കണക്കുപുസ്തകം – 6 Like

: അന്നാമ്മേ… വെള്ളം കുടിക്ക്. ഞാൻ ഒരു കഥ പറയാം.. സമാധാനത്തിൽ അത് കേൾക്ക്.

ഈ ഷേർളി ഉണ്ടല്ലോ.. അവള് ആളൊരു പുലിയാണ് കേട്ടോ. നിങ്ങൾ സംസാരിക്കുന്നതെല്ലാം ഒളിഞ്ഞിരുന്ന് കേട്ട് എന്നെ അറിയിക്കുമായിരുന്നു. പിന്നെ നിങ്ങൾ രണ്ടാളും കുത്തിമറിയുന്നതും, മേരിയുമായി അമൃത് കടയുന്നതും എല്ലാം വീഡിയോ ആക്കി അയച്ചുതരികയും ചെയ്യും. ഇത്രയൊക്കെ ചെയ്തവൾക്ക് എന്തെങ്കിലും സമ്മാനം കൊടുക്കണ്ടേ.. അപ്പൊ സ്വപ്നയാ പറഞ്ഞത്, ജോലി തോട്ടത്തിൽ ബംഗ്ലാവിൽ അല്ലെ, അപ്പൊ കൂലിയും അവിടുന്ന് തന്നെ ആവണമെന്ന്. പോട്ടെ… ഇനിയിപ്പോ എന്തിനാ കാശൊക്കെ അല്ലെ.. അനുഭവിക്കാൻ ആകെയുണ്ടായിരുന്ന മോനെ ഇപ്പൊ അവൾ കൊല്ലും. അതുകഴിഞ്ഞ് നിങ്ങളെയും. ഇനി ചിലപ്പോ കമ്മീഷണറെങ്ങാൻ ഇടയിൽ ചാടി വീഴുമോ എന്ന എന്റെ പേടി. അത് വിട്.. ഞാൻ ബാക്കി കഥ പറയാം… നിന്റെ കെട്ടിയോന്റെ കുബുദ്ദിയിൽ തെളിഞ്ഞ പദ്ധതികളൊക്കെ ഷേർളി എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ട് ഞാൻ മൂന്നാർക്ക് വരുമ്പോ എന്റെ പുറകേ സ്വപ്നയും ഉണ്ടായിരുന്നു,, അഥവാ താനെങ്ങാൻ എന്നെ കുടിപ്പിച്ച് മതോന്മത്തനാക്കിയിരുന്നെങ്കിലോ… രക്ഷപെടേണ്ട സാഹചര്യം വന്നാൽ എന്നെ കൊണ്ടുപോകാൻ വിശ്വസിക്കാവുന്ന ഒരാൾ വേണ്ടേ.. അതാ ഞാനെന്റെ പെണ്ണിനെത്തന്നെ കൂടെ കൂട്ടിയത്. ഇവൾ എന്റെ സെക്രട്ടറി മാത്രമല്ല കേട്ടോ.. ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ… നീയും ഈ കിളവനും എന്താ വിചാരിച്ചത്, ബോംബെയിൽ നിന്നും ഞാൻ തട്ടികൊണ്ടുപോയ മേരി എന്നോട് എല്ലാം തുറന്നു പറഞ്ഞെന്നാണോ.. അവൾ നന്ദിയുള്ളവളാ.. എത്ര ചോദിച്ചിട്ടും നിങ്ങളെ കുടുക്കാനുള്ള ഒരു വാക്ക് പോലും പറഞ്ഞില്ല. അപ്പോഴാ ഞാൻ ഷേർളി വഴി നിന്റെയൊക്കെ മനസ്സിൽ മേരിയെ ഒറ്റുകാരിയാക്കി സൃഷ്ടിച്ചത്. ഈ ഷേർളിയെ എന്റെ പാളയത്തിൽ എത്തിച്ചതും സ്വപ്നയാണ് കേട്ടോ… അതിൽ നിങ്ങൾ വീണു. അല്ലെങ്കിൽ ഞാൻ വീഴ്ത്തി. ബ്ലെസ്സിയെ കൊണ്ടുവരാൻ ഞാൻ പല കളികളും നോക്കിയെങ്കിലും നിന്റെ മോൻ അവളെ ദുബായിലുള്ള ബാറിന് പുറത്തേക്ക് ഇറക്കിയില്ല. അങ്ങനെയിരുന്നപ്പോഴാ സ്വപ്നവഴി എന്റെ ചരിത്രം ഞാൻ നിന്നെയറിയിച്ചത്. അവിടെയും നിങ്ങൾ വീണു. അതേസമയം ഷേർലി വഴി ഇച്ചിരി എരിവും പുളിയും ചേർത്ത് മേരിയെ നിങ്ങളുടെ മുന്നിൽ നിർത്തിയപ്പോൾ ഇയാളുടെ കുബുദ്ദിയിൽ മേരിയെ കൊന്നിട്ട് അത് എന്റെ തലയിൽ വച്ചുകെട്ടി ലാലാ ഗ്രൂപ്പിനെ തകർക്കാമെന്ന് നിങ്ങൾ വിചാരിച്ചു.. പക്ഷെ ആള് മാറിപ്പോയി അവറാച്ചാ… നീയൊക്കെ ചിന്തിച്ചതിനും അപ്പുറമാണ് ലക്ഷ്മണന്റെ മക്കൾ.
: അപ്പൊ എല്ലാം നീ…

: നീയൊക്കെ കളിച്ച കളിയുടെ തിരക്കഥ എഴുതിയത് ഞാനായിപ്പോയില്ലേ.. അതുകൊണ്ട് ഇനി എന്താ നടക്കാൻ പോകുന്നതെന്ന് കൂടി കേട്ടോ… പോലീസ് നിന്റെ ഗോഡൗണിൽ എത്തുമ്പോഴേക്കും ബ്ലെസ്സി നിന്റെ മോനെയും, ആന്റണിയെയും കൊന്നിട്ടുണ്ടാവും, എന്നിട്ടവൾ കാറുമായി റോഡിലേക്ക് ഇറങ്ങുമ്പോഴായിരിക്കും പോലീസ് വാഹനം ഗോഡൗണിലേക്ക് പ്രവേശിക്കുക. രണ്ടുപേരും മരിച്ചെന്ന് ഉറപ്പാക്കിയ കമ്മീഷണർ ബ്ലെസ്സിയെ പിന്തുടരും, ബ്ലെസ്സി നേരെ വരുന്നത് ഇവിടേക്ക് ആണ്. വാതിൽ തുറന്ന ഉടനെ അവളുടെ തോക്ക് വെടിക്കുക അന്നാമ്മയുടെ തിരുനെറ്റിയിലേക്കാണ്, അതുകണ്ട് ഷോക്കായി നിൽക്കുന്ന അവറാച്ചന്റെ തല ചിതറുന്ന സമയംകൊണ്ട് കമ്മീഷണർ ഇവിടെയെത്തിയിട്ടുണ്ടാവും. ഷേർളി കൂടി അറിഞ്ഞുകൊണ്ടായിരുന്നു ഈ കളികളൊക്കെ അവറാച്ചൻ പ്ലാൻ ചെയ്തതെന്ന് ഞാൻ പറഞ്ഞ കള്ളം വിശ്വസിച്ച ബ്ലെസ്സി, രണ്ട് കൊലപാതകങ്ങൾ ചെയ്തത് മൂന്നാമത്തെ ആളെ കൊല്ലാനായി തോക്ക് ചൂണ്ടി നിൽക്കുമ്പോഴേക്കും കേരള പോലീസിന്റെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ശ്യാമപ്രസാദ് അവൾക്ക് നേരെ നിറയൊഴിക്കും. കേരളം നടുങ്ങുന്ന കൂട്ടക്കൊല ചാനലുകാർ ആഘോഷമാക്കും. കൊലപാതകിയെ സാഹസികമായി വെടിവെച്ചു കൊന്ന കമ്മീഷണർക്ക് അഭിനന്ദന പ്രവാഹം… സർക്കാർ കേസ് അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കുന്നു, അതിന്റെ തലപ്പത്ത് ശ്യാമപ്രസാദ്, അയാളുടെ ടീമിൽ എന്റെ പെങ്ങളും, ശ്യാമപ്രസാദിന്റെ പ്രതിശ്രുത വധുവുമായ വൈഗാലക്ഷ്മി. ഇവിടെ നടന്നതിനൊക്കെ സാക്ഷിയായി ഷേർളിയും, ഞങ്ങളും. അന്വേഷണത്തിനൊടുവിൽ മേരിയുടെ കുഴി തോണ്ടും. CI കുഞ്ഞുമോന്റെ തെറിക്കും, ബ്ലെസ്സിയുടെ തുറന്നു പറച്ചിൽ ലോകം മുഴുവൻ ചാനലിലൂടെ അറിയും, രോക്ഷാകുലരായ ജനങ്ങൾ നിന്റെയൊക്കെ സ്ഥാപനത്തിന് നേരെ കല്ലെറിയും, നീ ഉണ്ടാക്കിയതും, പിടിച്ചടക്കിയതും എല്ലാം സർക്കാർ കണ്ടുകെട്ടും. നീ ആദ്യം തുടങ്ങിയ കണ്ണൂരിൽ നിന്റെ കട നിന്ന് കത്തും, അല്ലെങ്കിൽ ഞാൻ കത്തിക്കും. ഇതിലൊക്കെ എനിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. അപ്പൊ എനിക്ക് രക്ഷപ്പെടാനുള്ള എഗ്രിമെന്റും ചെക്കുമാണ് നിങ്ങൾ ഇപ്പോൾ സൈൻ ചെയ്തത്. കൂടാതെ നീതന്നെ എടുത്ത പാർട്ടിയുടെ വീഡിയോകൾ. നമ്മൾ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു എന്നും, ആ സൗഹൃദം മുതലെടുത്ത് എന്റെ അച്ഛനെ ചതിച്ചതുപോലെ എന്നെയും ചതിക്കാനായിരുന്നു നിങ്ങളുടെ പ്ലാനെന്ന് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് കൊടുക്കും. അതോടെ ഡെന്നിസ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പതനം. നിങ്ങൾ രണ്ടുപേരെയും എന്നും ഈ നാട്ടുകാർ ഓർമിക്കുവാനായി അവർക്കുള്ള സമ്മാനം അപ്പോഴേക്കും വിവിധ പോൺ സൈറ്റുകളിൽ സുലഭമായിട്ടുണ്ടാവും. ഇത്രയൊക്കെയേ എന്നെകൊണ്ട് ചെയ്യാൻ പറ്റൂ… ഇതുകൊണ്ട് രണ്ടാളും തൃപ്തിപ്പെടണം….
: ഡാ… നീയപ്പോ..

അവറാച്ചൻ പറഞ്ഞ് മുഴുവിപ്പിക്കുന്നതിന് മുൻപ് ബ്ലെസ്സി വാതിൽ ചവിട്ടിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചതും അന്നാമ്മയുടെ നെറ്റി തുളച്ച് ചോര തെറിച്ചതും ഒരുമിച്ചായിരുന്നു. അന്നാമ്മയുടെ തുറിച്ച കണ്ണുകൾ കണ്ട് ഷോക്കായി നിൽക്കുന്ന അവറാച്ചന്റെ അരക്കെട്ടിലേക്ക് വെടിയുതിർത്തത് അയാളുടെ മുഖത്തേക്ക് കാറിത്തുപ്പിയ ബ്ലെസ്സി അയാളുടെ നെറ്റിയിലൂടെ ബുള്ളറ്റ് പായിച്ചതും കമ്മീഷണർ ശ്യാമപ്രസാദും ടീമും ഇരച്ചെത്തി. ഷേർളിയുടെ നേർക്ക് തോക്ക് ചൂണ്ടി കാഞ്ചിവലിക്കാൻ തുനിയുന്ന ബ്ലെസ്സിയെ ശ്യാമപ്രസാദ് പുറത്തുനിന്നും ഷൂട്ട് ചെയ്തതും അവൾ അവറാച്ചന്റെ മടിയിലേക്ക് മുഖവുംകുത്തി വീണു…..

………/………./………./………..

മാധ്യമങ്ങൾ ദിവസങ്ങളോളം ചർച്ച ചെയ്യുകയും, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെ തോട്ടത്തിൽ അവറാച്ചന്റെ പിന്നാമ്പുറ കഥകൾ മലയാളക്കര മുഴുവൻ പാട്ടായി. വാർത്തകൾ ഓരോന്നായി പുറത്തുവരുന്നതിനനുസരിച്ച് അയാളുടെ സ്ഥാപനങ്ങൾ ഓരോന്നായി അഗ്നിക്കിരയായി. മാധ്യമങ്ങളിലൂടെ ബ്ലെസ്സിയുടെ തുറന്നുപറച്ചിൽ ജനങ്ങളറിഞ്ഞു. ലക്ഷ്മണനും കുടുംബത്തിനും ഉണ്ടായ ചീത്തപ്പേരും, നികത്താനാവാത്ത നഷ്ടവും നാട്ടുകാർക്കിടയിൽ ചർച്ചയായി. കണ്ണൂരിലുള്ള അവറാച്ചന്റെ കട നാട്ടുകാർ ചേർന്ന് അഗ്നിക്കിരയാക്കി. എല്ലാം കെട്ടടങ്ങി കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷമാണ് വൈഗയും ഹരിയും സ്വപ്നയും ശ്യാമപ്രസാദും ചേർന്ന് കണ്ണൂരിലേക്ക് യാത്രയായത്.

Leave a Reply

Your email address will not be published. Required fields are marked *