“ഇറങ്ങാറായി വരുന്നു..”, റീന പറയുന്നതു കേട്ടു ജയേഷ് കണ്ണു തുറന്നു.
“ഞാൻ ഉറങ്ങുകയയായിരുന്നില്ല. നമുക്കു കലൂർ ഇറങ്ങാം..”
അവിടെ നിന്നു ഉദയമ്പേരൂർ ബസ് കിട്ടുമല്ലോ എന്നു റീന മനസ്സിൽ കരുതി. ഏഴരക്കു തന്നെ ബസ് കലൂരിൽ എത്തി കുറെ അധികം പേർ ഇറങ്ങാൻ ഉണ്ടായിരുന്നു.
“ഇവിടെ ടോയിലറ്റ്സ് ഉണ്ടാവുമോ..?”
“ഒന്നും ഒട്ടും വൃത്തി കാണില്ല. അതിൻ്റെ ഒക്കെ കണ്ടീഷൻ ദയനീയം ആയിരിക്കും. ഒരു കാര്യം ചെയ്യാം. ഞാൻ താമസ്സിക്കുന്നതു ഇവിടെ അടുത്തു കടവന്തറ റോഡിലാണ്. അവിടെ പോയി ഫ്രെഷ് ആയി വീട്ടിൽ പോവാം. കുറച്ചു റിലാക്സഡ് ആയി പോകുന്നതല്ലേ നല്ലത്?”
“അയ്യോ! അപ്പോൾ വീട്ടിൽ എത്താൻ ലേറ്റ് ആകും. എട്ടര കഴിഞ്ഞാൽ പിന്നെ വീട്ടിൽ നിന്നു വിളി തുടങ്ങും. സുനിലും വറീഡ് ആകും.”
“അതിനല്ലേ വഴിയുള്ളത്. ഞാൻ അക്കാര്യം ശരിയാക്കാം.. സുനിലിനെ ഒന്നു വിളിക്കട്ടെ.”
എന്തിനുള്ള പുറപ്പാടാണെന്നു റീന കരുതി.
സുനിൽ പെട്ടെന്നു തന്നെ ഫോൺ എടുത്തു.
“നിങ്ങൾ അങ്ങു ഏത്തിയല്ലേ?”
“ഇല്ല സുനിൽ. ഞങ്ങൾ ഇപ്പോൾ പാലക്കാട് ആണു. ഇവിടെ അടുത്തുള്ള കുതിരാനിൽ മരം വീണു. റോഡ് ബ്ലോക്ക് ആയിരിക്കുന്നു. അതു മാറ്റിയിട്ടെ ഇനി യാത്ര ഉള്ളൂ. ഒരു രണ്ടു മണിക്കൂർ ലേറ്റ് ആകും”
ജയേഷ് എത്ര സമർത്ഥമായാണു പറഞ്ഞു ഒപ്പിക്കുന്നത്, റീന വിചാരിച്ചു.
“കഷ്ട്ടമായല്ലോ !!”
“പാലക്കാട് ആയതു ഭാഗ്യം. അടുത്ത് ഹോട്ടൽ ഉണ്ട്. ബ്രേക്ഫാസ്‌റ്റ് കഴിക്കാമല്ലോ. ഞാൻ ഫോൺ റീനക്കു കൊടുക്കാം..”
ജയേഷ് ഫോൺ റീനക്കു കൈമാറി
“ഇന്നു നേരത്തെ എഴുന്നേറ്റോ?”, റീന തിരക്കി
“പതിവു സമയത്തു തന്നെ. യാത്രാ ബോറായല്ലേ? രണ്ടു മണിക്കൂറെങ്കിലും ലേറ്റ് ആകുമെന്നു ജയേഷ് പറഞ്ഞു”
മറിച്ചൊന്നും പറയാതിരിക്കുന്നതാണു ഭംഗി എന്നു റീന കരുതി.
“കുഴപ്പമില്ല. കോഫി കഴിയ്ക്കുമ്പോൾ സമയം പോയിക്കോളും”
“ശരി. വീട്ടിൽ എത്തിയ ശേഷം വിളിക്കണം”
“സുനിൽ വീട്ടിൽ വിളിച്ചു ഇക്കാര്യം ഒന്നു അറിയിക്കണം.”
“ഓഹ്, യെസ്. ഇപ്പോൾ വിളിച്ചു പറയാം.. അവർ വറി അടിക്കേണ്ടല്ലോ”
റീനയും തൻ്റെ പ്ലാനിനു കൂട്ടു നിൽക്കുന്നതു ജയേഷിനെ സന്തോഷിപ്പിച്ചു.
“മഹാ കള്ളനാണല്ലോ. എത്ര മിടുക്കായിട്ടാണു നുണ പറയുന്നത്”
“രാത്രി മുഴുവനും ഇതായിരുന്നല്ലോ ആലോചന. എങ്ങിനെ റീനയെ കുറച്ചു സമയം കൂടി അടുത്തു കിട്ടുമെന്ന്”
“കിട്ടിയിട്ട് എന്തു ചെയ്യാനാ?”
“അതു ചെന്നിട്ടു കാണിച്ചു തരാം..”
ഒരു ഓട്ടൊയിൽ കയറി ഒരു കിലോമീറ്റർ യാത്ര ചെയ്തപ്പോൾ അവർ ഒരു രണ്ടു നില വീട്ടിൽ എത്തി. ഭംഗിയുള്ള ഒരു വീട്, മുൻപിൽ ചെറിയ ഒരു ഗാർഡനും.
“ഞാനൊന്നു കുളിച്ചു ഫ്രെഷ് ആകട്ടെ. അതു കഴിഞ്ഞു ഞാൻ ആര്യാസിൽ നിന്നും എന്തെങ്കിലും വാങ്ങി വരാം. അകത്തു ബെഡ് റൂമിൽ ഒരു ബാത് റൂം ഉണ്ട്. റീന അതു ഉപയൊഗിച്ചോളൂ.. ഞാൻ വീടു പൂട്ടി പോയിക്കോളാം..”
ജയേഷ് ആര്യാസിൽ നിന്നു പൂരിയും ദോശയുമായി മടങ്ങി വന്നു വാതിൽ തുറന്നപ്പോൾ റീന ന്യൂസ് പേപ്പർ വായിച്ചു സോഫയിൽ ഇരിക്കുന്നു. എന്തോ സംഭവിക്കാൻ പോകുന്നു എന്നു അറിയാമെന്നതു കൊണ്ടായിരിക്കും മുഖത്തു കൂടുതൽ ചുവപ്പ്. കുളി കഴിഞ്ഞപ്പോൾ കൂടുതൽ തിളങ്ങുന്ന ദേഹകാന്തി.
“എന്താണു ന്യൂസ്?”, ഫുഡ് പാക്കറ്റ് ടീപ്പോയിൽ വെച്ചു റീനയുടെ അടുത്തു ചെന്നിരിന്നു ജയേഷ് ചോദിച്ചു.
“പ്രത്യേകിച്ചു ഒന്നുമില്ല. കൊച്ചി നഗരത്തിൽ മെട്രോ റെയിൽ, ലോ ബെഡ് ബസ്, ഫ്ലൈ ഓവർ, പബ്ലിക് ടോയിലറ്റ്സ്, വെയ്റ്റിങ് ഷെഡ് ഒക്കെ വരാൻ പോകുന്നെന്നു പ്രസ്താവനകൾ ധാരാളം ‘”
“ഈ പറച്ചിലുകൾ തുടങ്ങിട്ടു വർഷങ്ങൾ ആയി.”, റീനയുടെ ദേഹത്തോടു മുട്ടി ഇരുന്നു ജയേഷ് പറഞ്ഞു.
“ബ്രേക് ഫാസ്‌റ്റ് കഴിക്കാം. ചൂടു പോവില്ലേ”
“ഇവിടെ ചൂടു കൂടുന്നതേ ഉള്ളു. കുറയുന്ന പ്രശ്‌നമില്ല. എന്നാലും വരൂ..”, ഫുഡ് പാക്കറ്റും പേപ്പറും
എടുത്തു ഡൈനിങ് ടേബിളിലേക്കു ജയേഷ് നടന്നു. റീന പ്ലേറ്റ്സും കുടിക്കാൻ വെള്ളവുമായി വന്നു.
“എന്നെ എപ്പോൾ വിടാനാണു പ്ലാൻ?”, റീന ഒരു ചെറു ചിരിയോടെ ചോദിച്ചു.
