“ഓ വന്നോ “
“ആ ചെറിയച്ചാ … ചെറിയച്ഛൻ എന്നെ എന്തിനാ അന്വേഷിച്ചെ”
“ആ അതേ … നിനക്ക് എത്ര ദിവസം ലീവുണ്ട്”
“ഒരൂ….. പത്ത് ദിവസം കാണും “
“ആ എന്നാൽ നാളെ മുതൽ നീ തുണിക്കടയിൽ പോയി നിൽക്ക് … ഞാൻ ഒറ്റയ്ക്ക് ഓടി മടുത്തെട എല്ലായിടത്തും ഓടി എത്തുന്നില്ല”
“ഞാൻ അവിടെ പോയിട്ട് എന്ത് ചെയ്യാനാ “
“ നീ അവിടെപോയി കൗണ്ടറിൽ ഇരിക്ക് “
“ചെറിയച്ചാ എനിക്ക് വല്യ പിടി ഇല്ലാട്ടോ “
“അതൊക്കെ രണ്ട് ദിവസം കഴിയുമ്പോൾ ശെരിയായിക്കോളും . ഇപ്പൊ വലിയ തിരക്കില്ലാത്ത സമയമാണ് അതുകൊണ്ട് അതികം പേടിക്കണ്ട . പിന്നെ മാധവേട്ടനുണ്ടല്ലോ അയാള് സഹായിച്ചോളും “
“ആ പോയി നോക്കാം “
“ആ ഞാൻ മാധവേട്ടനോട് പറഞ്ഞിട്ടുണ്ട് നാളെ മുതൽ നീ വരും എന്ന് “
“ഉം …”
അപ്പു ഒരു അർധ സമ്മതം മൂളി
അമ്മു അവനെ നോക്കി ചിരിച്ചു
“ പോടി…”
“ ആ വാടാ അത്താഴം കഴിക്കാം വിശക്കുന്നു വല്ലാതെ വാടി അമ്മു “
അവര് താഴെ എത്തിയപ്പോൾ അച്ഛനും അച്ഛച്ഛനും അച്ഛമ്മയും ഭക്ഷണം കഴിച്ച് കഴിഞ്ഞിരുന്നു . അമ്മു അടുക്കളയിൽ പോയി അമ്മയെയും കുഞ്ഞമ്മയെയും ഭക്ഷണം എടുക്കാൻ സഹായിച്ചു .
“ അമ്മു മോളീ ചോറും കറിയും കൊണ്ട് വച്ചേക്ക് “
“ശെരിയമ്മേ “
“ ഷീജെ പ്ലേറ്റും വെള്ളവും എടുത്തേക്ക് “
അവരെല്ലാവരും ടേബിളിൽ ഭക്ഷണം നിരത്തി സ്ത്രീകൾ വിളമ്പാൻ തുടങ്ങി .
“ചേച്ചീ നാളെമുതൽ അപ്പുവാണ് തുണിക്കടയിലെ കാര്യങ്ങൾ നോക്കുന്നത്”
“ആഹാ കൊള്ളാലോ “
“ആ പോയി പഠിക്കട്ടെ ഇന്നല്ലെങ്കിൽ നാളെ ഇവനും നോക്കേണ്ടതല്ലേ പഠിക്കട്ടെ , എനിക്ക് ഒരു താങ്ങും ആവുമല്ലോ “
“ഉം …”
അങ്ങനെ ഓരോരോ കാര്യങ്ങൾ പറഞ്ഞ് അവരുടെ ആ ദിവസം അവസാനിക്കാറായി , അമ്മുവും , അമ്മയും , കുഞ്ഞമ്മയും അടുക്കളയിൽ പണികൾ തീർത്തുകൊണ്ടിരിക്കുകയാണ് .
കുഞ്ചു കുട്ടികളെ ഉറക്കുകയും
അച്ഛമ്മയും ,അച്ഛച്ഛനും ഉറങ്ങാൻ മുറിയിലും കയറി
അച്ഛനും മുറിയിൽ കയറി കിടന്നു
അപ്പുവും ചെറിയച്ഛനും തുണിക്കടയിലെ കണക്കുകൾ എഴുതുന്ന കാര്യവും ഡിസ്‌കൗണ്ട് കൊടുക്കുന്നതും, ഒക്കെ സംസാരിക്കുകയായിരുന്നു
അടുക്കള പണി ഏതാണ്ട് തീർത്ത് അമ്മ മുറിയിലേക്കും കുഞ്ഞമ്മയും അമ്മുവും മുകളിലേക്കും കയറി വന്നു
“ അല്ല മാഷേ ഉറങ്ങുന്നൊന്നുമില്ലേ”
“ആ ദേ വരുന്നെടി ഇവനെ ഇതൊക്കെ ഒന്ന് മനസിലാക്കി കൊടുക്കട്ടെ “
സംസാരത്തിനിടയിൽ ഷീജ മോഹനന്റെ പുറകിലും അമ്മു അപ്പുവിന്റെ പുറകിലും നിന്ന് അവരെ ശ്രെദ്ധിച്ചുകൊണ്ടേ ഇരുന്നു.
“ ആ അപ്പൊ ഇത്രേ ഉള്ളു കാര്യങ്ങൾ , ബാക്കി ഒക്കെ നാളെ വൈകിട്ട് കടയിൽ വരുമ്പോ വിശദമായി നോക്കാം “
“ ആ ഓക്കെ “
“ആ എന്നാ ശെരി … ഭാ നടക്ക് ..”
മോഹനൻ ഷീജയേയും കൂട്ടി അവരുടെ മുറിയിലേക്ക് നടന്നു
“ അപ്പുവേട്ടാ , നാളെ എത്രമണിക്കാ പോകേണ്ടത്”
“ഒരൂ……… 9 മാണി ഒക്കെ ആകുമ്പോ”
“ ആ ഒക്കെ , ഞാൻ പോട്ടെ ഉറങ്ങാൻ “
“ പോവ്യാണോ ..”
“ആ … എന്തേ “
“ ഒരു ഉമ്മ തന്നിട്ട് പൊക്കൂടെ “
“ ഓ …. വേണോ “
“ ആ വേണം “
“ മോശമാണ് അതൊക്കെ “
“ഒരു ഉമ്മ തന്നെന്നുകരുതി ഒരു മോശവും ഇല്ല “
“ എന്നാലും “
“ഒരെന്നാലും ഇല്ല ഒരു ഉമ്മയല്ലേ താ ..”
“ ഉം ശെരി … “
അവൾ മുറിയുടെ വാതിലിലേക്ക് നോക്കി പെട്ടന്ന് അവന്റെ മുഖത്തെ 2 കൈ കൊണ്ടും പിടിച്ച് ആഹ് ഇടത്തുകവലിൽ “
“Ummmmmmmmmmmmmmmmmmmmmmmhhhhaaaaaaaaaaaaaa”
അവൾ മുറിയിലേക്ക് ഓടി
അത് മാത്രം മതിയായിരുന്നു അവന് ആ ഇരുട്ടിനെ വെളുപ്പിക്കാൻ.
പിറ്റേന്ന് രാവിലെ അമ്മുവിന്റെ വിളി കേട്ടാണ് അവൻ എഴുന്നേറ്റത്
“ അപ്പുവേട്ടാ … ഏയ് അപ്പുവേട്ടാ …. എണീക്ക് “
“ എന്താ അമ്മുവിത് ഞാൻ കുറച്ച് നേരം കൂടി ഉറങ്ങിക്കോട്ടെ “
“ മതി ഉറങ്ങിയത് സമയം 7.30 കഴിഞ്ഞു “
“ഒരഞ്ച് മിനുറ്റുടെ് പ്ലീസ് “
“ഒരു അഞ്ചു മിനിട്ടുല്ലാ എണീറ്റെ”
“ അവൻ വീണ്ടും ആ പുതപ്പ് തലവഴി മൂടി കിടന്നു
“ ആ ഹ പിന്നേം കിടന്നുലെ “
അതും പറഞ്ഞവൾ ആ പുതപ്പ് വലിച്ചെടുത്തു”
അപ്പോഴേക്കും അവൻ അവളുടെ കൈൽ പിടിച്ച് അവളെ കട്ടിലിലേക്ക് വലിച്ചിട്ടു
“ നിനക്ക് എന്നെ എണീപ്പിക്കണമല്ലേ”
