പിന്നിൽ നിന്ന് ശാലു ചോദിച്ചു, എന്ത് പറ്റി??
ഞാൻ : ഞാൻ ഈ നാട്ടിൽ വന്നിട്ട് കുറച്ചേ ആകുന്നുള്ളു.. വന്നതിന്റെ പിറ്റേന്ന് ഞാൻ രണ്ടു കണ്ണുകൾ കണ്ടു.. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കണ്ണുകൾ.. ഞാൻ തുടർച്ചയായി അവളെ കണ്ടോണ്ടേ ഇരുന്നു.. അവളെ കാണുമ്പോൾ ഉള്ളിൽ ഒരു തണുപ്പ് അരിച്ചിറങ്ങും.. എന്റെ നെഞ്ച് പട പട ഇടിക്കും.. ഈ തണുപ്പതും ഉള്ളം കൈ വിയർക്കും.. ഒരു വട്ടം സംസാരിച്ചു.. പിന്നെ അതിന് അവസരം കിട്ടിയില്ല.. നിന്റെ കണ്ണിലേക്കു നോക്കിയപ്പോ ആ കണ്ണുകൾ ആണ് മനസ്സിൽ നിറഞ്ഞു വന്നത്.. അപ്പൊ നിന്റെ ദേഹത്ത് നിന്ന് കൈ മാറ്റാൻ മനസ് പറഞ്ഞു..
ശാലു : എന്താടാ പ്രേമം ആണോ??
ഞാൻ : ഒറ്റ നോട്ടത്തിൽ പ്രണയം ഉണ്ടാകുമോ??
എനിക്ക് അറിയില്ല.. ഇന്ന് വരെ എനിക്ക് ആരോടും പ്രണയം തോന്നിയിട്ടുമില്ല.. പക്ഷെ മറ്റൊരു പെണ്ണും എന്നെ ഇത്ര ആകർഷിച്ചിട്ടില്ല.. വീണ്ടും വീണ്ടും കാണണമെന്ന് തോന്നിയിട്ടുമില്ല..
ശാലു : അപ്പൊ ഇത് പ്രണയം തന്നെ ആ.. അതാ നിനക്ക് എന്നെ തൊടാൻ തോന്നാഞ്ഞിരുന്നത്..
ഞാൻ : ഇതാണോ പ്രണയം.. അറിയില്ല.. പക്ഷെ എനിക്ക് എപ്പഴും അവളെ കാണാൻ തോന്നുന്നു.. സംസാരിക്കാൻ തോന്നുന്നു.. വിരൽ തുമ്പിൽ തൊടാൻ തോന്നുന്നു..
ശാലു : നീ പ്രണയത്തിൽ ആണെടാ.. ഇവിടെ നിന്ന് ചുറ്റി തിരിയാതെ പോയി പ്രണയിക്കാൻ നോക്ക്..
ഞാൻ പുറത്തേക്ക് ഇറങ്ങിയതും ചായ കുടിച്ചുകൊണ്ടിരുന്ന ഇളയച്ഛൻ അത്ഭുതത്തോടെ എന്നെ നോക്കി.. എന്നിട്ട് ചോദിച്ചു, എന്താടാ, എന്ത് പറ്റി
ഞാൻ : ഇളയച്ഛൻ വാ, ഞാൻ പറയാം.. നമുക്ക് ആദ്യം ഇറങ്ങാം..
ഞങ്ങൾ വണ്ടിയിൽ കയറി.. ഇളയച്ഛൻ വണ്ടി എടുത്തു.. കുറച്ചു ദൂരം പിന്നീട്ടതും ഇളയച്ഛൻ ചോദിച്ചു, എന്ത് പറ്റിയെടാ
ഞാൻ : എനിക്ക് പറ്റില്ല ഇളയച്ച.. ഞാൻ ഒരു കാര്യം പറഞ്ഞാൽ ഇളയച്ഛൻ ദേഷ്യപ്പെടുമോ??
ഇളയച്ഛൻ : നീ കാര്യം പറ..
ഞാൻ : കനി
ഇളയച്ഛൻ : എന്ത് കനി??
ഞാൻ : ഇളയച്ചാ, വീട്ടിൽ ജോലിക്ക് വരുന്ന കനി
ഇളയച്ഛൻ : ആ കനി
ഞാൻ : എനിക്ക് ഈ ആദ്യ ദർശന പ്രണയത്തിൽ ഒന്നും വിശ്വാസം ഉണ്ടായിരുന്നില്ല.. അവളെ കാണും വരെ.. എങ്ങനെ ആ ഒരാളോട് പ്രണയം തോന്നുക എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്.. ഇപ്പൊ എനിക്ക് അത് മനസിലാവുന്നു.. അവളോട് തോന്നിയിരുന്നത് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു.. ശാലിനി പറയും വരെ.. ശാലിനിയെ തൊട്ടതും കനിയെ ആണ് എനിക്ക് ഓർമ വന്നത്.. എന്റെ ഉള്ളിൽ നിന്നാരോ പറയും പോലെ.. ശാലിനിയുടെ ദേഹത്ത് നിന്ന് കൈ എടുക്ക്.. നിനക്കായ് കരുതി വെച്ച കനി കനി ആണ്.. പെട്ടന്ന് എനിക്ക് തോന്നിയതെല്ലാം ഞാൻ ശാലുനോട് പറഞ്ഞു.. ശാലു ആണ് പറഞ്ഞത് ഇതാണ് പ്രണയം എന്ന്.. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല..
ഇളയച്ഛൻ : ഡാ, നീ എന്തൊക്കെ ആ ഈ പറയുന്നേ.. അവൾ നമ്മുടെ വീട്ടിൽ ജോലിക്ക് വരുന്നതല്ലേ
ഞാൻ : അതിനെന്താ ഇളയച്ചാ.. എനിക്ക് അവളെ ആദ്യ കാഴ്ചയ്ക്ക് മുന്നേ ഇഷ്ടമായി.. അവൾ വെച്ച ആഹാരം കഴിച്ചപ്പോ.. കണ്ടപ്പോ ഇവൾ എനിക്കായ് പിറന്നവൾ ആണെന്ന് തോന്നി.. ഇളയമ്മയ്ക്ക് അവളോടുള്ള ഇഷ്ടം കണ്ടപ്പോ എന്നിലും ആ ഇഷ്ടം കൂടി.. ഒരാൾ ധരിക്കുന്ന വസ്ത്രമോ ചെയ്യുന്ന ജോലിയോ അല്ല അയാളെ മനസിലാക്കാനുള്ള വഴി.. ഞാൻ അവളെ മനസിലാക്കാൻ ശ്രമിക്കുവാണ്
ഇളയച്ഛൻ : നീ പറഞ്ഞത് ശെരിയാ.. അവൾ ഒരു പാവമാ.. നിന്റെ ഇളയമ്മയ്ക്ക് അവളെ വലിയ കാര്യമാ.. അതൊക്കെ ശെരി.. നിനക്ക് അവളെ ഇഷ്ടമാണ്, അവൾക്കോ??
ഞാൻ : ഇപ്പൊ എന്തായാലും എന്നോട് യാതൊരു ഇഷ്ടവും കാണില്ല.. ഉണ്ടാക്കി എടുക്കണം..
ഇളയച്ഛൻ : ആദ്യം നീ അവളെ മനസിലാക്കാൻ ശ്രമിക്ക്.. അടുത്ത് മനസിലായി കഴിയുമ്പോഴും നിനക്ക് ഈ ഇഷ്ടം ഉണ്ടേൽ നിങ്ങളുടെ കല്യാണം ഞാൻ നടത്തി തരും..
ഞാൻ : നന്ദി ഉണ്ട് ഇളയച്ചാ.. നന്ദി ഉണ്ട്.. പക്ഷെ ഒരു പ്രശ്നം ഉണ്ട്..
