കാലഭ്രംശം – 1 Likeഅടിപൊളി  

കാലഭ്രംശം 1 വനം

[ 𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍 ]


ഞാൻ ഇപ്പോൾ എഴുതികൊണ്ടിരിക്കുന്ന ‘പാർവണം’ എന്ന കഥയിൽ നിന്നും വളരെയധികം വ്യത്യസ്തമായ ഒരു കഥയാണ് ‘കാലഭ്രംശം’, ഒരു ത്രില്ലിങ് SciFi എന്നൊക്കെ പറയാം… പെട്ടന്ന് മനസ്സിൽ വന്ന ഒരു ആശയം ആണ്. അതുകൊണ്ട് പിന്നെത്തേക്ക് ഇത് മാറ്റിവായിക്കാം എന്ന് കരുതിയാൽ ചിലപ്പോൾ എന്റെ മനസ്സിൽ നിന്നും ഇത് മാഞ്ഞ്പോയേക്കാം

അതുകൊണ്ട് ആണ് ഞാൻ കാലഭ്രംശത്തിന്റെ ആദ്യ part ഇവിടെ പരിചയപ്പെടുത്തുന്നത്.ഇതൊരു introduction ആണ് നിങ്ങൾക്ക് കഥ ഇഷ്ടപ്പെട്ടില്ലങ്കിൽ താഴെ പറയാൻ മടിക്കരുത് ഞാൻ ഇത് stop ചെയ്യുന്നതായിരിക്കും.പിന്നെ കഥയിൽ നിഷിദ്ധം ഉണ്ടായിരിക്കുന്നതാണ്. ഈ catagory ഇഷ്ട്ടമില്ലാത്തവർ അടുത്തകഥയിലേക് പോകുക ……

അപ്പോൾ തുടങ്ങുകയാണ്……

താമരശ്ശേരി ചുരത്തിലൂടെ അവർ യാത്ര തിരിക്കുകയാണ് രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ആ വനത്തിലേക്ക്  അവരോടൊപ്പം നമുക്കും പോകാം…..

______________________________________________

താമരശ്ശേരി ചുരത്തിലെ കോടമഞ്ഞ് ഒരു വെളുത്ത സമുദ്രം പോലെ അലയടിക്കുകയായിരുന്നു. പകൽ വെളിച്ചം പോലും ആ മഞ്ഞിൽ തട്ടി വിളറിനിൽക്കുന്ന സമയം. നിശബ്ദത ഉറഞ്ഞുകൂടിയ ആ മലയിടുക്കുകളിൽ കാറ്റിന്റെ മൂളൽ മാത്രം കേൾക്കാം. ഒൻപതാമത്തെ ഹെയർപിൻ വളവും പിന്നിട്ട്, പകൽമഞ്ഞിന്റെ കട്ടി വകഞ്ഞുമാറ്റി ഞങ്ങളുടെ ആ പഴയ ഫോർ വീൽ ഡ്രൈവ് ജീപ്പ് മുകളിലേക്ക് കിതച്ചുകയറുകയാണ്. പ്രകൃതി തീർത്ത ആ വലിയ ക്യാൻവാസിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഒരു ചെറിയറുമ്പിനെപ്പോലെ എനിക്കെന്തോ തോന്നി.

ജീപ്പിനുള്ളിൽ ഞങ്ങളാറുപേരുണ്ട്.

ഡാഷ്ബോർഡിലെ ചെറിയ സ്പീക്കറിൽ നിന്നും നേർത്ത ശബ്ദത്തിൽ ഏതോ ഒരു ഇംഗ്ലീഷ് പാട്ട് ഒഴുകിവരുന്നുണ്ടായിരുന്നു. പക്ഷേ അതിനെക്കാൾ ഉച്ചത്തിലായിരുന്നു പുറകിലെ സീറ്റിൽ നിന്നുള്ള ബഹളം. വരാനിരിക്കുന്ന ദിവസങ്ങളുടെ ആവേശം എല്ലാവരുടെ മുഖത്തുമുണ്ടായിരുന്നു. പട്ടി എന്തിനോ ഓരിയിടുന്നതുപോലെ കണ്ണുമടച്ചു പാടുകയാണ് രോഹിത്. കൂടെ താളം പിടിക്കാൻ കാവ്യയുമുണ്ട്. ആ പാട്ടിന്റെ വരികൾ എന്താണെന്ന് അവർക്ക് തന്നെ വലിയ നിശ്ചയമുണ്ടെന്ന് തോന്നുന്നില്ല.

​”എടാ… ആ തൊണ്ട ഒന്ന് അടച്ചു പിടിക്ക്. വല്ല കാട്ടുപോത്തും പേടിച്ചു ഓടിവരും നിന്റെ ഈ ഊളപ്പാട്ട് കേട്ട്!”

മുൻസീറ്റിൽ നിന്ന് ഞാൻ പുറകിലേക്ക് തിരിഞ്ഞു വിളിച്ചു പറഞ്ഞു.

​പാട്ട് നിർത്തി അവൻ എന്നെ നോക്കി കൊഞ്ഞനം കുത്തി.

“പോടാ അങ്ങോട്ട്! ഇതൊക്കെയാണ് ട്രിപ്പിന്റെ വൈബ്. നിന്നെപ്പോലെ ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ വല്ല ഇടിയപ്പവും തിന്ന് ഉറങ്ങാൻ പോകുന്ന ഫീൽ ആയിരിക്കും.”

​അവനൊപ്പം മാളവികയുടെ പൊട്ടിച്ചിരി കൂടെ കേട്ടപ്പോൾ ഞാൻ ഒന്നു ചിരിച്ചു. എന്ത് പ്ലാനിങ്ങിലാണ് ഈ ഇറങ്ങി പുറപ്പെട്ടത് എന്ന് ഓർക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നും. വെറുതെയിരുന്ന് ചടച്ചപ്പോൾ പെട്ടെന്നൊരു പ്ലാൻ ഇട്ടു,രോഹിത്തിന്റെ

അമ്മാവന്റെ ഈ പഴയ മഹീന്ദ്ര ജീപ്പ് ഒത്തുകിട്ടിയപ്പോൾ നേരെ വണ്ടി വിട്ടു. വയനാട്ടിലെ ഏതോ ഉൾക്കാട്ടിലേക്ക്.

​വണ്ടിയോടിക്കുന്ന വിശാഖിന്റെ കൈകൾ സ്റ്റിയറിംഗ് വീലിൽ മുറുകിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവന്റെ കണ്ണുകൾ റോഡിലെ മഞ്ഞിലേക്ക് കൂർപ്പിച്ചു വെച്ചിരിക്കുകയാണ്. സ്റ്റിയറിങ് കയ്യിൽ കിട്ടിയാൽ

പിന്നെ അവന് ചുറ്റുമുള്ളതൊന്നും കാണില്ല. ഒരു വലിയ വളവ് തിരിയുമ്പോൾ ജീപ്പ് ഒന്ന് വെട്ടിച്ചു. എന്റെ തൊട്ടടുത്ത്, വിൻഡോ സീറ്റിലിരിക്കുന്ന ദേവുവിന്റെ തോളിലേക്ക് ഞാൻ അറിയാതെ ഒന്ന് വീണുപോയി.

അവൾ പതുക്കെ ചിരിച്ചുകൊണ്ട് എന്നെ നോക്കി. കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ ചെവിക്ക് പുറകിലേക്ക് ഒതുക്കിവെക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു.

“എന്താടാ… കോളേജ് കഴിഞ്ഞപ്പോഴേക്കും നിന്റെ ബാലൻസ് ഒക്കെ പോയോ?”

അവൾ കള്ളച്ചിരിയോടെ ചോദിച്ചു.

​”ബാലൻസ് പോയതല്ല, ഇവന്റെ ഡ്രൈവിങ് കണ്ടില്ലേ… നമ്മളെ ഇന്ന് അവൻ ജീവനോടെ അവിടെ എത്തിക്കുമോ എന്ന് സംശയമാ,”

Leave a Reply

Your email address will not be published. Required fields are marked *