കണ്ണീർപൂക്കൾ – 3 Like

ഞങ്ങൾ എല്ലാവരും ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ ആണു ,ദേവൂ ന്റെ Birthday യുടെ കാര്യം ചർച്ചക്ക് വരുന്നത് ,നാളെ എല്ലാവർക്കും കൂടി
അവിടെ പൊകാം എന്നു തീരുമാനിച്ചു
ഗിഫ്റ്റ് വല്ലതും വാങ്ങാൻ ഞാനും താരേച്ചിയും ലെച്ചു വും കൂടി
ഇന്നു വൈകിട്ട് പോകാം എന്നു പറഞ്ഞു ,
വൈകുന്നേരം ആയപ്പോൾ ഞങ്ങൾ മൂന്നു പേരും കൂടി ,ടൗണിൽ എന്റെ ഒരു ഫ്രണ്ടിന്റെ ജുവലറിയിൽ കയറി .
തരേച്ചിയെം ലെച്ചു വിനെയും നല്ലോരു നെക്ലെസ് സെലെകട് ചേയ്യാൻ പറഞ്ഞിട്ട്.ഞാൻ ഇപ്പോ വാരാനും പറഞ്ഞ് റിംഗ് നോക്കാൻ പോയി ,ഞാൻ അവിടെന്ന് ഒരു നല്ല ഡെയമണ്ട് റിംഗ് ദേവൂ നു വേണ്ടി വാങ്ങി ,ലെച്ചുവിനെ കാണിക്കാതെ ഞാൻ അത് തരേച്ചിക്ക് കാണിച്ച് കൊടുത്തു,ഞങ്ങൾ അവിടെ നിന്നു
എല്ലാം വാങ്ങിച്ച് പുറത്തിറങ്ങി .
പിന്നെ അവരെ കൊണ്ട് ഷോപ്പിങ് മാളിൽ ഒക്കെ കറങ്ങി വീട്ടിൽ എത്തിയപ്പോൾ രാത്രി ആയി .
പിന്നെ എല്ലാവരും കൂടി ഇരുന്നു
ഭക്ഷണം ഒക്കെ കഴിച്ചു എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി .
അച്ചനും അമ്മയും ഉള്ളതുകോണ്ട്
താരേച്ചിക്ക് എന്റെ റൂമിൽ വരാന്നും കഴിഞ്ഞില്ല ,

പിറ്റെന്ന് രാവിലേ എല്ലാവരും കൂടി റെഡി ആയി ദേവൂ ന്റെ വീട്ടിലേക്ക് തിരിച്ചു ,
ദേവൂ ന്റെ വീട്ടിൽ ചേന്നപ്പോൾ അവിടെ കുറച്ചു അതിഥികൾ മാത്രമെ ഉണ്ടായിരുന്നൊള്ളു .വലിയ ആഘോഷം ഒന്നും ഇല്ലന്നു മാമൻ പറഞ്ഞു ചെറിയ ഒരു കേക്ക് മുറിക്കലും എല്ലാവരും ഒരുമിച്ച് ഇരുന്ന് ഒരു സദ്യയും ,അവിടെ ചെന്നപ്പാടെ അമ്മയും അമ്മുമ്മയും ലെച്ചുവും താരേച്ചിയും നേരേ അകത്തെക്ക് പോയി ,അച്ചനും മാമനും കൂടി കുറെ നാളായിട്ട് കണ്ടതിന്റെ കഥയും പറഞ്ഞു എറയത്ത് ഇരിക്കുന്നു, ഞാനാണെങ്കിൽ അവിടെ എത്തിയിട്ട് ഇത്ര നേരം ആയിട്ടും ദേവൂനെ കാണ തത്തിലുള്ള വിഷമം വും അകത്തെക്ക് പോകാൻ ഒരു മടിയും ,
എറയത്ത് ഒരു കസേരയിൽ ഇരുന്നു,
അപ്പോ അകത്തു നിന്നും ഷീബാന്റി ഞങ്ങൾക്ക് എല്ലാവർക്കും ചായ തന്നിട്ട് വീണ്ടും അകത്തെക്ക് പോയി .
അച്ചനും മാമനും ആണേങ്കിൽ അന്താരഷ്ട്ര ചർച്ചയിൽ ആണു. എനിക്ക് ആണെങ്കിൽ ദേവൂനെ ഒന്നു കാണണം എന്നും എങ്ങനെ അവളെ ഒറ്റക്ക് സംസാരിക്കാൻ കിട്ടും എന്ന ആലോച്ചനയിൽ ആയിരുന്നു .
കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ പുറത്ത് കാറിന്റെ അടുത്ത് ചെന്ന് ഫോൺ എടുത്തു തരേച്ചിയെ വിളിച്ചു
കുറച്ച്‌ നേരത്തെ ബെല്ലിനു ശേഷം താരേച്ചി ഫോൺ എടുത്തു
താരേച്ചി: എന്താടാ,
ഞാൻ: ചേച്ചി ഒന്നു പുറത്തു വരുമൊ
എനിക്ക് ഒരു കാര്യം ചോദിക്കാനാ.
താരേച്ചി: എടാ ഇപ്പോ പറ്റില്ല .ഇവിടെ അകത്ത് കുറച്ച് പണിയുണ്ട് .നീ അകത്തെക്ക് വാ.
ഞാൻ: ശരി.
ഞാൻ വീടിന്റെ അടുത്തേക്ക് നടന്നു
എറയത്ത് കയറിയതും ഷിബാന്റി വന്നു ,
ഷീബാന്റി: ആ നിങ്ങൾ ഇവിടെ കഥയും പറഞ്ഞ് ഇരിക്കുകയാണൊ .
അകത്തോട്ട് വാ. കേക്ക് മുറിക്കാൻ സമയം ആയി ,ടാ അനി നീയും വാ.
ദേ വരുന്നു നു പറഞ്ഞു അച്ചനും മാമനും അകത്തേക്ക് കയറി ഞാൻ അവരുടെ പുറകിലും അകത്തെക്ക് പോയി ,
അകത്തെ റൂം നന്നായി അലങ്കരിച്ചിരിക്കുന്നു, നടുക്ക് ഒരു ടെമ്പിളിൽ ഒരു കേക്കും 21തിന്റെ ആകൃതിയില്ലുള്ള ഒരു മെഴുകുതിരിയും ,ഞാൻ അവിടെ ഒക്കെ നോക്കിയിട്ടും ,ദേവൂനെ കണ്ടില്ല, എന്റെ കണ്ണുകളുടെ ചലനം കണ്ടിട്ട് എന്റെ അടുത്തെക്ക് താരേച്ചി വന്നു എന്നിട്ട് ചെവിയിൽ പറഞ്ഞു നീ നോക്കുന്ന ആൾ ഇപ്പോ വരും പേടിക്കാതെ ഇരിക്ക്.ഞാൻ ശരിന്നുപറഞ്ഞു,
ഞാൻ: ചേച്ചി എപ്പോഴാ അവസരം ഉണ്ടാക്കിതരുന്നത് ‘
ചേച്ചി :കുറച്ചു നേരം വെയ്റ്റ് ചെയ്യട.
ഞാൻ എല്ലാം ശരിയാക്കി തരാം .
ഞാൻ: ശരിയാക്കാൻ പോയിട്ട് കുളം ആകാതിരുന്നാ മതി.
ചേച്ചി എന്റെ കൈയിൽ ഒരു പിച്ചു തന്നിട്ട് അടങ്ങി നിൽക്കെടാനു പറഞ്ഞു,
ഞാൻ ശരിയെന്ന് പറഞ്ഞു ‘
പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല,
കുറച്ചു കഴിഞ്ഞപ്പോൾ ദേവൂ മുറിയിൽ നിന്ന് പുറത്തേക്ക് വന്നു ,
അവളെ കണ്ടപ്പോ തന്നെ ഞാൻ ഞെട്ടി ,ഇവളെന്താ ഒരോ തവണ കാണുബോഴും സൗന്ദര്യം കൂടി കൂടി വരുന്നോ അതോ എന്റെ തോന്നൽ ആണോ ,അവൾ ഞാൻ അന്നു കൊടുത്ത ഡ്രസ് ആയിരുന്നു ഇട്ടിരുന്നത് ,ഞാൻ അവളെ തന്നെ നോക്കി നിന്നു, അവളെ എല്ലാവരും വിഷ് ചേയ്യുന്നുണ്ടാർന്നു എന്നാൽ അവളുടെ കണ്ണുകൾ ആ കൂട്ടത്തിൽ ആരെയൊ തെരയുനുണ്ടാർന്നു. കുറച്ചു സമയത്തെ തിരച്ചിലിന് ഒടുവിൽ അവളുടെ കണ്ണുകളും എന്റെ കണ്ണുകളും തമ്മിൽ ഉടക്കി
എന്നെ കണ്ട നിമിഷം അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു. ഞാനും ചെറുതായി പുഞ്ചിരിച്ചു ,എന്നൊട് എന്തൊക്കെയോ അവൾക്ക് പറയാനുണ്ടെന്നു അവളുടെ മുഖത്തു നിന്നു മനസിലായി,
ഞാൻ അവളൊട് കുറച്ചു കഴിഞ്ഞ് സംസാരിക്കാൻ ഉണ്ടെന്നു ആക്ഷൻ കാണിച്ചു, അവൾ തിരിച്ചോരു ചിരി സമ്മാനിച്ചു ,

Leave a Reply

Your email address will not be published. Required fields are marked *