കണ്ണീർപൂക്കൾ – 2

പിന്നെയും ആ കൂട്ടുക്കാരി എന്തൊക്കെ ബള ബള ന്നു സംസാരിക്കുന്നുണ്ടാർന്നു ,ഈ നേരേത്ത് എന്റെ ശ്രദ്ധ മുഴുവനും നന്നഞ്ഞ ചുരുദാറും നോക്കി ഇനി എന്തു ചെയ്യും എന്ന അവസ്ഥയിൽ തല കുബിട്ട് നിൽക്കുന്ന ആ സുന്ദരിയിൽ ആയിരുന്നു ,ആ കുട്ടി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല ,
അപ്പോഴാണ് ഞാൻ ആ കുട്ടിയുടെ
തലമുടി ശ്രദ്ധിക്കുന്നത് നല്ല ഉള്ളോള മുടി തിങ്ങി നിൽക്കുന്നു ,അധികം നീളം ഇല്ലേങ്കിലും .പുറക് വശത്ത് വിടർത്തി ഇട്ടിരിക്കുന്നു ,ചെറുതായിട്ട് ചെമ്പിച്ചിട്ട് ഉണ്ടൊ ന്നു തോന്നി അതും
നാച്ചുറൽ ആയിട്ട് ഉള്ള മാതിരി .
കയ്യിൽ ചെറുതായിട്ട് ചെമ്പിച്ച രോമങ്ങൾ,
ടോ ,എന്നാ വിളി കേട്ടപ്പോൾ ആണു ഞാൻ ആ സ്വപ്ന ലോകത്തു നിന്ന് പുറത്തു വരുന്നത് ,
കൂട്ടുകാരി : ഞാൻ പറഞ്ഞതൊന്നും നിങ്ങൾ കേട്ടില്ലെ.
ഞാൻ: വൺ മിനിട്ട്,
ഞാൻ വണ്ടിയുടെ അടുത്ത് ചെന്ന്
ദേവൂന്നു വാങ്ങി വെച്ചിരുന്ന ചുരുദാറിന്റെ കവർ എടുത്തു.എന്നിട്ട് അവരുടെ അടുത്ത് പോയിട്ട് ആ കുട്ടിക്ക് കൊടുക്കാൻ കവർ നീട്ടി പിടിച്ചു, ഇതു ഞാൻ വേറോരു ആൾക്കു വേണ്ടി വാങ്ങിയിത ഇപ്പോ
ഇതിന്റെ ആവിശ്യം കുട്ടിക്കാണു .
പാകം ആവുമൊ എന്ന് അറിയില്ല ,
എകദേശം ശരി ആയിരിക്കും .പക്ഷെ
കുട്ടി വാങ്ങാൻ കൂട്ടാക്കിയില്ല. ഇങ്ങു തന്നെക്കു നു പറഞ്ഞ് അതിന്റെ കൂട്ടുകാരി വാങ്ങി പിടിച്ചു.
ഞാൻ: എന്നാ ശരി ,എന്നോട് പിണക്കം ഒന്നും ഇല്ലല്ലോ ഞാൻ പൊക്കൊട്ടെ .
അതിനും മറുപടി പറഞ്ഞത് ആ കൂട്ടുകാരി ആണു ,ശരി ചേട്ടാ എന്നാ സ്ഥലം വിട്ടൊ ന്നു.

എനിക്ക് ആണെങ്കിൽ ദേഷ്യം വന്നു .
ആ കുട്ടി ഒരു താങ്ക്സ് പറയും എന്നു വിചാരിച്ച് ചോദിച്ചത അപ്പോ ഈ തല തെറിച്ച കൂട്ടുകാരി അതും പൊളിച്ചു.

ഞാൻ വണ്ടിയുടെ അടുത്തെക്ക് നടന്നു ,അപ്പോ പുറകിൽ നിന്നും ആ സുന്ദിരി കുട്ടി ആ കൂട്ടുകാരിയെ ചീത്ത പറയുന്നത് കേട്ടു .
കുട്ടി: നിനക്ക് നാണമില്ലെ അതോക്കെ വാങ്ങാൻ.
കൂട്ടുകാരി :നീ നോക്കെടി എന്തു വിലയുള്ള ചുരുദാർ ആണ് ഇത് .എന്റെ മിടുക് കൊണ്ട് ആണു നിനക്ക് ഇതു കിട്ടിയത് .
കുട്ടി: എന്നാലും വേണ്ടാർന്നു ,ആ ചേട്ടൻ ആർക്കോ ഇഷ്ടപെട്ടു വാങ്ങിയതല്ലെ.
കൂട്ടുകാരി :ഒരു എന്നാലും ഇല്ല ,നീ ഇത് കൊണ്ടുപോയി മാറിയിട്ട് വാ .ബസ് വരാറായി .

ഞാൻ അപ്പോഴേക്കും വണ്ടി എടുത്തു മിററിൽ നോക്കിയപ്പോൾ
ആ കുട്ടി എന്നെ നോക്കി സോറി എന്ന അർത്ഥത്തിൽ മുഖം കാണിച്ചു .ഞാൻ ഒന്നു ചിരിച്ചിട്ട് വണ്ടി
എടുത്തു .ദേവൂന്റെ വീടു ലക്ഷ്യം ആക്കി വണ്ടി വീട്ടു …….

തുടരും

Leave a Reply

Your email address will not be published. Required fields are marked *