കണക്കുപുസ്തകം – 6 1


: ഞാൻ പറഞ്ഞ വാക്ക് പാലിച്ചു.. ഇനി സ്വപ്ന പറ

: മാഡം ആദ്യം എന്നെ ഓഫീസിൽ വിടണം. അതുകഴിഞ്ഞ് മാഡം വണ്ടി തിരിക്കുന്നതിനുള്ളിൽ ഞാൻ കുറച്ച് ഡോക്യൂമെന്റസ് മാഡത്തിന്റെ ഫോണിലേക്ക് അയക്കും. അത് നോക്കിയ ശേഷം എന്നെ വിളിച്ചാൽ മതി. ബാക്കി ഡീറ്റെയിൽസ് നമുക്ക് ഫോണിൽകൂടി സംസാരിക്കാം

: സ്വപ്ന ഇത് ചീറ്റിംഗ് ആണ്…

: നമ്മൾ രണ്ടാളും ചെയ്യുന്നത് ചീറ്റിംഗ് തന്നെയല്ലേ… അതുകൊണ്ട് കുഴപ്പമില്ല

: എന്റെ കയ്യിൽ നിന്നും കാശ് വാങ്ങി നീ എന്നെ ഒറ്റികൊടുക്കാൻ ആണോ അവന്റെ ഓഫീസിലേക്ക് വരാൻ പറഞ്ഞത്

: ഞാൻ പറയാനുള്ളത് കേട്ടുകഴിഞ്ഞാൽ നിങ്ങൾ ഈ കാശിന് വേണ്ടി ഇപ്പൊത്തന്നെ എന്നെ കൊല്ലില്ലെന്ന് എന്താ ഉറപ്പ്..മാത്രവുമല്ല തെളിവുകൾ ഒന്നും ബാക്കിയാകുന്നത് അന്നാമ്മയ്ക്ക് ഇഷ്ടമല്ലല്ലോ.. അതുകൊണ്ട് എനിക്ക് ഇപ്പൊ ഏറ്റവും സുരക്ഷിതമായി തോന്നിയ സ്ഥലം ഹരി സാറിന്റെ ഓഫീസാണ്

: നിന്നെ കൊല്ലാൻ ആണെങ്കിൽ എനിക്ക് ഓഫീസ് ടൈം കഴിഞ്ഞാലും ആവാലോ

: അതുണ്ടാവില്ല മാഡം… അപ്പോഴേക്കും മാഡം മറ്റൊരാളെ കൊല്ലാനുള്ള പ്ലാനിങ്ങിൽ ആയിരിക്കും..…

……….(തുടർന്ന് വായിക്കുക)……….

: ഓക്കെ… നമ്മൾ ഒരുമിച്ച് നിന്നാൽ ഇനിയും പല ഗുണങ്ങളും ഉണ്ടാവും സ്വപ്നയ്ക്ക് ..

: പണം ആര് തരുന്നോ അവരുടെ കൂടെ ഞാനെന്നും ഉണ്ടാവും.. ദൈവം ഒരിക്കലേ അവസരം തരൂ. അത് ഉപയോഗിക്കേണ്ടത് നമ്മളല്ലേ.. ഇപ്പൊ ദൈവമായിട്ടാണ് മാഡത്തിനെ എനിക്ക് പരിചയപ്പെടുത്തി തന്നത്.. അത് ഞാൻ നന്നായി ഉപയോഗിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി

: ശരി…സ്വപ്ന ഇറങ്ങിക്കോ.. ഞാൻ മെസ്സേജിനായി കാത്തിരിക്കും

ലാലാ ഗ്രൂപ്പിന്റെ ഗേറ്റ് കടന്ന് ഓഫീസിലേക്ക് സ്വപ്ന നടന്ന് കയറിയതും അന്നാമ്മയുടെ ഫോണിലേക്ക് ഹരിയും വൈഗയും ഒരുമിച്ചുള്ള ഫോട്ടോയും ഹരിയുടെ മേൽവിലാസം തെളിയിക്കുന്ന രേഖകളും തുരുതുരാ വന്നുകൊണ്ടിരുന്നു. ഇത് കണ്ടയുടനെ അന്നാമ്മയുടെ കണ്ണ് തള്ളി…. ഉടനെ അവൾ സ്വപ്നയുടെ നമ്പറിലേക്ക് ഡയല് ചെയ്തു…
: സത്യമാണോ ഇതൊക്കെ…

: മാഡത്തിനോട് സത്യം പറഞ്ഞാലല്ലേ എന്റെ പെട്ടിയിൽ പണം വീഴു…

: അപ്പൊ അവൻ എല്ലാം അറിഞ്ഞുകൊണ്ടുള്ള കളിയാണല്ലേ….

: വൈഗയുമായി ഫോണിൽ സംസാരിക്കുന്നത് ഞാൻ പലതവണ കേട്ടിട്ടുണ്ട്. നിങ്ങൾ ചെയ്തുകൂട്ടിയ എല്ലാ തെണ്ടിത്തരങ്ങളുടെയും കണക്ക് അയാളുടെ കയ്യിലുണ്ട്. ചതിയും വഞ്ചനയും നാടറിയാതിരിക്കാൻ നിങ്ങൾ നടത്തിയ കൊലകൾ വരെ അയാൾക്കറിയാം. പക്ഷെ അയാൾക്ക് ഇപ്പൊ വേണ്ടത് ബ്ലെസ്സിയെ ആണ്.. അതിനായി പല കളികളും പ്ലാൻ ചെയ്യുന്നുണ്ട്…

: ഓക്കേ… സ്വപ്ന ഒരു കാര്യം ചെയ്യണം, ഇനിമുതൽ ഹരിയുടെ എല്ലാ നീക്കങ്ങളും അപ്പപ്പോൾ എന്നെ അറിയിക്കണം. അവനുള്ള പണി ഞാൻ കൊടുക്കുന്നുണ്ട്… അച്ഛൻ പോയ വഴിയേ പറഞ്ഞയക്കാം ഞാൻ രണ്ടിനെയും..

: ഓക്കേ മാഡം.. ഹരി വരുന്നുണ്ട്. ഞാൻ പിന്നെ വിളിക്കാം

ഹരിയുടെ ഓഫീസിൽ നിന്നും വണ്ടിയെടുത്ത അന്നാമ്മയുടെ തല പെരുക്കുന്നുണ്ട്. വണ്ടിയിലാണെങ്കിൽ വെള്ളവും കരുതിയിട്ടില്ല. ആകെ അസ്വസ്ഥത തോന്നിയ അന്നാമ്മ അടുത്ത് കണ്ട ചായക്കടയുടെ മുന്നിൽ വണ്ടി നിർത്തി. പുറത്തിറങ്ങിയ അന്നാമ്മ തലകറങ്ങി വീഴുമെന്നായപ്പോൾ കടയിലെ വൃദ്ധ ദമ്പതിമാർ അവരെ താങ്ങിപ്പിടിച്ച് കസേരയിൽ ഇരുത്തി. വെള്ളവുമായി വന്ന സ്ത്രീ കുപ്പി തുറന്ന് അന്നാമ്മയ്ക് നേരെ നീട്ടി…. മതിവരുവോളം വെള്ളം കുടിച്ച അവർ അൽപനേരം കടയിൽ തന്നെയിരുന്ന് ക്ഷീണം മാറിയ ശേഷമാണ് പോകാനായി ഒരുങ്ങിയത്. വെള്ളക്കുപ്പിയുടെ പൈസ വച്ച് നീട്ടിയതും പ്രായമായ ആ മനുഷ്യൻ അത് നിരസിച്ചു..

: മടിക്കുത്തഴിച്ചും കൂട്ടികൊടുത്തും നീയുണ്ടാക്കിയ കാശെനിക്ക് വേണ്ട…അന്ന ഇപ്പോ പോ …

: നിങ്ങൾ…

: ഞാൻ ആരാണെന്ന് സമയമാകുമ്പോ നീ അറിയും.

വണ്ടിയിൽ കയറിയ അന്നാമ്മയുടെ കണ്ണുകളിൽ ഇരുട്ട് കയറി. എന്തെല്ലാമാണ് ഈ സംഭവിക്കുന്നത്. ഒരു ചായക്കടക്കാരൻ വരെ അന്നാമ്മയെ ഭീഷണിപ്പെടുത്തുന്നു. ആരാണ് അയാൾ..? ഇനി സ്വപ്ന പറഞ്ഞപോലെ ഇതെല്ലം ഹരിയുടെ പ്ലാനിന്റെ ഭാഗമാണോ…?

Leave a Reply

Your email address will not be published. Required fields are marked *