കഥകൾക്ക് അപ്പുറം – 2

ഞാൻ വരുബോൾ അച്ഛമ്മ ആയി അമ്പലത്തിൽ പോകുന്ന പതിവ് ഉണ്ട്,ഇന്നലെ ക്ഷീണം കൊണ്ട് പോയില്ല, ഇന്ന് എങ്കിലും പോകണമെന്ന് മനസ്സിൽ തോന്നി,
വടക്കേ വരബിൽ പോകുന്ന വഴി ഒരു വയൽ ഉണ്ട് അതിന്റെ അറ്റം ഒരു പഴയ വീട് പൊളിഞ്ഞു കിടപ്പുണ്ട്. അവിടെ എത്തിയാൽ അച്ഛമ്മ രാമ നാമം ജപിച്ച് വേഗം നടക്കും എന്തെ എന്ന് ചോദിച്ചാൽ മിണ്ടില്ല വേഗം നടക്ക് ഉണ്ണി ഇരുട്ട് വീഴുന്നത് മുന്നേ നമുക്ക് വീട്ടിൽ എത്തണം. എന്നും പറഞ്ഞു ഒറ്റ നടത്തം ആയിരിക്കും,.
എന്താണ് അവിടെ പേടിക്കാൻ ഉള്ളത് എന്ന്
ഒന്ന് ചോദിച്ചതാ എന്നെ കൊന്നു തിന്നില്ല എന്നെ ഉള്ളൂ, എന്തിനാ ഉണ്ണി നീ അതൊക്കെ ചോദിച്ച, ……….
ഓഹ്‌ ഫ് ആന്ന് കൂടെ കുഞ്ഞമ്മ ഉള്ളത് കൊണ്ട് രക്ഷപെട്ടു എന്ന് പറഞ്ഞാല് മതി. കുഞ്ഞമ്മയുടെ മോള് ആവണി യെ ഞാൻ എടുത്താണ് നടക്കുന്നത് ആ വീടിന്റെ അടുത്തുള്ള വയൽ വരബത്ത് എത്തിയപ്പോൾ ചിരിച്ചു തമാശ ഒക്കെ പറഞ്ഞ എന്റെ ആവണി മോള് മിണ്ടാതെ എന്റെ തോളിൽ കിടന്നു.
എന്തെ പറ്റി എന്റെ മോൾക്ക് കുറെ കുലുക്കി വിളിച്ചിട്ടും മോൾ എന്തോ ഒന്നും മിണ്ടുന്നില്ല. അതായിരുന്നു ഞാൻ അച്ഛമ്മ യോട് ചോദിക്കാൻ തന്നെ കാര്യം.

പിറ്റെ ദിവസം ഞാൻ വരബിൽ കൂടി നടന്നു ആ വീടിന്റെ അടുത്ത് എത്തി,അവിടെ എത്തിയാൽ പിന്നെ നമ്മളെ പേടിപ്പിക്കുന്ന ഒരു ഫീൽ ആയിരിക്കും,
മനസ്സിൽ ആകെ പേടി അലയടിക്കുന്നു എന്നിട്ടും മുന്നോട്ട് തന്നെ പോകാൻ തീരുമാനിച്ചു.
ആ വീടിന്റെ മുന്നിൽ ചെന്നു നോക്കി കതകും ജന്നലും എല്ലാം അടച്ച് ഇട്ടെക്കുവാ,ആരെകിലും ഉണ്ടോ എന്ന് ചോദിക്കണം എന്ന് ഉണ്ട്,പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല,
ഞാൻ ചുറ്റും ഒന്ന് നോക്കാം എന്ന് കരുതി,
വീടിന്റെ പിന്നാപുറതേക് നടന്നു,അവിടെ മുഴുവൻ കാട് പിടിച്ച പോലെ ചെടികളും വൃഷങളും ആണ്, പിറകിൽ എത്തി ചുറ്റും നോക്കി മരങ്ങൾക്കിടയിൽ കൂടി ഒരു പാടം കണ്ടൂ ഞാൻ ഓടി പാടത്തിന്റെ അടുത്ത് ചെന്ന്,
ഇന്നലെ ഞാൻ പ്രകൃതി സൗന്ദര്യത്തിൽ ലയിച്ച് നിന്ന സ്ഥലം.
,ഇന്നലെ മനസ്സിനെ പേടിപ്പിച്ച സ്ഥലത്താണ് ഞാൻ ഇപ്പോ നിൽക്കുന്നത്. ഇറങ്ങി ഓടിയാൽകൊള്ളാമെന്നുണ്ട് പക്ഷേ പറ്റുന്നില്ല, എന്തോ….. അകത്ത് പോയി നോക്ക് എന്ന് പറയുന്നത് പോലെ.
പതുക്കെ നടന്നു വീടിന്റെ പിന്നിൽ എത്തി,
പഴയ ഒരു കതക് അതിന്റെ മുന്നിൽ എത്തി തള്ളി നോക്കി, അതികം ബലം കൊടുക്കതെ തന്നെ ഇത് തുറക്കും, ഞാൻ ചുറ്റും ഒന്ന് നോക്കി,എന്നിട്ട് ആഞ്ഞ് ഒരു തള്ള് കൊടുത്തു,
ലോക് പൊട്ടി കതക് എന്റെ മുന്നിൽ തുറന്നു …….
ഇരുട്ടു നിറഞ്ഞ മുറി, ഞാൻ ഫോൺ എടുത്ത് ടോർച്ച് ഓൺ ആക്കി മുന്നോട്ട് നടന്നു,
എല്ലാ മുറികളും പൊടി പിടിച്ച് കിടക്കുന്നു.,
എല്ലാ റൂം തുറന്ന് കിടക്കുന്നു, ഒരു റൂം അടച്ച് വലിയ ഒരു പൂട്ട് ഇട്ട് അടച്ച് വച്ചിരിക്കുന്നു.

ഞാൻ അത്‌ തുറക്കാൻ നോക്കി നടന്നില്ല, അത്ര ബലം ഏറിയ ഒരു പൂട്ട്…
ആ പൂട്ട് പൊളിക്കാതെ അത്‌ തുറക്കാൻ പറ്റില്ല എന്ന് ഉറപ്പിച്ചു, അതു പൊളിക്കാൻ പറ്റിയ എന്തെകിലും ഉണ്ടോ എന്ന് നോക്കാൻ ഞാൻ ആ വീട് മുഴുവൻ അന്വേഷിച്ചു, ഒടുവിൽ ഒരു ഇരുമ്പ് പാര കിട്ടി, ഞാൻ ആ പൂട്ട് അടിച്ചു പൊളിക്കാൻ തുടങി,
മനസ്സിൽ മുഴുവനും പേടി ആയിരുന്നു എന്നിട്ടും എന്തോ…… ആ റ്റൂമിൽ എന്താണ് എന്ന് അറിയാൻ മനസ് വെമ്പി………
അവസാനം ഞാൻ ആ പൂട്ട് പൊട്ടിച്ചു അകത്തു കടന്നു,
ഒരു വലിയ മുറി, ഭിത്തിയിൽ കണ്ടാൽ പേടിച്ചു പോകുന്ന മൂന്നു ആളുകളുടെ ചിത്രം.
ആ റൂമിന്റെ നടുക്ക് വലിയ ഒരു ഹോമകുണ്ഡം….
ശെരിക്കും ഞാൻ പേടിച്ചു നിന്ന എടുത്ത് നിന്നും ചലിക്കാൻ പറ്റുന്നില്ല. ഞാൻ അവിടെ ഇരുന്നു കുറച്ച് നേരം അവിടെ ചുറ്റും നോക്കി നിന്നു,

കുറച്ചു നേരത്തിനു ശേഷം ഞാൻ പതുക്കെ എഴുനേറ്റ് നടന്നു ആ ഹോമ കുണ്ഡത്തിന്റെ അടുത്തേക്ക് വന്നു.,
അവിടെ വിളക്കുകളും കുപ്പികളും തലയോട്ടികളുണ്,
ഞാൻ വീണ്ടും നടന്നു ആ വിളക്കിന്റെ മുൻ വശത്തേക്ക്, അപ്പോൾ ഒരു കുഞ്ഞു വിളക്ക് തട്ടി വീണു, അത്‌ വീണപ്പോൾ മുന്നിൽ വച്ചിരുന്ന രണ്ട് മൂന്നു വിളക്കിലും തട്ടി വീണു.
അതിൽ വലിയ വിളക്ക് വച്ചതിന്റെ അടിയിൽ വലിയ ഒരു കുഴി കണ്ടു, അതിൽ എന്താ എന്ന് അറിയാനുള്ള ആകാംക്ഷയിൽ ഞാൻ ആ കുഴിയിൽ വെട്ടം അടിച്ചു . ഒരു കിഴി ആണ് കണ്ടത്, അത്‌ നോക്കി എടുത്തു നോക്കിയപ്പോൾ ഒരു തടിയൂടെ അറ്റം കണ്ടു, അതും ഞാൻ വലിച്ചു എടുത്തു, ഒരു ഇരുപതു ഇഞ്ച് നീളം ഉള്ള ഒരു തടി ആയിരുന്നു അത്‌, അതിന്റ അറ്റത്തിൽ വലിയ ഒരു പാമ്പിന്റെ രൂപം,

ആ കിഴിയിൽ എന്താണ് എന്ന് അറിയാൻ ഞാൻ അത്‌ തുറന്ന് നോക്കി ചെറിയ ഒരു കുപ്പി അടച്ചു വച്ചിരിക്കുന്നു, അതിന്റെ അകത്തെ പല നിറങ്ങൾ കാണുന്നു, ഇല്ല വയ്യ ഇനിയും ഇവിടെ നിന്നാൽ ശെരി ആകില്ല ഇറങ്ങി ഓടിയാലോ,

എന്തായാലും കുളിച്ചു ഇനി നനഞ്ഞു കയറാം എന്ന് കരുതി ആ കുപ്പിയൂടെ അടപ്പ് വലിച്ചു തുറന്നു……..
പിന്നെ നോക്കുബോൾ മുന്നിൽ വലിയ പുക…….

വലിയ ചിരിയും മുന്നിൽ ഉള്ള ആളെ കാണാൻ പോലും പറ്റാത്ത പുകയും…….
ആ തടി ഞാൻ പേടിയോടെ മുറുക്കി പിടിച്ചു. ഒരു നിമിഷം കൂടി അത്‌ നോക്കി ഞാൻ പിന്നിലേക്ക് മറിഞ്ഞു വീണു…….

തുടരും……………

Leave a Reply

Your email address will not be published. Required fields are marked *