കനി 6

 

ഇളയച്ഛൻ : എന്താ

 

ഞാൻ : എനിക്ക് പ്രേമിക്കാൻ ഒന്നും അറിയില്ല.. ഞാൻ ആരേം പ്രേമിച്ചിട്ടുമില്ല

 

ഇളയച്ഛൻ : നീ നിന്റെ സ്നേഹം ആത്മാർത്ഥമായി കൊടുക്കുക.. വാക്കിലും പ്രവർത്തിയിലും സ്നേഹത്തിലും ആത്മാർത്ഥ വേണം.. അത് സത്യം ആണെങ്കിൽ നീ ഒന്നും പഠിക്കണ്ട.. പിന്നെ ഒരു കാര്യം, അവൾക്ക് നിന്നെ ഇഷ്ടമായില്ലെങ്കിൽ അവളെ അവളുടെ വഴിക്ക് വിട്ടേക്കണം.. സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവയെ സ്വാതന്ത്രമാക്കി വിടണം, നിനക്ക് ഉള്ളതാണേൽ അത് നിന്നെ തേടി വരും..

 

ഞങ്ങൾ വീട്ടിലേക്ക് പോയി.. വീട്ടിൽ ചെന്നതും ഞാൻ അരുവിക്കരയിലേക്ക് നടന്നു.. മനസ് നിറയെ കനി ആയിരുന്ന കൊണ്ട് അവിടെ ചെന്നിരിക്കാൻ തോന്നി.. അരുവിക്കരെ എത്തി, വെള്ളത്തിൽ കാലും ഇട്ട് മൂളി പാട്ടും പാടി ഇരുന്നു.. മനസ്സിൽ പ്രണയം നിറഞ്ഞ കൊണ്ടും അടുത്തെങ്ങും ആരും ഇല്ലാത്ത കൊണ്ടും ഞാൻ കുറച്ചു ഉച്ചത്തിൽ പാടി.. അത്രയ്ക്ക് മോശം അല്ലാത്ത ഒരു പാട്ടുകാരൻ ആണ് ഞാൻ.. കോളേജ് ഇൽ ഒക്കെ തകർത്ത് നടന്നിട്ടുമുണ്ട്.. അത്യാവശ്യം ഫാൻസ്‌ ഒക്കെ ഉണ്ടായിരുന്നു.. ചിലരൊക്കെ പ്രണയം പറഞ്ഞിട്ടുമുണ്ട്.. പക്ഷെ എനിക്ക് ആരോടും തോന്നിയില്ല.. തോന്നാനുള്ള ആൾ ഇവിടെ അല്ലായിരുന്നോ.. ഞാൻ പാടിക്കൊണ്ടേ ഇരുന്നു..

 

പിന്നിൽ ഒരു കാലൊച്ച കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. കനി ആയിരുന്നു അത്.. അവളെ കണ്ട സന്തോഷവും എന്റെ പാട്ട് അവൾ കേട്ട ചമ്മലും കൂടി ആയപ്പോ ഞാൻ പെട്ടന്ന് മുഖം വെട്ടിച്ചു.. ഒരു ദീർഘ നിശ്വാസവും എടുത്ത് അവളെ നോക്കി കൊണ്ട് ഞാൻ ചോദിച്ചു.. കനി ഇപ്പൊ വന്നേ ഉണ്ടാവു ഉള്ളു അല്ലെ

 

കനി : 3 പാട്ട് ഞാൻ കേട്ടു.. അത്രയേ കേൾക്കാൻ പറ്റിയുള്ളൂ

 

ഞാൻ : സോറി

 

കനി : എന്തിന്

 

ഞാൻ : പാട്ട് പാടി വെറുപ്പിച്ചതിനു

 

കനി : നല്ല പാട്ടായിരുന്നു.. ഇയാൾ നന്നായി പാടുന്നുണ്ട്.. എനിക്ക് ഒത്തിരി ഇഷ്ടായി

 

ഞാൻ : എന്ത്

 

കനി : പാട്ട്

 

ഞാൻ : ആഹ്ഹ.. അല്ല, കനി എവിടെ പോകുവാ..

 

കനി : ഞാൻ ചില ദിവസങ്ങളിൽ വൈകിട്ട് ഇവിടെ വന്ന് ഇരിക്കാറുണ്ട്.. അങ്ങനെ ചുമ്മാ ഇറങ്ങിയതാ

 

ഞാൻ : ഞാൻ ഇരിക്കുന്നത് ബുദ്ധിമുട്ട് ആണേൽ ഞാൻ പോകാം

 

കനി : ഏയ്യ് വേണ്ട..

 

ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചു.. എന്റെ നോട്ടം മുഴുവൻ അവളുടെ കണ്ണുകളിലേക്ക് ആയിരുന്നു.. എന്റെ നോട്ടം കണ്ട് അവൾ ചോദിച്ചു, എന്താ ഇങ്ങനെ നോക്കുന്നെ

 

ഞാൻ : നിന്റെ കണ്ണുകൾ.. അതിലേക്ക് നോക്കാതിരിക്കാൻ കഴിയുന്നില്ല..

 

കനി ഒന്ന് ചിരിച്ചു

 

ഞാൻ : കനി എന്ത് വരെ പഠിച്ചു..

 

കനി : 10 വരെ

 

ഞാൻ : മലയാളം ആണോ തമിഴ് ആണോ??

 

കനി : മലയാളം

 

ഞാൻ : ആഹാ..

 

ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു കൂട്ടി.. ആ ഇരുപ്പ് ഒരു പതിവായി മാറി.. വൈകുന്നേരങ്ങളിൽ ഞങ്ങൾ അവിടെ വന്നിരിക്കും.. സംസാരിക്കും.. ഞങ്ങൾ പതിയെ അടുത്ത് തുടങ്ങി.. പരസ്പരം കൂടുതൽ അറിഞ്ഞു, മനസിലാക്കി.. അപ്പോഴേക്കും കനി എന്റെ മനസ്സിൽ പൂർണമായും നിറഞ്ഞിരുന്നു.. അവളോട് എന്റെ പ്രണയം പറയാൻ ഞാൻ ആഗ്രഹിച്ചു.. അവൾ എന്നെ സ്നേഹിച്ചാലും ഇല്ലെങ്കിലും എനിക്ക് ഇഷ്ടമാണ്.. അത് ഇനി മാറാനും പോകുന്നില്ല.. പക്ഷെ പറയാൻ പറ്റുന്നില്ല..

 

അങ്ങനെ നേരത്തെ എണീറ്റ ഒരു ദിവസം രാവിലെ ഒന്ന് നടക്കാൻ പോണമെന്നു തോന്നി.. ഒരു ബ്ലാങ്കേറ്റും പുതച്ചു പുറത്തേക്ക് ഇറങ്ങി.. പതിയെ നടന്നു.. മനസിന്‌ വല്ലാത്തൊരു ഉന്മേഷം തോന്നി.. കുറച്ചു ദൂരം കൂടി നടന്നപ്പോ പക്ഷെ ശരീരം വിഷമിച്ചു.. അവിടെ കണ്ട മരച്ചുവട്ടിൽ ഇരുന്നു.. കുറച്ചു നേരം അങ്ങനെ ഇരുന്നു.. അപ്പോളാണ് പിന്നിൽ നിന്ന് ഒരു ചോദ്യം കേൾക്കുന്നത്, എന്താ ഇവിടെ?? കനി ആയിരുന്നു അത്.. അപ്രതീക്ഷിതമായി അവളെ കണ്ടതും മനസ് വല്ലാതെ നിറഞ്ഞു..

 

ഞാൻ : ഹേയ് ചുമ്മാ.. അല്ല കനി എന്താ ഇവിടെ??

 

കനി : അപ്പുറത്തെ വീട്ടിൽ പാല് കൊടുക്കാൻ പോയതാ..