*************************************************
ബാലചന്ദ്രൻ വീട്ടിലേക്ക് കയറുമ്പോൾ കണ്മണി കുളിച്ച് വിളക്ക് കൊളുത്തി കോലായിൽ വെക്കുകയായിരുന്നു. അയാൾ പിന്നാമ്പുറത്തെ കുളിമുറിയിൽ കയറി കുളിച്ച് അടുക്കള വാതിൽ കൂടി അകത്തേക്ക് പോയി. കണ്മണി അപ്പൊൾ അടുക്കളായി രാത്രിയേക്കുള്ള ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. രണ്ടു നില വീടാണ് കണ്ണയുടേത്. താഴെ രണ്ട് റൂമും മുകളിൽ ഒന്നും മുകളിൽ ഒരു ചെറിയ ബാത്റൂമും. താഴെ ഒരു ഡൈനിങ് ഹാളും അതിന് അടുത്തായി ഒരു ചെറിയ സോഫയും അതിൻ്റെ ഓപ്പോസിറ്റ് ഒരു പഴയ ടിവിയും. കുഞ്ഞ് അടുക്കളയും ഇതാണ് അവരുടെ ഭവനം.
കഴിക്കാനുള്ള ഭക്ഷണം എടുത്തു വെച്ച് കണ്മണി അച്ചനെ കഴിക്കാൻ വിളിച്ചു. അവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. അയാള് മെല്ലെ അവളോട് കാര്യങ്ങള് പറയാൻ തുടങ്ങി.
“മോളെ നാളെ അച്ചൻ്റെ സുഹൃത്തിൻ്റെ മകൻ വരും. കുറച്ച് നാൾ അവൻ നമ്മുടെ കൂടെ ആയിരിക്കും ഉണ്ടാവുക”.
അയാള് പറഞ്ഞപ്പോൾ അവൾ അയാളെ ഒരു പുരികമുയർത്തി നോക്കി.
“അച്ചൻ്റെ ഞാൻ അറിയാത്ത ഏത് സുഹൃത്ത്”.
“അത് അച്ചൻ പണ്ട് ജോലി ചെയ്തിരുന്ന വീടില്ലേ അവിടത്തെ. അവർ ഇപ്പൊൾ വല്ലാത്ത ബുദ്ധിമുട്ടാണ്. അവരുടെ മകൻ ഒരു ജോലി ശരിയാക്കി കൊടുക്കുമോ ചോദിച്ചപ്പോൾ ഞാൻ ഇങ്ങോട്ടേക്ക് അയക്കാൻ പറഞ്ഞു. കുഞ്ഞ് നാളെ വരും”.
“കുഞ്ഞോ”. അവൾ അയാളെ സംശയത്തോടെ നോക്കി.
“അതെ ഞാൻ അവനെ ചെറുപ്പത്തിൽ അങ്ങനെയാ വിളിക്ക”.
“അതിന് ഈ ചെറിയ ഗ്രാമത്തിൽ വന്ന് എന്ത് ജോലി കിട്ടാന എല്ലാവരും ഇവിടുന്നു ടൗണിൽ പണിക്ക് പോകുമ്പോൾ”. അവൾ അയാളെ നോക്കി പറഞ്ഞു.
“അതൊക്കെ ഞാൻ ശെരിയാക്കികോളം. മോൾ നമ്മുടെ മുകളിലെ മുറി ഒന്നു വൃത്തിയാക്കി ഇടണം നാളെ അച്ചൻ പോയി ആ വേലായുധൻ കൂട്ടി വരാം എന്നിട്ട് ആ ഫാനും മറ്റും ശരിയാക്കണം”.
“പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. ആ ബ്രോക്കർ ഒരു ആലോചന കൊണ്ടുവന്നിരുന്നു. പയ്യൻ പൊലീസിലാണ് എന്താ മോളുടെ അഭിപ്രായം അവരോട് വരാൻ പറയട്ടെ”. അയാള് ഒരു ആവേശത്തോടെ ചോദിച്ചു.
“എനിക്ക് ഇപ്പൊ കല്യാണം വേണ്ട”. അവൾ ഒരു സങ്കടത്തോടെ പറഞ്ഞു.
അവളുടെ സങ്കടത്തിൻ്റെ കാര്യം എന്താണെന്ന് അറിയാവുന്നത് കൊണ്ട് അയാള് ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങി.
“എൻ്റെ മോളുടെ സങ്കടത്തിൻ്റെ കാര്യം ഈ അച്ഛന് അറിയാം. മോൾ പോയാൽ ഞാൻ ഒറ്റക്കവുമോ എന്ന് പേടിച്ചല്ലേ. അതൊന്നും ആലോചിച്ചു മോൾ പേടിക്കണ്ട. എൻ്റെ ആഗ്രഹം നാട്ടുകാരേ ഒക്കെ വിളിച്ചു വലിയ പ്രൗഡിയോടെ തന്നെ എൻ്റെ മോൾ കല്യാണം നടത്തണം. എൻ്റെ മോൾ പൊന്നു പോലെ നോക്കുന്ന ഒരുത്തനെ ഏല്പിച്ചാലെ ഈ അച്ഛന് സമാധാനം ഉണ്ടാവു”.
അവൾ അയാളെ ഇരിക്കെ കെട്ടിപ്പുണർന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു. അയാള് അവളുടെ മുടിഴിയകളിൽ തലോടി.
*************************************************
എറണാകുളം
ദേവമംഗലം വർമ്മയ്ക്കും രാഗിണിക്കും ജനിച്ച ഒരേ ഒരു മകൻ. ദേവമംഗലം വർമ്മ എന്ന് കേട്ടാൽ എല്ലാവർക്കും പേടിയായിരുന്നു. ആയ കാലത്ത് എറണാകുളം വിറപ്പിച്ചിരുന്ന വ്യക്തി. അദ്ദേഹത്തിൻ്റെ ഡ്രൈവർ ആയിരുന്നു ബാലചന്ദ്രൻ. ഡ്രൈവർ മാത്രമല്ല എന്തിനും ഏതിനും കൂടെ ഉണ്ടായിരുന്നു. എന്ന വിശ്വസിച്ചവർ തന്നെ അദ്ദേഹത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. ഒരു ആക്സിഡൻ്റിൽ അദ്ദേഹത്തിൻ്റെ കാല് നഷ്ടമായി. അന്ന് അഗ്നിക്ക് പതിനഞ്ച് വയസ്സായിരുന്നു. കാല് നഷ്ടമായിട്ടും അദ്ദേഹം താൻ പടുത്തുയർത്തിയ സാമ്രാജ്യം തകർന്നു വീഴാതെ പിടിച്ചു നിർത്തി. അമേരിക്കയിൽ പോയി ബിസിനസ് കാര്യങ്ങൾ പഠിച്ച് അഗ്നി തൻ്റെ അച്ചൻ്റെ കമ്പനി അതിലും മികച്ചതാക്കി. ഇന്ന് അവൻ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. അഥവാ അതിനി ശ്രമിച്ചാൽ അവർ ജീവനോടെ ബാക്കി ഉണ്ടാവില്ല.
ദേവമംഗലം വീടിൻ്റെ മുട്ടത്ത് അഗ്നിയുടെ ഡിഫൻഡർ വന്നു നിന്നു. അവൻ കാറിൽ നിന്ന് ഇറങ്ങി നേരെ വീടിൻ്റെ അകത്തേക്ക് പോയി. ഉള്ളിലേക്ക് കടന്നപ്പോൾ തന്നെ കണ്ടു തന്നെയും കാത്ത് നിൽക്കുന്ന അമ്മയെ. അവൻ നേരെ അവരുടെ അടുത്തേക്ക് നടന്നു.രാഗിണി ഒരു ആശ്വാസത്തോടെ അവനെ നോക്കി.
