പെട്ടെന്ന് ഒരു അലർച്ച കേട്ടാണ് ഞാൻ കണ്ണുതുറക്കുന്നത്
ഞാൻ നോക്കുമ്പോൾ ഡ്രെവിംഗ് സീറ്റിൽ ദേവൂ പേടിച്ച് ഇരിക്കുന്നു ,അപ്പോഴാണ് എനിക്ക് മനസിലാകുന്നത് ഞാൻ ഭൂതകാലത്ത് നിന്നും വർത്തമാനകാലത്ത് എത്തിയെന്ന്.
ഞാൻ: ദേവൂ എന്തു പറ്റി ?
ദേവൂ: ഏട്ടാ, ഒരു പട്ടി വണ്ടിക്കു വട്ടം ചാടിയതാ.കുഴപ്പം ഒന്നും ഇല്ല,
ഞാൻ: ഒന്നും പറ്റിയില്ലല്ലോ ,നിനക് ഉറക്കം വരുന്നുണ്ടെങ്കിൽ ഞാൻ ഡ്രെവ് ചെയ്യാം ,
ദേവൂ: വേണ്ടാ ഏട്ടാ ഞാൻ ഓടിച്ചോളാം.
ഞൻ: ഇനിയും രണ്ടു മണിക്കുർ യാത്ര ഇല്ലേ നമുക്ക് ഒന്നു ഫ്രഷായിട്ട് കുറച്ചു നേരം റെസ്റ്റ് എടുത്തിട്ട് പോകാം, ഇവിടെ അടുത്ത് അഭിയുടെ
ഹോട്ടൽ ഇല്ലേ അവിടെക്ക് പോകാം.
ദേവൂ: എന്നാ ശരി,
ഞങ്ങൾ അഭിയുടെ ഹോട്ടലിൽ എത്തി.ഞങ്ങൾ കാർ പാർക്ക് ചെയ്ത് പെട്ടിയും എടുത്ത് റിസപഷനിൽ എത്തി. ഞാൻ ഇടക്ക്
വരാറുള്ളത് കൊണ്ട് മനേജർക്ക് എന്നെ അറിയാം, ഞാൻ വരുബോൾ സ്ഥിരം യൂസ് ചെയ്യുന്ന പ്രെവറ്റ് റൂമിന്റെ കീ ആയാളുടെ കൈയിൽ നിന്നും വാങ്ങി ,ഞങ്ങൾ രണ്ടു പേരും
റൂമിൽ പോയി. റൂമിൽ എത്തിയപ്പോൾ ദേവൂ കുളിച്ചിട്ട് വരാനു പറഞ്ഞ് ബാത്രൂമിൽ കയറി ,
ഞാൻ കട്ടിലിൽ വെറുതെ കിടന്നു ,
വീണ്ടും എന്റെ ചിന്തകൾ ഭൂതകാലത്തിലെക്കു സഞ്ചരിച്ചു,
ആദി ഉണ്ടായിട്ട് ഒരു വർഷം കഴിയുമ്പോൾ ആണു ലെച്ചുവിന്റെ
കല്യാണം നടക്കുന്നത് ,ചെക്കൻ വിഷ്ണു ,അവർ കാനഡയിൽ സെറ്റിൽഡ് ആണു, അവൾ കല്യണം കഴിഞ്ഞ് അവിടെക്ക് പേയി ,ഇടക്ക് ഞങ്ങൾ വെക്കെഷനു അവിടെക്ക് പോകാറുണ്ട്. അവളും വരാറുണ്ട്.
ലെച്ചുവിന്റെ കല്യണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ അമ്മുമയെ
നഷടപെട്ടു ,അമ്മുമക്ക് ആദ്യം ചെറിയ പനി ആയിരുന്നു പിന്നിട് അതോരു മാറാരോഗം ആയി മാറൻ അധിക നാൾ വേണ്ടി വന്നില്ല,
എതാണ്ട് അതെ സമയത്ത് തന്നെ
ആണു അഭിയുടെ വിവാഹവും നടക്കുന്നത് അവൻ സ്നേഹിച്ച പെണ്ണിനെ തന്നെ കെട്ടി ,അവന്റെ കല്യാണത്തിന് ഞാൻ കൊടുത്ത സമ്മാനം മാണ് ഈ ഹോട്ടൽ ,എന്റെ
ഹോട്ടൽ ബിസ്നസ് മൊത്തം അവന്റെ പേരിൽ ആക്കി, ഞാനും അച്ചനും ബാക്കിയുള്ള ബിസ്നസ് മാത്രം നോക്കി നല്ല രീതിയിൽ പോകുമ്പോൾ ആണു ആ ഫോൺ കോള് വരുന്നത്,
എന്റെ കൈയിൽ നിന്നു ഫോൺ നിലത്തു വീണിട്ടും അതിലെ ഹലോ വിളി നിലച്ചിട്ടുണ്ടായില്ല.ഞാൻ നിർവികാരനായി സീറ്റിലേക്ക് ചാരിയിരുന്നു ,ഞാൻ ഫോണിലുടെ കേട്ടാ വാർത്ത ഓർത്ത് എടുക്കാൻ ശ്രമിച്ചു. എന്റെ മനസിലേക്ക് തീക്കനൽ പോലെ ആ വാർത്താ വീണ്ടും വന്നു. അമെരിക്കയിൽ ഒരു കാറപ്പകടത്തിൽ മലയാളി കുടുംബം
ഒന്നടങ്കം കൊല്ലപ്പെട്ടിരികുന്നു ,
അതെന്റെ താരെച്ചിയുടെ കുടുംബം ആണെന്ന് അറിഞ്ഞതോടെ ഞാൻ തളർന്നു പോയി,
ഞാൻ കുറച്ചു നേരം കാറിന്റെ സീറ്റിൽ ചാരി കിടന്നു ,കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോൺ വീണ്ടും ബെല്ലെടിക്കുന്നു. ഞാൻ ഫോണിൽ നോക്കിയപ്പോൾ ദേവൂട്ടിയുടെ പിക്ച്ചർ ,അവൾ അറിഞ്ഞിട്ടുണ്ടാകും അതാകും വിളിക്കുന്നത്. എനിക്ക് എന്തൊ ആ മാനസിക അവസ്ഥയിൽ ഫോൺ എടുക്കാൻ തോന്നിയില്ല ,ഫോൺ കുറെ പ്രാവിശ്യം കിടന്നു അലറുന്നുണ്ടായിരുന്നു. ഞാൻ വണ്ടി തിരിച്ച് വീട്ടിലോട്ട് വിട്ടു.
വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങി,
വീട്ടിലേക്ക് കയറിയപ്പോൾ ഹാളിൽ എല്ലാവരും വിഷമിച്ച് ഇരിക്കുന്നു, എന്നെ കണ്ട ഉടനെ ദേവൂട്ടി,നമ്മുടെ താരേച്ചിയും പ്രിയ മോളും നമ്മളെ വീട്ടു പോയി അനിയെ ട്ടാനു പറഞ്ഞു ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു, കുറച്ചു സമയം ഞങ്ങൾ അങ്ങനെ നിന്നു ,പരിസരബോധം വന്ന അവൾ എന്നെ വിട്ടുമാറിയിട്ട് എന്റെ മുഖത്തു നോക്കി,എന്റെ കണ്ണ് കലങ്ങി മറഞ്ഞിരിക്കുന്നത് കണ്ട് അവൾക്ക് മനസിലായി ഞാൻ ആ വാർത്ത നേരത്തെ അറിഞ്ഞു നു ,
അവൾ പിന്നെ ഒന്നും എന്നോട് ചോദിച്ചില്ല,
ഞാൻ ആരോടും ഒന്നും മിണ്ടിയില്ല, ഞാൻ കാലത്ത് പോവുബോൾ
എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്ന സന്തോഷങ്ങൾ എല്ലാം ഈ കുറച്ചു സമയത്തിനുള്ളിൽ നഷടപ്പെട്ടിരിക്കുന്നു, എന്തു കാര്യത്തിലും തളരാത്താ അച്ചൻ തലക്ക് കൈയും വെച്ച് കരഞ്ഞു തളർന്ന മുഖവും അയി സെറ്റിയിൽ ഇരിക്കുന്നു ,അമ്മയാണെങ്കിൽ ഡൈനിംഗ് ടെബിളിൽ തലവച്ചു കിടക്കുന്നു ഞാൻ വന്ന തോനും ആ പാവം അറിഞ്ഞിട്ടില്ല ,എനിക്ക് ആണെങ്കിൽ ഇതൊക്കെ കണ്ടിട്ട് പിടിച്ചു നിൽക്കാൻ പറ്റുന്നുണ്ടായില്ല ,
ഞാൻ നേരെ റൂമിലെക്ക് പോയി.
ഞാൻ കുറച്ചു നേരം തന്നിച്ചിരുന്നൊട്ടെ എന്നു കരുതിയിട്ട്
ആവണം ദേവൂ എന്റെ കൂടെ റൂമിലേക്ക് വരാതിരുന്നത് എന്ന് തോന്നുന്നു ,ഞാൻ റൂമിലേക്ക് കയറുബോൾ അവൾ അമ്മയുടെ അടുത്തേക് പോകുന്നത് കണ്ടു ,
