കണ്മണിയുടെ അഗ്നിയും ഗൗതമും 5

അയാള് അതും വാങ്ങി നേരെ പോയി. കണ്മണി അമ്മിണി പശുവിനെയും കൊണ്ട് നേരെ നീര് ചാലിലേക്ക്. അവരുടെ വീടിൻ്റെ പിന്നാമ്പുറത്ത് കൂടിയാണ് നീര് ചാലിലേക്ക് പോകേണ്ടത്. അവടെ മൊത്തം കാടാണ്. അതിൻ്റെ ഉള്ളിലൂടെ 5 മിനിറ്റ് നടക്കേണ്ട ദൂരം മാത്രമേ ഉള്ളൂ. അവൾ അമ്മിണി പശുവിനെ അവിടെയുള്ള ഒരു മരത്തിൽ കെട്ടി നേരെ നീര് ചാലിലേക്ക് നടന്നു. പിന്നെ അലക്കാനുള്ള തുണികൾ അലക്കി. പട്ടുപാവാടയൊക്കെ മാറ്റി ഒരു നേരിയത് ഉടുത്ത് കൊണ്ട് അവൾ വെള്ളത്തിലേക്ക് ഇറങ്ങി. ചെറുപ്പം മുതലേ ഇവിടേക്ക് വരുന്നത് കൊണ്ട് അവൾക്ക് നീന്താൻ അറിയാമായിരുന്നു. അവൾ ഒരു മത്സ്യ കന്യകയെ പോലെ ആ നീര് ചാലിൽ നീന്തി തുടിച്ചു. പിന്നെ കരയിലേക്ക് വന്നു ആദ്യം ധരിച്ചിരുന്ന വസ്ത്രം തന്നെ ധരിച്ചു. പിന്നെ അലക്കിയ തുണികളുമായി അമ്മിണി പശുവിനെയും കൊണ്ട് വീട്ടിലേക്ക് നടന്നു.

അലക്കിയ തുണികൾ അഴലിൽ വിരിച്ച് നേരെ റൂമിലേക്ക് നടന്നു. ഒരു വയലറ്റ് പട്ടു പാവാട ധരിച്ച് അവൾ നേരെ കിച്ചണിലേക്ക് നടന്നു. പിന്നെ പ്രഭാത ഭക്ഷണ ഉണ്ടാകുന്നതിലേക്ക് ശ്രദ്ധ തിരിച്ചു. ആ സമയം തന്നെയാണ് വീടിൻ്റെ മുറ്റത്ത് ഒരു ഓട്ടോ വന്നു നിന്നത്. അവൾ വീടിൻ്റെ ഉമ്മറത്തേക്ക് നടക്കുമ്പോൾ ഓട്ടോയിൽ നിന്ന് സാധനങ്ങളുമായി ബാലചന്ദ്രൻ ഇറങ്ങുന്നത് കണ്ടു. കൂടെ വേലായുധനും ഉണ്ടായിരുന്നു. അവൾ അച്ചൻ്റെ കഴിലെ സാധനങ്ങൾ വാങ്ങി ഉള്ളിലേക്ക് നടന്നു. പിന്നെ അവർക്ക് കുടിക്കാനുള്ള വെള്ളവുമായി വന്നു.

ആ ഓട്ടോക്കാരൻ വീടിൻ്റെ അടുത്തുള്ള പയ്യനായിരുന്നു വെങ്കി. വേലായുധനെയും കൊണ്ട് വീടിൻ്റെ മുകളിലെ റൂമിലേക്ക് നടന്നു അവിടെ കണ്മണി അടിച്ചു വാരി വൃത്തിയാക്കിയിരുന്നു. അവൻ ചെയ്യേണ്ട പണികളൊക്കെ പറഞ്ഞു കൊടുത്ത് അയാള് താഴെ വെങ്കിയുടെ അടുത്തേക്ക് വന്നു.

“വെങ്കി ഇന്ന് ഉച്ചക്ക് നമ്മുക്ക് ടൗണിലേക്ക് പോകണം”.

“എന്താ ബാലേട്ട ഇപ്പോയല്ലേ നമ്മൾ അവിടുന്ന് വന്നത്”.

“അതല്ലട എൻ്റെ പരിചയത്തിലുള്ള ഒരാൾ വരുന്നുണ്ട് അവനെ കുട്ടാൻ പോകണം”.

“ആരാ”

“അതൊക്കെ പിന്നെ പറയാം ഉച്ചക്ക് ഒരു മണിക്ക് തന്നെ നീ ഇവിടെ വരണം”.

അവൻ വരാമെന്ന് പറഞ്ഞു കൊണ്ട് പോയി.

ബാലചന്ദ്രൻ നേരെ മുകളിലേക്ക് പോയി. അവിടെ വേലായുധൻ ഫാൻ നന്നാക്കി ഇറങ്ങുകയായിരുന്നു. പിന്നെ അവിടെയുള്ള ബെഡ്ഷീറ്റ് മാറി പുതിയത് വിരിച്ചു. വേലായുധന് പണം കൊടുത്തു അയാളെ പറഞ്ഞു വിട്ടു. കൺമണിയെ കൊണ്ട് ആ റൂം ഒന്നുകൂടി അടിച്ചു വാരി തുടപ്പിച്ചു. ബാലചന്ദ്രൻ എല്ലാത്തിനും വെപ്രാളമായിരുന്നു. കാരണം കൊട്ടാരം പോലെയുള്ള വീട്ടിൽ താമസിച്ചു ഇപ്പൊ ഒരു കുടിൽ പോലുള്ള തൻ്റെ വീട്ടിൽ എങ്ങനെയാണ് അഗ്നി താമസിക്കുക എന്നോർത്തു.

ഉച്ചക്ക് ഒരുമണിക്ക് തന്നെ വെങ്കി ഓട്ടോയുമായി വന്നു. അയാൾ വേഗം തന്നെ അവിടെ നിന്നും ഇറങ്ങി.

“അച്ചാ നല്ല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ കുട എടുത്ത് പോ”.

അവൾ പറയുമ്പോഴേക്കും അയാൾ വെങ്കിയുമായി അവിടെ നിന്നും പോയി.

ഇത്ര ധൃതി പിടിച്ച് പോകാൻ മാത്രം ആരാണാവോ വരുന്നത്. അവൾ മനസ്സിൽ ആലോചിച്ചു.

എന്നാൽ ഈ വരുന്നവനും ഇനി വരാൻ ഇരിക്കുന്നവനും തനിക്ക് വേണ്ടി ഈ ഭൂമിയിൽ യുദ്ധം ചെയ്യുമെന്ന് അവൾ അറിയുന്നില്ല.

(തുടരും…………)

*************************************************

നായികയുടെ സീൻസ് കുറവാണെന്ന് അറിയാം. അടുത്ത പാട്ടിൽ എല്ലാം ശരിയാക്കാം. കളി മാത്രമല്ല കുറച്ച് ആക്ഷനും ഉണ്ടാകും അപ്പൊ എല്ലാവരും അഭിപ്രായം പറയുക.

Leave a Reply

Your email address will not be published. Required fields are marked *