ഞാൻ : ഇവിടെ ആണോ കനിയുടെ വീട്
കനി : കുറച്ചു അപ്പുറയാ.. ഞാൻ പോട്ടെ
ഞാൻ : തിരക്ക് ഇല്ലേ നിക്കടോ..
അവൾ എന്റെ അടുത്തായി വന്നിരുന്നു.. അതിനുള്ള അടുപ്പം ഞങ്ങൾക്ക് ഇടയിൽ ആയിരുന്നു.. ഇതാണ് ആ നിമിഷം എന്ന് എനിക്ക് തോന്നി.. ഞാൻ മെല്ലെ കനിയെ വിളിച്ചു.. കനി..
കനി : എന്തോ
ഞാൻ : ഞാൻ കനിയെ വിവാഹം കഴിക്കട്ടെ
പെട്ടെന്ന് ഞെട്ടി കനി എന്നെ നോക്കി
ഞാൻ : ഞാൻ സീരിയസ് ആയി ചോദിച്ചതാ.. എനിക്ക് കനിയെ ഇഷ്ടമാണ്.. ഒരുപാട് ഇഷ്ടമാണ്.. നമ്മൾ ആദ്യമായി കണ്ടത് ഓർമ ഉണ്ടോ?? അന്ന് മുതലേ ഇഷ്ടമാണ്..
കനി ഒന്നും മിണ്ടാതെ എന്നെ നോക്കി ഇരുന്നു.. ഞാൻ കനിയുടെ കൈ വിരലുകളിൽ പിടിച്ചു.. എന്നിട്ട് അവളുടെ ചെവിയിൽ പറഞ്ഞു.. ഞാൻ മരിക്കുവോളം ഈ പിടി വിടില്ല.. പൊന്ന് പോലെ നോക്കിക്കോളാം ഞാൻ.. എന്ന് പറഞ്ഞു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു..
ഞെട്ടി എണീറ്റ കനി പെട്ടന്ന് ഓടി.. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു.. ഉമ്മ വെയ്ക്കണ്ടായിരുന്നു..
വൈകിട്ടു വരെ ഞാൻ എങ്ങനെയൊക്കെയോ തള്ളി നീക്കി.. അരുവിക്കരയിൽ അവളെയും നോക്കി ഇരുന്നു.. അവൾ വരില്ലെന്ന് മനസ് പറയുന്നുണ്ട്.. എന്നാലും കാത്തിരുന്നു.. പിന്നിൽ നിന്ന് എന്തോ ശബ്ദം കേട്ട ഞാൻ തിരിഞ്ഞു നോക്കി.. അത് കനി ആയിരുന്നു.. ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റു അവളോട് ഉമ്മ വെച്ചതിനു സോറി പറഞ്ഞു..
ഞാൻ : സോറി, ഇഷ്ടം കൂടിയ കൊണ്ട് പറ്റിയതാ.. ക്ഷമിക്ക്
കനി : ഞങ്ങൾ പാവങ്ങൾ ആ.. നല്ലൊരു വീടോ ജോലിയോ കാശോ ഒന്നുമില്ല.. എന്നിൽ നിന്ന് മറ്റെന്തെങ്കിലും ആണ് ആഗ്രഹിക്കുന്നത് എങ്കിൽ അത് പറയണം.. ചേട്ടന്റെ ആവിശ്യത്തിന് ഞാൻ നിന്ന് തരാം.. പക്ഷെ പിന്നെ എന്റെ ശവം മാത്രമേ കാണു..
ഞാൻ : എന്താടോ ഇങ്ങനെ ഒക്കെ പറയണേ.. എനിക്ക് ശെരിക്കും തന്നെ ഇഷ്ടമാ.. വിവാഹം കഴിക്കാൻ തയ്യാറുമാണ്..
കനി : പറ്റിക്കുവണോ എന്നെ??
ഞാൻ അവളുടെ അരക്കെട്ടിൽ പിടിച്ച് അവളെ എന്നിലേക്ക് ചേർത്തു.. അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.. എനിക്ക് ഇഷ്ടമാണ്.. ഇനി എന്നും അത് അങ്ങനെ ആയിരിക്കും.. നിന്നെ ഞാൻ ഒരിക്കലും നഷ്ടപ്പെടുത്തില്ല..
തുടരും
