താരേച്ചി പോയതോടെ ഞാൻ ആകെ തളർന്നു എന്റെ സ്വഭാവത്തിൻ ചില മാറ്റങ്ങൾ ഒക്കെ വന്നു ,അധികം ആരോടും സംസാരിക്കാറില്ല, പെട്ടെന്നു ദേഷ്യം വരും. ഒരു ഭ്രാന്തമായ അവസ്ഥ ആയിരുന്നു, തരേച്ചി പോയതിൽ പിന്നെ ഞാൻ ദേവൂനെ ഫോൺ വിളിക്കുന്നത് ഒക്കെ കുറഞ്ഞിരുന്നു .ബിസിനസ് ഒക്കെ വളരെ മോശം ആയി .
അച്ചനും അമ്മയും എപ്പോഴും പറയും
ഈ ചെക്കനു എന്തുപറ്റിയെന്നു .
അവർ എല്ലാവരും എന്റെ
ഈ മാറ്റത്തിന് കാരണം അനിയൻ ചെച്ചിയെ പിരിഞ്ഞതിലുള്ള വിഷമം ആയിരിക്കും എന്നു വിചാരിച്ചു .
അതിൽ നിന്ന് എല്ലാം എന്നെ മോച്ചിപ്പിച്ചത് എന്റെ ദേവുട്ടി ആണു.
അങ്ങനെ ഒരു ദിവസം എന്നെ ദേവൂ വിളിച്ചിട്ട് പറഞ്ഞു അവൾക് എന്നെ കാണണം എന്നു, ഞാൻ അവളെ കാണാൻ പോയി,
ഞങ്ങൾ രണ്ടാളും പാർക്കിൽ കുറച്ചു കറങ്ങിയിട്ട് അവിടെ അധികം ആരും ഇല്ലാത്ത റ്റ്സ്ഥലത്ത് പോയി ഇരുന്നു ,ഞങ്ങൾ കുറേ നേരം സംസാരിച്ചു ,അവൾ എന്നെ കുറെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ,
ദേവൂ ന്റെ ഉപദേശങ്ങളും സംസാരാങ്ങളും എന്നെ പഴയ അനി ആക്കി മാറ്റി.എനിക്ക് പഴയ ഉഷാർ ഒക്കെ തിരിച്ചു വന്ന പോലെ തോന്നി.പിന്നിട് എല്ലാ ദിവസവും ഞാൻ ദേവൂനെ വിളിച്ചു സംസാരിക്കാൻ തുടങ്ങി ,എല്ലാം പഴയ പടി ആയി
ബിസിനസ് ഒക്കെ ശരിയായി ,
അങ്ങനെ മൂന്നാലഞ്ച് മാസം കടന്നു പോയി, ഇനി മൂന്നു മാസം കൂടിയോള്ളു എന്റെയും ദേവൂന്റെ യും വിവാഹത്തിനു ,ആ സമയത്ത് ആണു ഞാൻ പുതിയ ബെൻസ് എടുക്കുന്നത് ,വണ്ടി എടുതത്തിന് ട്രീറ്റ് ചേയ്യണം എന്നു പറഞ്ഞു ലെച്ചു
കുറച്ചു ദിവസം ആയി പുറകെ നടക്കുന്നത് ,അങ്ങനെ ഒരു ദിവസം
ഒരു ചെറിയ ഔട്ടിങ്ങ് പ്ലാൻ ചേയ്തു,
കുറച്ചു ഷോപ്പിങ്ങും, ഒരു മൂവിയും അങ്ങനെ ഒരു ദിവസം ഫുൾ കറക്കം,
അച്ചനും അമ്മയും വരുന്നില്ലാ നു പറഞ്ഞു.
ഞാനും ലെച്ചുവും മാത്രം ഒള്ളു ,
ഞാൻ ലെച്ചുവി നൊട് ചോദിച്ചു നമ്മുക്ക് ദേവൂ നെ കൂടി കൂട്ടിയാലോ .
ലെച്ചു: ആ ചേട്ടന്റെ പൂതി കൊള്ളാം.
അത് വേണോ ഞാൻ ചിലപ്പോ നിങ്ങളുടെ സ്വർഗത്തിലെ കട്ടുറുമ്പ് ആയാലോ,
ഞാൻ: അത് കുഴപ്പം ഇല്ലെടി.അവളും വന്നോട്ടെ നമ്മുക്ക് മൂന്നു പേർക്കും പോകാം , നമ്മൾ അവളെ കൊണ്ട് കറങ്ങാൻ ഒന്നും പോയിട്ട് ഇല്ലല്ലോ .
ലെച്ചു: എന്നാ ദേവൂ ചേച്ചിനെ കൂടി വിളിച്ചോ ,നമ്മുക്ക് അടിച്ചു പോളിക്കാം.
ഞാൻ: ശരി,
ഞാൻ ഫോൺ ചെയ്ത് അവളൊട്
റെഡി ആയി നിൽക്കാൻ പറഞ്ഞു.
ഞനും ലെച്ചുവും കൂടി ദേവൂനെ പിക്ക് ചെയ്ത് ഞങ്ങൾ കറക്കം ആരംഭിച്ചു ,അങ്ങനെ ഞങ്ങൾ ഷോപ്പിങ്ങും മറ്റും കഴിഞ്ഞ പ്പോൾ ഏറെ വൈകിയിരുന്നു.
അതു കാരണം ഞാൻ കാറു ഇത്തിരി
സ്പീസിൽ ആണു ഓടിച്ചത് .
എന്റെ സ്പീഡ് കണ്ട് ദേവൂ നു പേടി ആയി ,
ദേവൂ:അനിയേട്ടാ പതുക്കെ പോകു
എനിക്ക് പേടി ആകുന്നു .
ലെച്ചു: ചേച്ചി പേടിക്കെണ്ടാ ,ചേട്ടൻ നല്ലോരു കാർ സ്റ്റൻടർ ആണു .
ചേട്ടൻ ദുബായിൽ ആയിരുനപ്പോൾ
വീക്കെന്റിൽ കാർ റൈസിന്
പോകുമായിരുന്നു ,ഇടക്ക് എന്നെയും കൂട്ടാറുണ്ട് ,ചേട്ടൻ എന്നെയും കുറച്ച്
ഒക്കെ പഠിപ്പിച്ച് തന്നിട്ടുണ്ട്,
ഞാൻ: ദേവൂ നമ്മുടെ കല്യാണം ഒന്നു
കഴിഞ്ഞോട്ടെ നിന്നെ ഞാൻ എല്ലാം
പഠിപ്പിക്കാം.
ദേവൂ: ഉം എന്ന് മൂളി.
പിന്നെ ഞങ്ങൾ പലതും സംസാരിച്ച് വീട് എത്തി.
അങ്ങനെ മൂന്നു മാസം പെട്ടെന്ന് കടന്നു പോയി,
എന്റെയും ദേവൂ ന്റെയും വിവാഹം വളരെ ആർഭാട മായി തന്നെ നടന്നു .
എല്ലാവരും വിവാഹത്തിൽ പങ്കുചേർന്നെങ്കിലും എനിക്ക് വേണ്ടപെട്ട ഒരാൾ മാത്രം വന്നില്ല
‘താരേച്ചി’.തരേച്ചി എട്ട് മാസം ഗർഭണി ആയതു കൊണ്ട് യാത്ര ചേയ്യാൻ പറ്റില്ലായിരുന്നു, പ്രകാശേട്ടൻ മാത്രം ആണു വിവാഹത്തിന് വന്നത്,
താരേച്ചിക് വരാൻ പറ്റാതത്തിനാൽ
പ്രകാശേട്ടൻ ഞങ്ങളെ ഹണിമൂണിന്
അവിടെക്ക് ക്ഷണിച്ചു .അങ്ങനെ എല്ലാ കൊണ്ടും മംഗളമായി തന്നെ
ഞങ്ങളുടെ വിവാഹം കഴിഞ്ഞു.
അന്നത്തെ ഞങ്ങളുടെ ആദ്യരാത്രി
നല്ല രീതിയിൽ തന്നെ പരിയവസാനിച്ചു,
ദേവൂ ശെരിക്കും താരേച്ചിയെ പൊലെ തന്നെ ആയിരുന്നു എന്തിനും ഏതിനും എന്റെ കൂടെ തന്നെ ഉണ്ടാകും ,എന്റെ അമ്മ അവളെ ഒരിക്കലും മരുമകൾ ആയിട്ട് കണ്ടിട്ടില്ല പകരം സ്വന്തം മോളെ പോലെ ആണു കൊണ്ടുനടക്കുന്നത്.
ദേവൂ എല്ലാവരും ആയി നല്ല കമ്പനിയായി, അവളെ ഞാൻ ഡ്രെവിംഗ് ഒക്കെ പഠിപ്പിച്ചു ഇടക്ക് ഓഫിസിൽ ഒക്കെ കൊണ്ടു പോകാറുണ്ട്.
അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു മാസം ആയപ്പോൾ
താരേച്ചി ഒരു പെൺ കുഞ്ഞിന് ജന്മം
നൽകി. അങ്ങനെ ഞങ്ങൾ രണ്ടാളും കുഞ്ഞിനെ കാണുകയും ചേയ്യാം.ഹണിമൂണും ആഘോഷിക്കാം എന്നു കരുതി ഒരു മാസത്തെ അടിച്ചു പോളിക്കായി
അമെരിക്കയിലേക്ക് ഫ്ലൈറ്റ് കയറി.
