ഒറ്റ രാത്രിയിൽ മാറിയ ജീവിതം – 4 16

” എന്നാ പ്രാന്തായൊ..?? മനുഷ്യനെ വേദനിപ്പിച്ച് ആണോ ഇതൊക്കെ ചെയ്യുന്നത് ”
അവളുടെ ഭാവം മാറി മുഖം കനത്തിരുന്നു..
ദേഷ്യം കൊണ്ടും വേദന കൊണ്ടും അവൾ കിതക്കാൻ തുടങ്ങിയിരുന്നു..!!

എന്താണ് സംഭവിച്ചത് എന്നറിയാതെ ജസ്റ്റിൻ
ആകേ മരവിച്ച അവസ്ഥയിൽ ആയി.. അനഘയുടെ മുഖ ഭാവത്തിൽ നിന്നും നല്ലതല്ല
സംഭവിച്ചത് എന്ന് അവന് വ്യക്തമായിരുന്നു..!!

ജസ്റ്റിന്റെ മനസ്സ് ആകെ പിടി വിട്ട് പോയിരുന്നു.. അവൻ പെട്ടെന്ന് എഴുനേറ്റ് റൂമിൽ നിന്നും
പുറത്തേക്ക് പോയി..!!
അനഘ ബെഡ്ഢിൽ എഴുനേറ്റ് ഇരുന്ന് കരഞ്ഞു തുടങ്ങിയിരുന്നു.. തനിക്ക് ചുറ്റും ജീവിതം മാറുന്നത് അവൾ അറിയാൻ തുടങ്ങി…

എല്ലാം ആകേ മാറിയിരിക്കുന്നു… പക്ഷേ
അതിൽ ഞാനും തെറ്റ് കാരിയല്ലേ..?
താനും ഇപ്പോൾ കൈ വിട്ട കളി ആണ് കളിക്കുന്നത്…!!
ഒരായിരം വട്ടം മനസ്സ് വേണ്ടെന്ന് പറഞ്ഞാലും ജീവയെ കാണുന്ന നിമിഷം എല്ലാം മറന്ന് തന്റെ ശരീരം കൈ വിട്ട് പോകുന്നു…!! നിയന്ത്രിക്കാൻ ആവുന്നില്ലാ.

ഇച്ചായൻ ഒരു തരം ഇഷട്ക്കേട് നിറഞ്ഞ പെരുമാറ്റവും അക്രമ സ്വഭാവവും ആണ് ഇന്ന് കാണിച്ചത്..!!
ആൾ വന്നത് മുതൽ ആ ലാപ്റ്റൊപ്പിന്റെ മുന്നിൽ ആണ്.. അതിൽ ഉള്ള എന്തെങ്കിലും
ആകാം പെട്ടെന്ന് ഉള്ള. ഈ മാറ്റത്തിനു കാരണമെങ്കിൽ ??
ഇച്ചായൻ എന്തെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ തന്റെ ജീവിതം നരകമാകും ഉറപ്പ് ആണ്..!!

അവൾ എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ച മട്ടിൽ പുറത്തേക്ക് ഇറങ്ങി.. ഫോൺ എടുത്ത്
ജീവയെ വിളിച്ചു. അപ്പുറത്ത് റിംഗ് ഉണ്ട്..

” ഹേലോ അനു ”
അവന്റെ പതിഞ്ഞ ശബ്ദം മുഴങ്ങി

” ജീവ.. നീ ഇന്ന് എന്നോട് പറഞ്ഞ കാര്യങ്ങളിൽ വിട്ട് പോയ എന്തെങ്കിലും ഉണ്ടോ? ഇച്ചായൻ 15 മിനിറ്റ് എങ്കിലും നിന്റെ അടുത്ത് നിന്ന് മാറിയ രീതിയിൽ ??? ”
ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു തീർത്തു അവളുടെ സംസാരത്തിൽ ആകംഷയും ദേഷ്യവും കലർന്നിരുന്നു.

” അതിപ്പോൾ..ആം..!! ഇല്ല പെണ്ണെ.. ഞാൻ അവന്റെ കൂടെ തന്നെ ഉണ്ടാരുന്നു ”
അവൻ നിസംശയം മറുപടി നൽകി.

” ഉറപ്പാണോ? ”

” ആം.. വെയിറ്റ് എ മിനുട്ട്..!! അനു ഇടക്ക് അവൻ ഡെലിവെറി ഓഫിസിൽ പോണം,
എന്തോ പാർസൽ വന്നിട്ടുണ്ട് എന്ന് പറഞ്ഞ് ഒറ്റക്ക് പുറത്ത്‌ പോയിരുന്നു. പക്ഷേ 20 മിനുട്ട് കൊണ്ട് അവൻ തിരികെ വന്നു പിന്നെ വന്നപ്പോൾ കയ്യിൽ എന്തൊക്കയൊ സാധനങ്ങളും ഉണ്ടായിരുന്നു..!! ‘
ജീവ തുടർന്നു..
” മാത്രമല്ല ജസ്റ്റിൻ തിരികെ വന്നപ്പൊൾ പക്കാ നോർമൽ ആയിട്ട് എന്റെ അടുത്ത് പെരുമാറിയത്. സോ ഞാൻ അത് അത്ര കാര്യമാക്കിയില്ല. അവൻ എന്തെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ എന്നോട് പഴയ പോലെ
ഇടപെടില്ലാലൊ ? ”
ജീവയുടെ മറുപടി കേട്ട് അവൾ സമാധാനിച്ചു എങ്കിലും ഉള്ളിലെ ആശങ്ക പൂർണമായി ഒഴിഞ്ഞില്ല.

” പെണ്ണെ.. എന്തിനാ ടെൻഷൻ? ”
” ഹെയ് നത്തിംഗ് ജീവ..!! ഓകേ ഐ വിൽ കാൾ യൂ ലേറ്റർ ”
അതും പറഞ്ഞ് അനഘ കാൾ കട്ട് ചെയ്തു.

‘ 20 മിനിറ്റിൽ പോയി തിരികെ വന്നു, ജീവയോട് നോർമൽ ആയി പെരുമാറി..!!!
പക്ഷേ തന്നോട്…??? എവിടെ വച്ചു എന്ത് സംഭവിച്ചിരിക്കാം ‘
അനഘ ഒരു ദീർഘ ശ്വാസം എടുത്ത് വിട്ടു പിന്നെ ആശങ്കയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

കലുഷിതമായ മനസ്സിൽ എരിഞ്ഞ ചിന്തകൾക്കിടയിൽ ഇടക്ക് എപ്പോഴൊ അവളുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി…!!!!!

തുറന്ന് വച്ചിരിക്കുന്ന ലാപ്ടോപ്പ്…..!!!!
കണക്റ്റ് ചെയ്തിരിക്കുന്ന പെൻ ഡ്രൈവ്..!!!!

Leave a Reply

Your email address will not be published. Required fields are marked *