കണ്ണീർപൂക്കൾ – 4 Like

അവിടെ ചെന്ന് ഇറങ്ങിയപ്പോൾ,ഞങ്ങളെ പിക്ക് ചെയ്യാൻ പ്രകാശേട്ടൻ വന്നിട്ടുണ്ടായിരുന്നു ,
പ്രകാശേട്ടന്റെ കാർ ഞങ്ങളെയും കൊണ്ട് പ്രകാശേട്ടന്റ വീട്ടിലേക്ക് പറ പറന്നു ,
പ്രകാശേട്ടന്റെ വീട്ടിൽ എത്തിയപ്പോൾ
വാതിക്കൽ പ്രകാശേട്ടന്റെ അമ്മയും
അച്ചനും നിൽപുണ്ടായിരുന്നു .
ഞങ്ങളെ അവർ അകത്തെക്ക് ക്ഷണിച്ചു ,താരേച്ചിയും കുഞ്ഞിയും
അകത്തെ റൂമിൽ ഉണ്ടെന്നു പ്രകാശേട്ടൻ പറഞ്ഞു ,പ്രകാശേട്ടൻ
റൂമിലേക് കയറി ഞങ്ങൾ രണ്ടാളും പ്രകാശേട്ടന്റെ പുറകിലും, ഞാൻ നോക്കുമ്പോൾ താരേച്ചി അപ്പുറത്തെ
വശത്തേക്ക് ചരിഞ്ഞു കിടക്കുകയായിരുന്നു ,
പ്രകാശേട്ടൻ കട്ടിലിൽ ഇരുന്നിട്ട്
താരേച്ചിയോട് ,താരേ ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കിയേ,
താരേച്ചി പേട്ടന്നു തിരിഞ്ഞു നോക്കി
എന്നെയും ദേവൂന്നെയും കണ്ട താരേച്ചിയുടെ മുഖം താമര പോലേ
വിടർന്നു, തരേച്ചിയുടെ വായിൽ നിന്ന്
അനിമോനെ എന്ന വിളിയും ,
താരേച്ചിക്ക് സന്തോഷം കൊണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നു .നിങ്ങൾ എന്താ ഒന്നും പറയാതെ വന്നത് .
പ്രകാശേട്ടൻ: അവർ നേരത്തെ പറഞ്ഞിട്ടുണ്ടാർന്നു ഞാനാ നിന്നോട്
പറയണ്ടാനു പറഞ്ഞത്.

ഞാനും ദേവൂ വും താരേച്ചിയുടെ അടുത്ത് എത്തി ,താരേച്ചിയുടെ മുഖത്ത് നല്ല ക്ഷിണം തോന്നുന്നുണ്ടാർന്നു ,പ്രസവം കഴിഞ്ഞതിന്റെ ആയിരിക്കും ,
എനിക്ക് എന്തോക്കെ യോ ചോദിക്കണം എന്നുണ്ട് പക്ഷെ ഒരു വാക്കു പോലും പുറത്തു വരുന്നില്ല .എന്റെ കണ്ണും താരേച്ചിയുടെ കണ്ണും തമ്മിൽ എന്തോകെയൊ പറയാൻ ശ്രമിക്കുന്നുണ്ടാർന്നു, ഞങ്ങളുടെ മൗനം കണ്ടിട്ട് ദേവൂ താരേച്ചിയോട്
വിശേഷങ്ങൾ പങ്കു വേക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ താരേച്ചിയുടെ അപ്പുറത്ത് കിടക്കുന്ന
കുത്തിനെ ശ്രദ്ധിക്കുന്നത് ‘ഞാൻ വേഗം അതിന്റെ അടുത്ത് പോയി ,കുഞ്ഞിനെ എടുത്തു, കുഞ്ഞി ഉറങ്ങുകയാണു നല്ല രസം കാണാൻ താരേച്ചിയേ പോലെ തന്നെ ഉണ്ട്. നല്ല സുന്ദരി കുട്ടി ,
എന്റെ കൈയിൽ അവൾ നല്ലപോലെ
പറ്റിച്ചേർന് ഉറങ്ങുകയാണു,
ദേവു അതിനെ തോട്ടു നോക്കി കൊണ്ടിരിക്കുന്നു ,
ഞാൻ: ചേച്ചി ഇവൾക്ക് പേരു വല്ലതും ഇട്ടോ,
ചേച്ചി: ആ പേരിട്ടു.പ്രിയ
ഞാൻ: നല്ല പേരു പ്രിയമോൾ
ദേവൂ പ്രിയ മോളേ എന്നു പറഞ്ഞു
അതിന്റെ മുഖത്ത് തലോടിയപ്പോൾ
അത് റ്റ്പതുക്കെ ചിണുങ്ങി തുടങ്ങി ,
അതിന്റെ ഒപ്പം എന്റെ കൈയിൽ ചെറു ചൂട് അനുഭവപ്പേട്ടു പിന്നെ കൊച്ച് നല്ലവണം കരയാനും തുടങ്ങി.
ഞാൻ: ചേച്ചി അവൾ എന്റെ കൈയിൽ കാര്യം സാധിച്ചുട്ടൊ.
ദേവൂ ഇരുന്ന് ചിരിക്കാൻ തുടങ്ങി ,
താരേച്ചി ഒരു തുണി എടുത്തു തന്നു .
ദേവൂ വേഗം ആ പഴയ തുണി മാറ്റി
പുതിയത് വെച്ചു ,എനിട്ട് ദേവൂ എന്റെ കൈയിൽ നിന്നു കൊച്ചിനെ വാങ്ങി.
ദേവൂ :അനിയേട്ടൻ പോയി ഡ്രസ് മാറിക്കൊ ,
അവളുടെ കൈയിൽ എത്തിയപ്പോൾ
കൊച്ച് കരച്ചിൽ നിർത്തി .അലേങ്കിലും കൊച്ചുങ്ങളെ
മെരുക്കാൻ ഈ പെണ്ണുങ്ങൾക്കെ
കഴിയു.
ഞാൻ റൂമിൽ നിന്നു ഫ്രഷവാൻ പോയി.
ഞാൻ കുറച്ചു കഴിഞ്ഞ് തിരിച്ചു റൂമിൽ വന്നപ്പോൾ പ്രകാശേട്ടൻ അവിടെ ഇല്ലാ, ചേച്ചിയും ദേവൂ വും
മാത്രെ ഒള്ളു അവർ തമ്മിൽ നല്ല വർത്തമാനവും കൊച്ച് ദേവൂ ന്റെ കൈയിൽ കിടന്നു ഉറങ്ങുന്നു അവൾക്ക് കുട്ടിയെ വളരെ ഇഷ്ടം
ആയിന്നു തോന്നുന്നു .ഞാൻ നാട്ടിൽ നിന്ന് കുഞ്ഞിക്കും ചേച്ചിക്കും എല്ലവർകും വേണ്ടി കൊണ്ടുവന്ന ഗിഫറ്റുകൾ എടുത്തു കൊടുത്തു.

അങ്ങനെ ഞങ്ങൾ പ്രിയമോളെ കളിപ്പിച്ചും അവിടെത്തെ സ്ഥലങ്ങൾ ഒക്കെ കറങ്ങി നടന്നു രണ്ടാഴ്ച്ച പോയതറിഞ്ഞില്ല.
ഞാനും ദേവൂ വൂം കൂടി രവിയച്ചന്റെ
വീട്ടിലും പോയി അവിടെ ഒരാഴ്ച്ച നിന്നിട്ട് തിരിച്ച് താരേച്ചിയുടെ വീട്ടിൽ വന്നു ,പിന്നെയും ദിവസങ്ങൾ പോയി
അവസാനം ഞങ്ങൾക്ക് തിരിച്ചു പോകേണ്ട ദിനം വന്നെത്തി.
അങ്ങനെ ഞങ്ങൾ ഇറങ്ങുന്നതിന് മുൻപ് താരേച്ചി ഒരു പൊതി ദേവൂനെ
എൽപ്പിച്ചു ,
ദേവൂ അത് തുറന്നു നോക്കിയപ്പോൾ
ഒരു സ്വർണ്ണമാല, ഞാൻ ആ മാല ശ്രദ്ധിച്ചപ്പോൾ മനസിലായി അത് പണ്ട് ഞാൻ താരേച്ചിയുടെ കഴുത്തിൽ കെട്ടിയ താലിമാല അണെന്ന് .
ദേവൂ: എന്തിനാ ഇത് താരേച്ചി,
താരേച്ചി :ഇത് അനിയുടെ ഭാര്യക്ക്
അവകാശപ്പെട്ടതാ .നിങ്ങളുടെ കല്യാണത്തിന് എന്റെ വക താരാൻ
വെച്ചത പക്ഷെ എനിക്ക് വരാൻ പറ്റിയില്ലലോ ,ഇത് നിന്റെ താലിമാലയുടെ ഒപ്പം കിടന്നോട്ടെ, എന്റെ ഓർമ്മക്ക് ,
ഇതു കേട്ടതൊടെ ഞാൻ പഴയ കാര്യങ്ങൾ ഓർത്തു പോയി ,അപ്പോൾ എനിക്ക് വന്ന കണ്ണീർ അവർ കാണതെ തുടച്ചു നീക്കാൻ വളരെ പ്രയാസപ്പെട്ടു .
ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി,
ഞാൻ താരേച്ചിയെ നോക്കിയപ്പോൾ
താരേച്ചിയുടെ കണ്ണിൽ കണ്ണുനീർ തളം കെട്ടിക്കിടക്കുന്നു .
എനിക്കും കരച്ചിൽ വരുന്നുണ്ട് .
പക്ഷെ കരയാൻ പറ്റിലല്ലോ,
കാറിൽ കയറിയപ്പോൾ ദേവൂ അതു
ശ്രദ്ധിച്ചു ,ഞങ്ങൾ ടാക്സിയിൽ ഇരിക്കുമ്പോൾ ,
ദേവൂ: ഏട്ടാ ,ഏട്ടൻ കരയുക ആണൊ ‘
ഞാൻ: ഇല്ലേടി, കണ്ണിൽ കരടു പോയതാ ,
ദേവൂ എന്റെ തോളിൽ ചാരി കിടനിട്ട്
എന്റെ മുഖം അവളുടെ മുഖത്തിനു നേരേ ആക്കി എന്നിട്ട് പറഞ്ഞു.
ദേവൂ: ഈ ഏട്ടൻ നുണ പറയുന്നതും കാണാൻ നല്ല രസമാ ,ഏട്ടൻ കരഞ്ഞിട്ടില്ലാനു ഒന്നു കൂടി എന്റെ മുഖത്ത് നോക്കി പറയാമോ.
ഞാൻ: സമ്മതിച്ചു ,ഞാൻ കരഞ്ഞു,
നിന്റെ മുഖത്ത് നോക്കി എനിക്ക് കള്ളം പറയാൻ പറ്റില്ല ,ഞാൻ അവിടെ ന് പോരുന്നത് ഓർത്തപ്പോൾ സങ്കടം ആയി.
ദേവൂ: അതെ ഏട്ടാ, എനിക്കും വളരെ വിഷമം ആയി ,നല്ല രസം ആയിരുന്നു
പ്രിയ മോൾ ഉണ്ടായിരുന്നത് കൊണ്ട്
സമയം പോയതറിഞ്ഞില്ല.
ഞാൻ:നമ്മുക്കും വേണ്ടെ അതുപോലെ ഒരു കുട്ടിയെ ,
അപ്പോ അവളുടെ മുഖത്ത് ഒരു ചെറു നാണത്തിൽ കലർന്ന ചിരി ,എന്നിട്ട്
ദേവൂ എന്റെ ചെവിയിൽ പറഞ്ഞു
ദേവൂ: ഏട്ടാ മിക്കവാറും അടുത്തു തന്നെ അറിയാം ,
ഞാൻ: അതെന്താ
ദേവൂ: മറന്നു പോയൊ ,ഹണിമൂൺ ആണെന്നു പറഞ്ഞു എന്തൊക്കെയാ കാട്ടി കൂട്ടിയത്. അതിന്റെ റിസൾട്ട് മിക്കവാറും വരും’

Leave a Reply

Your email address will not be published. Required fields are marked *