കുട്ടാ ടാ.. മതി ഉറങ്ങീത് എണീക്ക് , ഇതിങ്ങനെ വിട്ടാ പറ്റില്ല . അവർ അവന്റെ കാലിന് ഒരു നുള്ള് വച്ചു കൊടുത്തു.
ശ്.. കൊറച്ചൂടെ ഒറങ്ങിക്കോട്ടെ ശാരദാമ്മേ …
വേണ്ട മതി ഉറങ്ങീത് ഇന്ന് നീയും അമ്പലത്തില് വരണം , ചെന്ന് കുളിച്ചേ..
അവൻ ശാരദാമ്മായിയെ ഒന്ന് നോക്കി അവർ ഭംഗിയായി കസവുസാരി ഉടുത്തിരിക്കുയാണ് കണ്ണിൽ കറുത്ത കരിമഷി അണിഞ്ഞിരിക്കുന്നു നെറ്റിയിൽ സിന്ദൂരം , തലയിൽ തുളസിക്കതിർ ചൂടിയിട്ടുണ്ട്. കാച്ചിയ എണ്ണയുടെ മണമാണ് അമ്മായിക്ക് , അവർ അടുത്തു വരുമ്പോൾ അതിന്റെ ഗന്ധം അവന്റെ മൂക്കിലേക്ക് തൊളച്ച് കയറും , അത് അവന് വളരെ ഇഷ്ടവുമാണ് .
അവരുടെ വെളുത്തു തുടുത്ത് പ്രസന്നമായ മുഖം കണ്ടപ്പോൾ തിളങ്ങുന്ന ചന്ദ്രനെയാണ് അവന് ഓർമ്മ വന്നത്.
ഇന്ന് ചുന്ദരിയായിട്ടുണ്ടല്ലോ ശാരദാമ്മേ …
ഉയ് .. ഇയ് ന്നെ അങ്ങനെ സുഖിപ്പിക്കണ്ടാ വേഗം എണീച്ച് കുളിക്കടാ ..
———————————
അവൻ പുത്തനുടുപ്പും മുണ്ടുമിട്ട് തയ്യാറായി
ശാരദാമ്മേ നമുക്ക് പോകാം .
മഞ്ഞു വീണ പുൽത്തകിടിലൂടെ പാഥ നഗ്നനായി നടക്കുമ്പോൾ അവന്റെ കാലിലേക്ക് തണുപ്പ് ഇരച്ച് കയറി അത് അവനെ ഉന്മാദവത്തനാക്കി. ഒരു നിമിഷത്തേയ്ക്ക് പ്രകൃതിയുടെ സാന്ദര്യത്തിൽ അലിഞ്ഞു ചേരാൻ കുട്ടികൃഷ്ണൻ കൊതിച്ചു.
അമ്പലത്തിലെ പ്രതിഷ്ഠ ദേവിയാണ്. അവർ നടുമുറ്റം വലം വച്ച് പ്രാർഥിച്ചു , കയ്യീ കിട്ടിയ ചന്ദനക്കുറി അവൻ അപ്പാടെ നെറ്റിയിൽ ഒരച്ചു കളഞ്ഞു.
ടാ.. മരങ്ങോടാ ഇങ്ങനാണോ ചന്ദനം തൊടുന്നേ ഞാൻ തൊട്ട് തരാം ശാരദാമ്മായി ചിരിച്ച് കൊണ്ട് പറഞ്ഞു.
ശാരദേ നമ്മെളൊക്കെ ഓർമ്മേണ്ടോ ? -വടക്കേലെ ജാനകിയേടത്തിയാണ്.
അവർ രണ്ടു പേരും കുശലം പറഞ്ഞ് തുടങ്ങി . അതിനിടയിലാണ് പാവാടയും ബ്ലൗസുമിട്ട ഒരു പെൺകുട്ടി അവരുടെ അടുത്തേക്ക് വന്നത്.
കുട്ടികൃഷ്ണൻ അവളുടെ മുഖത്തേക്ക് നോക്കി , അവന് കണ്ണെടുക്കാൻ കഴിഞ്ഞില്ല. അവളുടെ ചുവന്ന ചുണ്ടുകളും വിടർന്ന കണ്ണുകളും അവനെ വല്ലാതെ ആകർഷിച്ചു പോയി. ഇവന്റെ നോട്ടം കണ്ട് അവളാണേ അവിടെ നിന്ന് പരുങ്ങുന്നുണ്ട്.
ശാരദാമ്മായി അവനെ നോക്കി . ഇവൻ പൊട്ടൻ പുട്ട് വിഴുങ്ങിയ കണക്കെ നിക്കുവാണ്.
കുട്ടാ നിനക്ക് പാർവതിയെ മനസ്സിലായില്ലെ ജാനകിയേടത്തീടെ മോളാ , ന്റെ കൂടെ ആറീ പഠിച്ചിട്ടുണ്ട് . ഓ അതെങ്ങനാ നീ ആറീ വച്ച് പഠിത്തം നിർത്തീതല്ലേ .
അത് കേട്ടപ്പോ അവൾ അവനെ നോക്കിച്ചിരിച്ചു. അവൻ ലജ്ജിച്ച് തല കുനിച്ചു.
ഛെ.. കളിയാക്കാതെടീ രാജൻ അവന് വേണ്ടി കൊറേ ഒണ്ടാക്കി വച്ചിട്ടില്ലെ അത് മതി – ജാനകിയേടത്തി പറഞ്ഞു.
തിരിച്ച് വരാൻ നേരം അവൻ ശാരദാമ്മയോട് ഒന്നും മിണ്ടിയില്ല.
എന്നാടാ മൊഖം കടന്നൽ കുത്തിയ പോലെ .
എന്നാലും എന്നെ ആ പെങ്കൊച്ചിന്റെ മുന്നി കൊച്ചാക്കീലെ വല്ലാത്ത ചതിയായിപ്പോയി.
പിന്നല്ലാണ്ട് , ഇങ്ങനാണോടാ പൊട്ടാ പെമ്പിള്ളേരെ നോക്കണത് അവര് എന്ത് വിചാരിക്കും.
അത് പിന്നെ … അവൻ നിന്ന് പരുങ്ങി.
ആ… മതി മതി വേഗം നടക്ക്.
പോവുന്ന വഴിക്ക് പുൽത്തണ്ടിൽ പറ്റിപ്പിടിച്ച വെള്ളത്തുള്ളി അവൻ കണ്ണിൽ പരത്തി നല്ല തണുപ്പ്. മറ്റൊരു തണ്ട് പൊട്ടിച്ച് ശാരദാമ്മായിയുടെ കണ്ണിലും അവരുടെ കരിമഷി കലങ്ങി കവിളിലേക്ക് ഒലിച്ചു.
അവർ അവനെ നോക്കി പുഞ്ചിരിച്ചു.
—————————————–
അടുത്ത ദിവസം ശാരദാമ്മായി അവന്റെ മുറീ ചെന്നപ്പോ ചെക്കൻ കുളിച്ച് കുട്ടപ്പനായി നിപ്പുണ്ട്.
ശാരദാമ്മായിക്ക് കൂടുതൽ തല പുകയ്ക്കേണ്ടി വന്നില്ല ചെക്കന് പാർവതിയോട് പ്രേമം അത്രന്നേ .
അമ്പലത്തിൽ പോക്ക് മുറയ്ക്ക് നടന്നു പക്ഷെ വല്യ പുരോഗതിയൊന്നു ഉണ്ടായില്ല , അവൾ അവനെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയില്ല.
തിരിച്ച് വരാൻ നേരം അവന്റെ വാടിയ മുഖം കണ്ട് ശാരദാമ്മായി അവനെ ആശ്വസിപ്പിക്കും.
