിലെ അവൾ അവനോട് പറഞ്ഞു എനിക് ഒരു മുറചെക്കൻ ഉണ്ട് അവനുമായി വീട്ടുകാർ ചെറുപ്പത്തിലേ കല്യാണം ഉറപ്പിച്ചതാ എന്ന്‌ “

Leave a Reply

Your email address will not be published. Required fields are marked *