“ ഹും … എനിക്കത്ര വിശ്വാസം വന്നിട്ടിലാ..”
അപ്പു അവളുടെ കണ്ണുകൾ തുടച്ചു
“ സോറി “
“ സാരൂല്ല “
“ ഉമ്മ “
അവൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു
അവൾ വീണ്ടും അവനെ കെട്ടിപിടിച്ചു
അവരങ്ങനെ കുറച്ച് നേരം ഇരുന്നു .
അവരുടെ അടുത്തേക്ക് ചെറിയച്ഛനും കുഞ്ഞമ്മയും നടന്നു വന്നു
“ അമ്മു ദേ ചെറിയച്ഛൻ വരുന്നു “
അവൾ വേകം എഴുനേറ്റ് മാറാൻ തുടങ്ങി
വേണ്ട വേണ്ട അവിടെത്തന്നെ ഇരുന്നോ
ചെറിയച്ഛൻ വന്ന് അവന്ടെ അരികിൽ ഇരുന്നു
“ ഡി വേണേ ഇവിടിരുന്നോ “
“ പോ മനുഷ്യാ “
“ഓ പിന്നെ വന്നിരിക്കെടി”
ചെറിയച്ഛൻ കുഞ്ഞമ്മയുടെ കൈൽ പിടിച്ച് മടിയിൽ ഇരുത്തി
അമ്മു എന്റെ മടിയിലും ഞങ്ങൾ അങ്ങനെ കുറച്ച് നേരം ഇരുന്നപ്പോൾ അച്ഛച്ഛനും ഞങ്ങളുടെ റ്റ്സംസാരം കേട്ട് വന്നു . അച്ഛച്ഛനെ കണ്ടതും കുഞ്ഞമ്മ ചാടി എണീറ്റു കൂടെ അമ്മുവും ഞാനും
“ ഇതെന്താ ഇവിടെ ഇരിക്കുന്നെ “
“ ഒന്നുല്ല അച്ഛാ ചുമ്മാ കാറ്റും കൊണ്ട് വർത്തമാനം പറഞ്ഞിരുന്നു “
“ ആ എങ്കി അപ്പു നീ ദാസനെയും ഉഷേനേം അവളേം ഇങ് വിളി “
അച്ഛച്ഛൻ എന്തോ കാര്യമായ ചർച്ചയ്ക്കാണെന്ന് ഞങ്ങൾക്ക് മനസിലായി
ഞാൻ പോയി അച്ഛനെയും അമ്മയെയും അച്ഛമ്മയെയും കുഞ്ചുനേയും പിള്ളേരെയും വിളിച്ചു
എല്ലാവരും കൂടി മുറ്റത്ത് ഒത്തുകൂടി
“ കുറേ കാലമായി ഇങ്ങനെ എല്ലാവരും കൂടി അല്ലെ ദാസാ “
“ആ ….. “
“ കുഞ്ചു നീ നാളെ പോണുണ്ടോ “
“ആ ഉണ്ട് അച്ഛച്ചേ “
“ നാളെ ഞായർ അല്ലെ കടകൾ ഒന്നും തുറക്കുന്നില്ലലോ “
“ ഇല്ല “
ചെറിയച്ഛൻ മറുപടി നൽകി
“ ആ ഇങ്ങനെ എല്ലാവരെയും ഒത്ത് കിട്ടിയതുകൊണ്ട് ഞാനൊരു കാര്യം അങ്ങ് ചോദിക്കുവാ . എല്ലാവരും തീരുമാനം ആലോചിച്ചു പറ “
എല്ലാവരും അച്ഛച്ഛനെ ശ്രെദ്ധിച്ചിരുന്നു
“ നമ്മുടെ ഈ കുടുംബം ഇതുവരെ ഒരു കുടുംബ കലഹം ഇല്ലാതെ നല്ലത് പോലെ മുന്നോട്ടേക് പോയി . അതിന് ജഗദീശ്വരനോട് നന്ദി പറയുന്നു .
ദാസാ മൂത്തമകനായ നീ മറ്റൊരു വീട് വച്ച് മാറുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ “
എല്ലാവരും ഒന്ന് ചെറുതായി ഞെട്ടി
“ ഞാൻ ചിന്തിച്ചിട്ടുണ്ട് “
“ അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട്”
ചെറിയച്ഛൻ ഇടയ്ക്ക് കയറി പറഞ്ഞു
“ ഇത്രയും കാലം നമ്മുടെ ഈ കുടുംബം നല്ല സന്തോഷത്തോടെയാണ് കടന്ന് പോയിട്ടുള്ളത് , ഇനി എന്തായാലും അമ്മായി അമ്മ പോരോ , നാത്തൂൻ പോരോ ഇണ്ടാവാനും പോകുന്നില്ല .
പിന്നെ എന്തിനാ അച്ഛാ ഈ കുടുംബത്തെ കീറി മുരിക്കുന്നെ “
“ എനിക്ക് കീറി മുറിക്കാൻ ആഗ്രഹം ഉണ്ടായിട്ടല്ല, എന്റെ മക്കൾ എന്നും ഒന്നിച്ചുണ്ടാവാം എന്നാണ് എന്റെ ആഗ്രഹം പക്ഷെ നാട്ട് നടപ്പ് നോക്കണ്ടേ, കുടുംബത്തിന്റെ അംഗസംഖ്യ നോക്കണ്ടേ “
“ അച്ഛാ അതിന് നമുക്ക് ഈ വീട് അല്പം കൂടി വലുതാക്കിയാൽ പോരെ “
“ നീ എന്താ മോഹനാ ഈ പറയുന്നേ എത്ര കാലത്തേക്ക് . അപ്പുവിതാ വളർന്ന് വരുന്നു നാളെ അവന്റെ കല്യാണം കഴിയും അവന് കുട്ടികൾ ഉണ്ടാകും ഇവനൊക്കെ 2 ൽ നിർത്തുമോന്ന് ആരറിഞ്ഞു “
അച്ഛച്ഛൻ ചിരിച്ചുകൊണ്ട് അതിനിടയിൽ ചെറുതായിട്ടൊന്ന് കൊട്ടി
എല്ലാവരും എന്നെ നോക്കി ചിരിച്ചു
“ കുഞ്ചു നാളെ മറ്റൊരിടത്തേക്ക് പോകും എന്നാലും അവൾക്കും ഇല്ലേ ഇവിടെ ഒരു സ്ഥാനം.
പിന്നെ നിന്ടെ 2 എണ്ണം പീക്കിരികൾ ആണെങ്കിലും അവരും വളരുവാ അതിലൊന്ന് ആണും “
“ അതൊക്കെ ശെരിയ പക്ഷെ പിരിഞ്ഞ് ജീവിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല “
അച്ഛമ്മ അതിനിടയിൽ കയറി
“ ഞാൻ എന്റെ ഒരു അഭിപ്രായം പറയട്ടെ…. ഇനി ആരാണോ വീട്ടിൽ അംഗസംഖ്യ കൂട്ടുന്നത് അവർക്ക് വേറെ വീട് വച്ച് കൊടുത്തോളുക അതും ഈ വീടിന്റെ ചുറ്റളവിൽ “
ആർക്കും ഒന്നും മനസ്സിലായില്ല എല്ലാവരും പരസ്പരം നോക്കി നിന്നു
അതിനിടയിൽ അച്ഛൻ പറഞ്ഞു
“അതായത് അപ്പുവിന്റെ കല്യാണം കഴിയുമ്പോ അവന് വേറെ വീട് വച്ച് കൊടുക്കാനോ”
“ ആ അതേ …”
“ അതിനേക്കാൾ നല്ലത് ഞാൻ തന്നെ വേറെ വച്ച് മാറുന്നതല്ലേ “
“ മോഹനൻ അല്ലെ പറഞ്ഞത് നിങ്ങൾക്ക് തമ്മിൽ വേറെ വയ്ക്കണ്ടാ എന്ന് , പകരം നിന്റെ മോന് വച്ച് കൊടുക്ക് അതാകുമ്പോ കുടുംബം വേർപെട്ടു എന്നൊരു ചിന്തയും വേണ്ട”
