ദേവൂ :അച്ചൻ ഉണ്ടൊ അമ്മേ. അച്ചന്റെ കൂടെ പോകാം ആയിരുന്നു .
ആന്റി: അയോ ,അച്ചനു പൈസ കോടുക്കാൻ പോണം.
അതു കേട്ടപ്പോൾ ദേവൂന്റെ മുഖം വാടി ,
ഞാൻ: എന്റെ കുടെ വരുകയണെങ്കിൽ ഞാൻ കൊണ്ടൊകാം .പക്ഷെ ഞാൻ ബൈക്കിൽ ആണു വന്നിരിക്കുന്നത് .
നമ്മുക്ക് കാറു വിളിച്ച് പോകാം.
ആന്റി: കാറോനും വേണ്ട അവൾ നിന്റെ കുടെ ബൈക്കിൽ വന്നോളും, അതു കേട്ടപ്പോൾ അവളുടെ മുഖത്ത് ആയിരം പൂർണ്ണ ചന്ദ്രൻ മാരെ കാണാൻ പറ്റി എനിക്ക് .
ആ സമയത്ത് ആണു വാസു മാമൻ പുറത്തേക്ക് വരുന്നത് ,
മാമൻ: ദേവു എന്തു പറ്റി ,നീ കോളേജിൽ പോയില്ലേ ,
അതിനുത്തരം പറഞ്ഞത് ഷീബാന്റി
ആണു ,ഷീബാന്റി നടന്ന കാര്യങ്ങൾ
മുഴുവൻ മാമനോട് പറഞ്ഞു .
അതു കേട്ടു കഴിഞ്ഞ മാമൻ
മാമൻ: എന്നാലും ഇവരെ സമ്മതിക്കണം ഇത്രയും അടുത്ത
ബന്ധുക്കൾ ആയിട്ടും രണ്ടിനും കണ്ടിട്ട് മനസിലായില്ലല്ലോ .
ആന്റി: എങ്ങനെ മനസിലാകും
ബന്ധുക്കളുടെ ഒരു പരിപാടി ക്കും
പോവില്ലല്ലോ ,ഒരാൾക്ക് ആണെങ്കിൽ
ബിസിനസ് എന്നാ ചിന്തയും ,മറ്റേ ആൾക്ക് ആണെങ്കിൽ പഠിപ്പ് എന്നാ ചിന്തയും മാത്രം ഒള്ളു .എന്തു
ചേയ്യാനാ രണ്ടും കണക്കായി പോയി.
ഇതും പറഞ്ഞ് അവർ രണ്ടാളും ഞങ്ങളെ കളിയാക്കി .ഞങ്ങൾ രണ്ടു
പേരും ഒന്നും മിണ്ടാതെ നിന്നു .
മാമൻ: എന്നാ ഞാൻ പൈസ കൊടുക്കാൻ പോയിട്ട് വരാം .അനിമോനെ അപ്പോ ഞായർ
ആഴ്ച്ച കാണാം .
ഞാൻ ശരി മാമാ.
അങ്ങനെ മാമൻ പോയി,
ആന്റി: എന്നാ നീ പോയി ഡ്രസ് മാറിയിട്ട് വാ.
ദേവു :ശരി അമ്മെ .
ദേവു പോയി ഡ്രസു മാറുന്നത് വരേ ഞാൻ അവിടെ യുള്ള ഷോ കെയ്സ്
ഒക്കെ നോക്കുക ആയിരുന്നു .
അതിൽ നിറയേ ദേവൂനൂ കിട്ടിയ സമ്മാനങ്ങൾ ആയിരുന്നു കൂറേ
ട്രോഫി .ഇത്രയും വയസിനിടക്ക്
ഇത്രയും ട്രോഫിയോ .ഞാൻ അതോക്കെ നോക്കി നിൽക്കുബോൾ .പുറകിൽ നിന്ന് ദേവൂ ,
ദേവൂ: അമ്മേ ദേ നോക്കിക്കെ അനിയേട്ടൻ വാങ്ങി തന്ന ഡ്രസ് ,
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ
എനിക്ക് തന്നെ അതിശയം ആയി
അവൾക്ക് ആ ഡ്രസ് ഇത്ര പാകം ആയിരിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, അത്രക്കും കറക്ട് ആയിരുന്നു, ആ ഡ്രസിൽ
അവളുടെ സൗന്ദര്യം വീണ്ടും വർദ്ധിച്ച
പോലേ തോന്നി .
ആന്റി: ഞാൻ പോയി എടുത്താൽ
പോലും ഇത്ര കറക്ട് ആവില്ല ,
അവളെ കാണാത്ത നീ എങ്ങനെ ഒപ്പിച്ചു അനിമോനെ.
ഞാൻ: ഒരു എകദേശ അളവ് വെച്ച് എടുതത ആന്റി ,പിന്നെ ഞാൻ ഇടക്ക് ലെച്ചു വിന്ന് ഡ്രസ് ഒക്കെ എടുക്കാറുണ്ട്,
ആന്റി: എന്നാൽ നിങ്ങൾ വേഗം പോയ്ക്കോളു ,
ശരി ആന്റി എന്നു പറഞ്ഞു ഞാൻ വണ്ടിയുടെ അടുത്ത് പോയി .
ഞാൻ വണ്ടിയിൽ കയറി ,ദേവൂ വന്നു
പിറകിൽ രണ്ടു കാലും ഒരു സൈഡിൽ വെച്ച് സാധാരണ പെണ്ണുങ്ങൾ ഇരിക്കുന്ന പോലെ ഇരുന്നു, അവളുടെ കൈ ലേഡിസ് ഹാന്റിലിൽ പിടിച്ചിരുന്നു. ആന്റി ഞങ്ങളോട് പോയിട്ട് വാ. നു പറഞ്ഞു അകത്തെക്ക് പോയി,
ഞാൻ വണ്ടി സ്റ്റാർട്ട് ചേയ്ത് റോഡിലേക്ക് ഇറക്കി, അവളുടെ
കോളേജിലേക്ക് അര മണിക്കൂർ യാത്ര ഉണ്ട് .ബുളെറ്റ് കുടു കുടു ന്നു ഒച്ചയുണ്ടാക്കി ആ വഴിയിലൂടെ കടന്നു പോയി കൊണ്ടിരുന്നു .
വണ്ടിയിൽ കയറിയപ്പോ മുതൽ
ഞങ്ങൾ രണ്ടു പേരും ഒന്നും സംസാരിച്ചില്ല ,കുറച്ചു വഴി കഴിഞ്ഞപ്പോൾ ഞാൻ തന്നെ ആദ്യം
സംസാരിച്ച് തുടങ്ങി.
ഞാൻ: ദേവൂ എന്താ ഒന്നും മിണ്ടാതെ
ഇരിക്കുന്നത് ,പഴയ പിണക്കം ഒന്നും
മാറിയില്ലേ ,
ദേവൂ: എനിക്ക് പിണക്കം ഒന്നും ഇല്ലാ,
ഞാൻ കാരണം അന്നു അനിയേട്ടനു
അല്ലേ തല്ലു കൊണ്ടത് അതിന്റെ ഒരു വിഷമം ഉണ്ടായിരുന്നു എനിക്ക്,
ഞാൻ: അതു സാരമില്ല ചെറുപ്പത്തിലേ കുസൃതികൾ അല്ലേ .
എന്നാലും നിനക്ക് എന്നെ അവിടെ
വെച്ച് മനസിലാകാതിരുനത് എന്താ,
നീ എന്റെ ഫോട്ടോസ് ഒക്കെ കണ്ടാതണല്ലോ ,
ദേവൂ :അനിയേട്ടൻ ആകെ മാറി ,ആ
ഫോട്ടൊസിൽ താടി ഒന്നും ഉണ്ടായിരുന്നില്ല ,ആ ഫോട്ടൊസിൽ
നിന്ന് വളരെ വിത്യാസം ആയിട്ടുണ്ട് ,
എന്നാലും അനിയേട്ടനെ കണ്ടപ്പോൾ
എനിക്ക് എവിടെയൊ കണ്ട പോലെ തോന്നി ,പക്ഷെ ഓർത്തെടുക്കാൻ തുടങ്ങുന്നതിന് മുൻപ് എന്നെ മഴ
വെള്ളത്തിൽ കുളിപ്പിച്ചില്ലെപിന്നെ ചിന്താ മൊത്തം എന്തു ചേയ്യണം എന്നു ആയി .
