കണ്മണിയുടെ അഗ്നിയും ഗൗതമും 5

“അമ്മ എന്തിനാ എന്നെയും കാത്ത് നിന്നത് മരുന്ന് കഴിക്കാനുള്ളതല്ലേ പോയി കിടന്നുടെ”.അവൻ ഒരു ശാസനയോടെ പറഞ്ഞു.

“നീ ഇങ്ങ് ഒരാപതും വരാതെ എത്താതെ എനിക്ക് എങ്ങനെ ഉറങ്ങാൻ കഴിയും”.അവർ അവൻ്റെ മുടിഴിൽ തഴുകി പറഞ്ഞു.

“അച്ഛന് ഇവിടെ ഉറങ്ങിയോ”

“ഇല്ല നിന്നെയും കാത്തു ഇരിക്കുകയായിരുന്നു”.

“ഞാൻ പോയി അച്ചനെ കണ്ട് വരാം”. അവൻ താഴെ ഉള്ള അച്ചൻ്റെ മുറിയിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.

“നിനക്ക് കഴിക്കാൻ വേണ്ടേ ഞാൻ എടുത്തു വെക്കാൻ പറയാം”.

“വേണ്ട ഞാൻ കഴിച്ചിട്ടാണ് വന്നത്”.അവൻ അച്ചൻ്റെ റൂമിലേക്ക് കടന്നു കൊണ്ട് പറഞ്ഞു.

ആ സമയം വർമ്മ ഒരു ബുക്കും പിടിച്ച് ഇരിക്കുകയായിരുന്നു.

“അച്ഛനെന്താ കാണണമെന്ന് പറഞ്ഞത്”.

അദ്ദേഹത്തിൻ്റെ അടുത്ത് ബെഡിൽ ഇരുന്നു കൊണ്ട് അവൻ ചോദിച്ചു.

“എന്താ നിൻ്റെ ഉദ്ദേശം ഇങ്ങനെ കറങ്ങി നടക്കുമ്പോ പോലീസ് നിന്നെ അന്വേഷിക്കുന്നുണ്ടെന്ന് നീ മറക്കരുത്”.

അദ്ദേഹം ഒരു ശാസനയോടെ പറഞ്ഞു

“അച്ഛനെന്തിനാ ഇങ്ങനെ പേടിക്കുന്നത് എനിക്ക് ഒന്നും സംഭവിക്കില്ല. എന്താണ് വേണ്ടതെന്നൊക്കെ ഞാൻ ചെയ്യുന്നുണ്ട്”.

“എനിക്ക് പേടി അല്ല. എന്തോ മോശം സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ. ഇന്ന് ഇവിടെ ഒരാള് വന്നായിരുന്നു”.

“ആര് ” അവൻ ഒരു പുരികമുയർത്തി ചോദിച്ചു.

“അവൻ ഗൗതം സിദ്ധാർഥ് “.

ആ പേര് കേട്ടതും അഗ്നിയുടെ കണ്ണിൽ ദേഷ്യം നിറയുന്നത് അയാൾക്ക് വ്യക്തമായി കാണാൻ പറ്റുന്നുണ്ടായിരുന്നു.

“അവനെന്തിനാ ഇവിടെ വന്നത്”.

അഗ്നി ഒരു പുച്ഛച്ചിരിയോടെ ചോദിച്ചു.

“അവൻ വരും കാരണം മരിച്ചത് അവൻ്റെ അച്ഛനാണല്ലോ. എല്ലാവരും കരുതിയിരിക്കുന്നത് നീയാണ് അയാളെ കൊന്നത് എന്നാണ്”.

“എനിക്കറിയാം ആരാ ഇതിൻ്റെ ഒക്കെ പിന്നിൽ എന്ന്”.അവൻ്റെ കണ്മുന്നിൽ ശത്രുക്കൾ ഉണ്ടെങ്കിൽ എല്ലാവരെയും കത്തി ചമ്പലക്കാനുള്ള തീ അവൻ്റെ കണ്ണിൽ ഉണ്ടായിരുന്നു.

“ഇപ്പൊ ചിന്തിക്കേണ്ടത് ശത്രുക്കളെ കുറിച്ചല്ല. നിനക്ക് ആവശ്യം മുൻകൂർ ജാമ്യമാണ്. ഈ ഒളിച്ചിരുന്നുള്ള കളി നാളത്തേക്ക് മാത്രമാണ് ആ സമയം കൊണ്ട് എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്യും. അത് വരെ നീ ഒന്ന് മാറി നിക്കണം”.

“മാറി നിൽക്കാനോ എവിടേക്ക് എനിക്ക് ആരെയും പേടിയില്ല”.അവൻ ഒരു കൂസലുമില്ലാതെ പറഞ്ഞു.

“ആരെയും പേടിച്ച് മാറി നിൽക്കാൻ അല്ല. നിനക്ക് ഒരു മുൻകൂർ ജാമ്യം കിട്ടുന്നത് വരെ നീ ഒന്ന് മാറിനിൽക്കാനാണ്. എൻ്റെ ഒരു പരിചയത്തിൽ ഒരാൾ ഉണ്ട്. എൻ്റെ കൂടെ ഡ്രൈവറായി നിന്നയാളാണ്. വിശ്വസ്തന അവനും കുടുംബവും ആലപ്പുഴയിലെ ഒരു ഉൾ ഗ്രാമത്തിലാണ് താമസം. ഇപ്പൊ സേഫ് ആയ സ്ഥലം അതാണ്. നീ നാളെ തന്നെ അവിടേക്ക് വരുമെന്ന് ഞാൻ വിളിച്ച് പറഞ്ഞായിരുന്നു”.

“നാളെയോ അതൊന്നും പറ്റില്ല”.അവൻ ഒരു ഇഷ്ടക്കെടോടെ പറഞ്ഞു.

“ഇപ്പൊ എല്ലാം സഹിച്ചേ പറ്റു. കാരണം ചുറ്റും ശത്രുക്കളാണ് ആരെയാണ് വിശ്വസിക്കേണ്ടത് എന്ന് അറിയാത്ത സമയമാണ്. അതുകൊണ്ട് നാളെ തന്നെ നീ അവിടേക്ക് പോകണം. പിന്നെ നീ എവിടെയാണ് എന്ന് നിൻ്റെ കൂട്ടുകാർ പോലും അറിയരുത്”.

അവസാനം മനസ്സില്ലാമനസ്സോടെ അവൻ സമ്മതിച്ചു.

*************************************************

കണ്മണി അതിരാവിലെ എഴുന്നേറ്റ് മുറ്റമടിച്ച് രണ്ട് ഗ്ലാസ് കട്ടൻ ചായ എടുത്തു വെച്ചു. അപ്പോഴേക്കും ബാലചന്ദ്രൻ എഴുന്നേറ്റിരുന്നു. ഒരു ഗ്ലാസ് ചായ അദ്ദേഹത്തിന് കൊടുത്തു അവൾ തൊഴുത്തിലേക്ക് നടന്നു. അവിടെ കെട്ടിയിരിക്കുന്ന അമ്മിണി പശുവിനെയും കൊണ്ട് അളക്കാനുള്ള ഡ്രസ്സുമായി നീർച്ചാലിലേക്ക് പോകാനുള്ള തെയ്യാറെടുപ്പായിരുന്നു. ആ സമയം തന്നെ ബാലചന്ദ്രൻ ഒരു ഷോട്ട് ധരിച്ച് പുറത്തേക്ക് വന്നു.

“അച്ഛനിതെങ്ങിട്ട രാവിലെ തന്നെ”.

“നീ പോയി വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളൊക്കെ എഴുതിയെ ഞാൻ മാർക്കറ്റിൽ പോയി വാങ്ങിക്കൊണ്ട് വരാം കൂടെ മീനും ചിക്കനും ഇറച്ചിയും പിന്നെ വരുമ്പോ വേലായുതനെയും കൂട്ടണം ചെറിയ പണികളും ചെയ്യാനുണ്ട്”.

അവൾ വീടിൻ്റെ ഉള്ളിലേക്ക് കടന്നു ആവശ്യമുള്ള സാധനങ്ങൾ എഴുതി അദ്ദേഹത്തിൻ്റെ കൈയിൽ കൊടുത്തു

Leave a Reply

Your email address will not be published. Required fields are marked *