ഒരു തുടക്കകാരന്‍റെ കഥ – 9 Like

മുറിയുടെ വാതിലിൽ ഉള്ള മുട്ട് കേട്ടാണ് അവര് ഉണർന്നത്. അമ്മു പതിയെ പുതപ്പിനുള്ളിൽ നിന്നും തല ഉയർത്തി അപ്പുവിനെ നോക്കി , നല്ല ഉറക്കമാണ് . അവൾ പുതപ്പ് മാറ്റി പതിയെ എഴുനേറ്റ് വാതിലിനടുത്തേക്ക് ചെന്ന് വാതിൽ തുറന്നു .

വാതിൽ തുറന്നപ്പോൾ അമ്മു കണ്ടത് അമ്മമ്മയെ.
ഉറക്ക ചടവോടെ വാതിൽ തുറന്ന അമ്മുവിനെ കണ്ട അമ്മമ്മ ഒന്നു ഞെട്ടി .

“ നീ ഇവിടെയാണോ അമ്മുവേ കിടന്നേ”

അതിശയത്തോടെ ഉള്ള ആമ്മുമ്മയുടെ ചോദ്യം കേട്ട് അമ്മു ഒന്ന് ഞെട്ടി , ഈശ്വരാ അപ്പുവേട്ടന്റെ കൂടെ ആണ് ഞാൻ കിടന്നത് . മുത്തശ്ശി തെറ്റി ധരിച്ചോ .

“ അത് അമ്മമ്മേ ഇന്നലെ അപ്പുവേട്ടന് തലവേദന വന്നപ്പോൾ എന്റെ മടിയിൽ തലവച്ചാ കിടന്നേ ഞാനും അവിടെ ഇരുന്ന് ഉറങ്ങി പോയി .

“ നേരം കുറെ ആയി അപ്പുവിനോട് കടയിൽ പോകാൻ പറ “

“ആം… “

മുത്തശ്ശി തിരിഞ്ഞ് നടന്നപ്പോൾ അമ്മു അപ്പുവിന്റെ അടുത്തേക്ക് ചെന്നു .

“ അപ്പുവേട്ടാ .. അപ്പുവേട്ടാ ഒന്ന് ഏണിച്ചേ “

അമ്മുവിന്റെ ധൃതിയിൽ ഉള്ള വിളികേട്ട് അപ്പു ഞെട്ടി എഴുനേറ്റു .

“ എന്തേ…. “

“ അപ്പുവേട്ടാ അച്ഛമ്മ ഇപ്പോ വന്നു ഡോറിൽ മുട്ടി , ഞാൻ പോയി തുറക്കുകയും ചെയ്തു . “

“ അതിനെന്നാ “

“ ഞാൻ അപ്പുവെട്ടന്റെ കൂടെയാണോ കിടന്നത് എന്ന് ചോദിച്ചു “

“ അതിനെന്നാ അമ്മു “

“ കല്യാണത്തിന് മുൻപ് ഇങ്ങനൊക്കെ കിടക്കുന്നത് തെറ്റല്ലേ , അമ്മമ്മ മിക്കവാറും തെറ്റിദരിസിച്ചുകാണും .”
അപ്പോഴാണ് അപ്പു ആ കാര്യം ശ്രെദ്ധിച്ചത്.

“ അതൊന്നും സാരമില്ല നീ താഴേക്ക് ചെല്ല് “

“ഞാൻ എങ്ങനെയാ അങ്ങോട്ട് പോകുവാ കുഞ്ചുന് എങ്കിലും വന്നൊന്ന് വിളിച്ചൂടായിരുന്നോ “

“ ദേ.. ഈ രണ്ട് കാലും ചവിട്ടി പോ . അല്ല അവളെപ്പോ എത്തി “

“ ഒന്ന് പോ അപ്പുവേട്ടാ . ആ അത് ഇന്നലെ അപ്പുവേട്ടൻ പോയി കഴിഞ്ഞ്“

“ ഉം ..ദേ സമയം 8കഴിഞ്ഞു പെണ്ണേ ഞാൻ റെഡി ആവട്ടെ “

അപ്പു വേകം താഴേക്ക് ഓടി , അമ്മു മടിച്ച് മടിച്ച് താഴേക്ക് പോയി . അപ്പു കുളിയൊക്കെ കഴിഞ്ഞു വന്നപ്പോൾ അമ്മു അവനോട് മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു. അപ്പു മുറിയിലേക്ക് നടന്നു , പുറകെ അമ്മുവും .

“ എന്താടി …”

“ ‘അമ്മ എന്നോട് ചോദിച്ചു . “

“ ഒരുമിച്ചാണോ കിടന്നെന്ന്”

“ എന്നിട്ട് നീ എന്തു പറഞ്ഞു “

“ ഞാൻ പറഞ്ഞു അവിടെ ഇരുന്ന് ഉറങ്ങി പോയതാണെന്ന് “

“ ആ പിന്നെന്നാ “

“ മുത്തശ്ശി മുത്തശ്ശനോട് പറയുന്നത് കേട്ടു “

“എന്ത് …”

“ പിള്ളേര് ഒരുമിച്ചാകിടന്നത് , ചോദിച്ചപ്പോ അവൻ മടിയിൽ തലവച് ഉറങ്ങി പോയി എന്നൊക്കെ “

“ആ അതിന് എന്താ “

“ എന്നിട്ട് പറഞ്ഞു വാതിൽ അകത്ത് നിന്നും കുറ്റി ഇട്ടിരുന്നു അതൊക്കെ എങ്ങനെയാ എന്ന് “

“അയ്യോ .. അച്ഛമ്മ ആ തലത്തിലേക്ക് ചിന്തിച്ചോ … എന്തായാലും വരുന്നിടത് വച്ചുകണം , അച്ഛച്ഛൻ എന്തായാലും എന്നെ വിളിക്കാതിരിക്കില്ല . നീ പോയി ചായ എടുക്ക് “

“ ഉം …. “

എന്നത്തേയും പോലെ അപ്പു ചായയും കുടിച്ച് പുറപ്പെട്ടു . കടയിലെത്തി എല്ലാവരെയും കണ്ട് തലേ ദിവസത്തെ കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു .
അമ്പിളി അപ്പുവിന്റെ അടുത്തുള്ള സെക്ഷനിൽ നിന്നും .

“ ഇന്നലെ എന്താ ഹരി വരാതിരുന്നെ “

“ ഏയ്‌ ഒന്നുമില്ല ചുമ്മാ ,രാവിലെ എണീറ്റപ്പോൾ ചെറിയ ഒരു മടി. “

അവളൊന്ന് ചിരിച്ചു
“ അതെന്താ ഇവിടെ ബോറടിച്ചോ “

“ ഏയ്‌ അങ്ങനൊന്നുമില്ല , എന്നാലും ചെറിയ തോതിൽ ഇല്ലാതില്ല “

“ അതെന്താ , ഇവിടെ വന്നിട്ട് സമയം പോണില്ലേ “

“ ഇവിടെ ഇങ്ങനെ ഒരേ ഇരുത്തം ഇരിക്കണ്ടേ , ഈ തുണികളല്ലാതെ വേറെ എന്താ ഉള്ളെ “

“അതെന്താ .. ഞങ്ങളെ ഒന്നും പറ്റില്ലേ “

അതും പറഞ്ഞ് അമ്പിളി വശ്യമായി ഒന്ന് ചിരിച്ചു

അപ്പു അത്ഭുദത്തോടെ അവളെ നോക്കി

“ അതെന്താ അങ്ങനെ പറഞ്ഞത് “

“ഏയ്‌ ഒന്നുമില്ല . “

അവൾ അതും പറഞ്ഞ് നിർത്തി . അവൻ കൂടുതൽ ഒന്നും മിണ്ടിയില്ല . നാൻസി ഇടയ്ക്ക് അപ്പുവിനെ നോക്കുന്നുണ്ടായിരുന്നു . ഉച്ചയായപ്പോൾ ചോറുണ്ണാൻ വിളിക്കാൻ നാൻസി വന്നു .

“ എന്താ ഹരി സാറേ ചോറൊന്നും വേണ്ടേ . “

“ എന്താ മേഡം ഒരു കളിയാക്കൽ “

Leave a Reply

Your email address will not be published. Required fields are marked *