കഥകൾക്ക് അപ്പുറം – 6 2


“””””കഥാപാത്രങ്ങൾക്ക് ഇൗ പാർട്ടിൽ പേരുകൾ ആവശ്യ പ്രകാരം കൊടുത്തിട്ടുണ്ട് കൂടാതെ കുറച്ച് മാറ്റങ്ങൾ വരുത്തി

കഥയുടെ പൂർണത എന്നാലേ വരൂ. ചുമ്മാ വായിച്ച് പോയിട്ട് എന്താ കാര്യം.

എന്റെ കഥക്ക്‌ അഭിപ്രായം കിട്ടിയതും കണക്കിലെടുത്താണ് ഇൗ ചെറിയ മാറ്റം.

സഹകരിക്കണം.””””””””

_____________🙏_____________

ഞാൻ ശെരിക്കും പേടിച്ചു,

എന്താ അവൾക്ക് പറ്റിയത്…..

ഞാൻ വീണ്ടും ചോദിച്ചു, എന്താടാ….. എന്ത് പറ്റി… നീ കാര്യം പറ………

ഡാ… ഞാൻ നന്നാവാൻ സമ്മതിക്കില്ല…..

എന്ത് ചെയ്യാനാ എന്റെ വിധി……

ഞാൻ പോയ വഴി അതല്ലേ…..

എല്ലാം നിർത്തി… നന്നാവാൻ നോക്കിയപ്പോൾ അതേ വഴിയിലോട്ട് എന്നെ വലിച്ച് ഇഴക്കുവാണ്……

എന്ത് പറ്റി, നീ കാര്യം തെളിച്ചു പറ……

ഡാ ഞാൻ ഒരു കല്യാണ ഫംഗ്ഷന് പോകുന്ന കാര്യം നിന്നോട് പറഞ്ഞില്ലേ..?

ഞാൻ അവിടെ പോയപ്പോൾ അവിടെ നമ്മുടെ കോളജിൽ പഠിക്കുന്ന ഒരുത്തൻ ഉണ്ടായിരുന്നു, “വിഷ്ണു”

ഞാൻ മുൻപ് അവന്റെ കൂടെ ഒരു തവണ പോയിട്ടുണ്ട്, എന്റെ ആ നശിച്ച ജീവിതത്തിൽ എന്റെ ഭാഗത്ത് നിന്നും ആ തെറ്റ് ഉണ്ടായിട്ടുണ്ട്.

എപ്പോൾ എന്നെ കണ്ടപ്പോൾ വീണ്ടും അങ്ങനെ വരാൻ എന്നെ നിർബന്ധിച്ചു,

ഞാൻ പറ്റില്ല എന്ന് കട്ടായം പറഞ്ഞു, ഇപ്പഴിതാ എന്റെ ഫോണിൽ അന്ന് അവന്റെ ഫോണിൽ എടുത്ത എന്റെ കുറച്ച് ഫോട്ടോ അയച്ചു തന്നു.

അവൻ വിളിക്കുബോൾ ഒക്കെ പോയില്ല എങ്കിൽ…….

അവൻ………

അവള് മുഴുവൻ പറയാതെ കരയുകയാണ്.

ഇനി എനിക്ക് ആ പഴയ ജീവിതം വേണ്ട എന്ന് തീരുമാനിച്ചതാണ്, ഇനി അങ്ങനെ ഉണ്ടായാൽ ഞാൻ എന്റെ ജീവിതം തന്നെ ഇല്ലാതാക്കും….

ആരോടാ ഞാൻ ഇതൊക്കെ ഒന്നു പറയുന്നത്,

നിന്നോട് പറയാൻ തോന്നി… എന്തോ …. നിന്നോട് മാത്രം…….
മുഴുവൻ കേട്ട് ഞാൻ മിണ്ടാതെ നിന്നു…

വിഷ്ണു….. ആ പേര് കുറച്ച് ഉണ്ട് അവിടെ ആരാ അത്?….

ഓർമ കിട്ടുന്നില്ല…..

അവന്റെ ഫോട്ടോ അയച്ചു തരാൻ അവൾക്ക് മെസ്സേജ് അയച്ചു…..

ഞാൻ റൂമിൽ എത്തി മനസ്സിൽ ഭൂതത്തെ സ്മരിച്ചു……

അടുത്ത നിമിഷം ഭൂതം വന്നു…..

ഞാൻ കാര്യം പറഞ്ഞു……

ഒരു നിമിഷത്തെ മൗനത്തിനു ശേഷം…. പറഞ്ഞു….

ആ കുട്ടി പറഞ്ഞത്പ്രഭോ….

മുൻപ് അങ്ങനെ ആയിരുന്നെങ്കിലും ഇപ്പഴത്തെ ആ കുട്ടിയുടെ മനസ്സിൽ അങ്ങ് മാത്രം ആണ്….

ആ കുട്ടി തന്നിലെ ഇഷ്ട്ടം തുറന്ന് പറയില്ല, അതിന് കാരണം ആ കുട്ടിയുടെ

പഴയ ജീവിത രീതി ആണ്,

അപൊഴെക്കും അവന്റെ ഫോണിൽ രേഷമയുടെ മെസ്സേജ് വന്നു….

ഞാൻ ഫോൺ എടുത്തു നോക്കി….

ഓഹ്ഹ് ഇവനോ….?

കുറച്ച് പ്രോബ്ലം ആണല്ലോ അടിപിടി ആയി നടക്കുന്നവനാ പോരാത്തതിന് കഞ്ചാവും….

എന്തായാലും ഇവനെ വെറുതെ വിടില്ല ഞാൻ,

അവളെ രേക്ഷിച്ചെ മതിയാകൂ…

ഞാൻ വീണ്ടും അവൾക്ക് മെസ്സേജ് അയച്ചു…..

വിഷമിക്കണ്ട നീ….

നിന്റെ കൂടെ ഞാൻ ഉണ്ട്.

എന്നിട്ട് ഞാൻ റൂമിൽ നിന്നും പുറത്തേക്ക് വന്നു,,,

അവൻമാരോട് പറയണോ????

ആകെ ചിന്തയിൽ ആണ്ടു നിന്നപ്പോൾ ആണ് ആമാശയം കലങ്ങിയ പോലെ ഒരു ഇടി…..

എന്റെ അമ്മ്മോ…… ഞാൻ വയറും പൊത്തി ഇരുന്നു പോയി… തലക്ക് മുകളിൽ കൂടി നക്ഷത്രങ്ങൾ കാണാം…..

ങ്ങേ…. അപോ അതൊക്കെ സത്യമാ അല്ലേ…..?

ഇൗ കിളി പറക്കുന്നു എന്നൊക്കെ പറയുന്നത്..

എപ്പോൾ വന്നടാ… ചേട്ടൻ തെണ്ടി…..
ആ വിളി ആണ് എന്നെ ബോധത്തിലേക്ക് കൊണ്ട് വന്നത്….

എടീ പട്ടി…….

എന്നാ ഇടിയാടി എന്റെ വയറു കലങ്ങിയല്ലോ????

അവളുടെ ചെവി പിടിച്ചു തിരിച്ചാണ് ഞാൻ ചോദിച്ചത്……

അയ്യോ…….. ചേട്ടാ…… എന്റെ ചെവി………

ഞാൻ സ്നേഹം കൊണ്ട് ഇടിച്ചതാ……

അയ്യോ….. വീട് ചേട്ടാ……..

ഒരു വല്ലാത്ത സ്നേഹം ആയി പോയി…..

ഞാൻ ചെവിയിലെ പിടി വിട്ടു……

ചെവി തിരുമി ഒരു ചൊരിഞ്ഞ നോട്ടം….. വേണ്ട …. ഇനി ചൊരിഞ്ഞാൽ എന്റെ മുതുക് അവള് പള്ളി പുറം ആകും….

ഞാൻ അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് കയറി….. എങ്ങനെ ഉണ്ട് മോളെ നിന്റെ പഠിത്തം ഒക്കെ…..

സീൻ….. ഒന്ന് മാറ്റി പിടിക്കാൻ ഞാൻ ചോദിച്ചു…

ഓോ….. അങ്ങനെ ഒക്കെ പോകുന്നു….

Leave a Reply

Your email address will not be published. Required fields are marked *