“എനിക്ക് വേണം മോനെ , കാലം കുറേ ആയി കടിച്പിടിച്ച് സഹിച്ചു നിൽക്കുന്നു. ഒരു നല്ല അവസരം വരാനാ ഞാൻ കാത്തിരിക്കുന്നത്.
അപ്പു ചിരിച്ചുകൊണ്ട് താഴേക്ക് ഇറങ്ങി , കൂടെ നാൻസിയും. സമയം അങ്ങനെ വൈകുന്നേരമായി, അപ്പു കണക്ക് കൂട്ടാൻ മുകളിലേക്ക് കയറി , തിരക്ക് കഴിഞ്ഞപ്പോൾ നാൻസി വന്നു. നാൻസി വന്ന് അല്പം കഴിഞ്ഞപ്പോൾ അമ്പിളിയും പതിയെ കയറി വന്നു
അമ്പിളിയുടെ വരവ് കണ്ട നാൻസിയും അപ്പുവും പരസ്പരം ചിരിച്ചു.
“ എന്താടി “
“ ഏയ് ഒന്നുമില്ല “
അപ്പുവും നാൻസിയും ഇടയ്ക്ക് നോക്കി ചിരിച്ചുകൊണ്ടിരുന്നു . ചെറിയച്ഛൻ വന്നപ്പോൾ അപ്പു വീട്ടിലേക്ക് മടങ്ങി .
വീട്ടിൽ എത്തിയ അപ്പു നേരെ അടുക്കളയിലേക്ക് പോയി വെള്ളം കുടിച്ചു. ആരെയും കാണാനില്ലല്ലോ , അപ്പു നേരെ മുറിയിലേക്ക് ചെന്നു ആരുമില്ല അമ്മു കിടക്കുന്ന മുറിയിലേക്ക് പോയി , അപ്പോൾ കുഞ്ചുവും അമ്മുവും ഇരിപ്പുണ്ടായിരുന്ന .
“ അമ്മു “
അവൾ തല ഉയർത്തി അവനെ നോക്കി . അവളുടെ കലങ്ങിയ കണ്ണുകളാണ് അവൻ കണ്ടത് , അവന്റെ ഉള്ള് പടപടാന്ന് അടിച്ചു …..
