“ I TOO LOVE YOU അപ്പുവേട്ടാ ……അപ്പുവെട്ടാനില്ലാതെ എനിക്കിനി ജീവിക്കാൻ പറ്റില്ല”
അത്ര മാത്രമേ അവൾ അവനോട് പറഞ്ഞുള്ളു അടുത്ത നിമിഷം അവന്റെ കൈകൾക്കടിയിലൂടെ
അവന്റെ ശരീരത്തെ അവൾ മുറുക്കെ കെട്ടിപിടിച്
അവന്റെ ഇടം നെഞ്ചിലേക്ക് മുഖം ചേർത്ത് കെട്ടിപിടിച്ച് ചാഞ്ഞുകിടന്നു .
അത് കേട്ടതും അപ്പുവിന്റെ കൈകൾ അവളുടെ പുറത്തുടെ ചുറ്റി അവളെ അവൻ അവനിലേക്ക് കൂടുതൽ ചേർത്തു പിടിച്ചു
“ഡാ അപ്പു “
പെട്ടന്നുള്ള ആ വിളികേട്ടാണ് 2 പേരും ഞെട്ടി തിരിഞ്ഞു നോക്കിയത്
“ അയ്യോ കുഞ്ഞമ്മ ……”
2 പേരും ഒരേ സ്വരത്തിൽ പറഞ്ഞു
“ ഇതെന്താ മക്കളെ 2ഉം പ്രേമിച്ച് കളിക്കുവാണോ “
രണ്ടു പേർക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു നല്ലതുപോലെ ചമ്മി
“ ചേച്ചി കാണാഞ്ഞത് നന്നായി ഇല്ലേൽ ഇന്ന് തന്നെ രണ്ടിനേം കെട്ടിച്ചേനെ “
അമ്മു അപ്പോഴേക്കും നാണം കൊണ്ടു കരയ്ക്ക് കയറി.
“ ഒന്ന് പോ കുഞ്ഞമ്മേ “
അമ്മു നാണത്തോടെ പറഞ്ഞു
“ ഞങ്ങൾക്കൊന്ന് പ്രേമിക്കാനും പാടില്ലേ “
“അയ്യട ചെക്കാ … കെട്ടി പിടിച്ചോണ്ടല്ലേ പ്രേമം .. “
അപ്പു ഒന്നു ചമ്മിയ ചിരി പാസ്സാക്കി
“ ഈശ്വര രണ്ടിന്റെയും പാടുത്തം ഒന്ന് തീർന്നിരുന്നേൽ കെട്ടിച് വിടാരുന്നു … കുടുംബത്തിന് ചീത്തപ്പേര് കേൾപ്പിക്കാതെ “
“അയ്യേ ഈ കുഞ്ഞമ്മ … ഒന്ന് പോ കുഞ്ഞമ്മേ “
അമ്മു ചിണുങ്ങി
“ എന്നാലും ….”
“ദേ കുഞ്ഞേ ഇനി ഇതും പറഞ്ഞു തുടങ്ങിക്കോ … സ്നേഹത്തോടെ ഒന്ന് കെട്ടിപിടിക്കുന്നത് അത്രയ്ക്കും തെറ്റാണോ “
“ അയ്യോ എനിക്ക് അറിയില്ലെടാ നിന്റെ ‘അമ്മ വരുമ്പോൾ ഞാൻ ചോദിക്കാട്ടോ “
അമ്മു ഒന്ന് ഞെട്ടി
“ അയ്യോ കുഞ്ഞേ dont do dont do .. നാറ്റിക്കല്ലേ “
“ ഹാ നോക്കട്ടെ “
“കുഞ്ഞമ്മേ “
“എടാ ചെക്കാ നിങ്ങളാരെയാടാ ഈ പേടിക്കുന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇവള് നിനക്കും , ഇവൻ നിനക്കും ഉള്ളതാണെന്ന് പണ്ടേ പറഞ്ഞു വച്ചതാ … നിങ്ങള് പ്രേമിക്കെടാ .. ഇത്രേം കാലത്തിനിടയിൽ നിങ്ങൾ ഒന്നിച്ച് നടന്നിട്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ , ഇല്ലല്ലോ “
“ അത് ഞങ്ങള് ചെറിയ കുട്ടികളായോണ്ടല്ലേ”
“ഉം അത് ഇപ്പൊ കണ്ടു … ഡാ അപ്പു കഴിഞ്ഞ ആഴ്ച കൂടി ചേച്ചി പറഞ്ഞതെ ഉള്ളു ഡിഗ്രി കൂടി പഠിപ്പിച്ചത് അതും കഴിഞ്ഞാലുടനെ നിങ്ങളെ കെട്ടിക്കണം എന്ന് “
“ശെരിക്കും “
“ആ… പിന്നെ ഒരു കാര്യം മക്കളെ ചീത്തപെരുണ്ടാക്കിയേക്കാരുത് ”
“ അതു മോളെ അതുകുട്ടാ കേറിക്കെ മതി വെള്ളത്തിൽ കളിച്ചത് മിക്കവാറും 2 നും നാളെ പനി ഉറപ്പാ, അമ്മു അവരുടെ തോർത്തി കൊടുത്തേടി “
അമ്മു കുഞ്ഞമ്മേടെ കൈൽ നിന്നും തോർത്തും എടുത്ത് കുട്ടികളുടെ അടുത്തേക് ചെന്നു
അപ്പു കുഞ്ഞമ്മ പറഞ്ഞ കാര്യങ്ങളും ചിന്തിച്ച് വെള്ളത്തിൽ തന്നെ നിന്നു
കുഞ്ഞമ്മ തുണികൾ അലക്കാൻ ഇറങ്ങി
“അമ്മു ചേച്ചീ…..”
അതാരാ ആ വിളിച്ചത്
“ കുഞ്ചു നീ ഇതെപ്പോ വന്നു “
“ ദേ ഇപ്പൊ വന്നേ ഉള്ളു ചേച്ചി “
മറ്റാരുമല്ല എന്റെ അനിയത്തി ഹരിത , അമ്മയുടെ വീട്ടിൽ നിന്നാണ് അവൾ പഠിക്കുന്നത് , നാളെ ശെനിയാഴിച്ച ആയതുകൊണ്ട് ഇങ്ങോടെക് മാമൻ കൂട്ടിയിട്ട് വന്നതാണ്
“ ചേച്ചി എത്ര ദിവസം ഉണ്ടാകും “
“ ഒരാഴ്ച കാണും .. സ്കൂൾ തുറക്കറാകുമ്പോഴേ പോകു “
“ ചേച്ചി വേകം വാ ഒരുപാട് സംസാരിക്കാനുണ്ട്”
“ എടി കുഞ്ചു നീ കുളിക്കുന്നില്ലേ “
“ഓ ഞാനിനി വീട്ടിന്ന് കുളിച്ചോളാം കുഞ്ഞമ്മേ “
“തുണി ഒന്നും അലക്കാനില്ലെ”
“അത് നാളെ എങ്ങാനും അലക്കന്നേ .. വല്ലാത്തൊരു മടി “
“ ചേട്ടായി നിന്നെ ചെറിയച്ഛൻ അന്വേഷിക്കുന്നുണ്ടായിരുന്നു “
“ എന്നെയോ .. അതെന്നാത്തിന “
“ആ അറിയില്ല “
അമ്മു വേകം ഒന്ന് മുങ്ങി നേരെ മറപ്പുറയിൽ പോയി തുണി മാറി ഇട്ട തുണി കുത്തി പിഴിഞ്ഞ് അപ്പുവിനോട് വരാൻ പറഞ്ഞ് വീട്ടിലേക്ക് പോയി
സമയം സന്ധ്യയായി സൂര്യൻ പടിഞ്ഞാറൻ കോണുകളിൽ മറയാൻ തുടങ്ങിയിരിക്കുന്നു
പാടത്തെ പണിക്കാര് ഓരോരുത്തരായി കൂലി വാങ്ങി വീടുകളിലേക്കും ചന്തകളിലേക്കും നീങ്ങി.
പശുവും കളകളും കൂട്ടിൽ കയറി പുല്ലും വൈകോലും തിന്നുന്നു
