കറുത്ത ഡാലിയ – 5 30അടിപൊളി  

 

 

“ഷിറ്റ്….”

പ്രിയ കൈമുറുക്കി പഞ്ചിംഗ് ബാഗിൽ ഒന്നാഞ്ഞിടിച്ചു…

.

.

.

 

നീലാന്ധര കോളേജിന്റെ കവാടം കടന്ന് ഒരു ബുള്ളറ്റ് ഹോൺ മുഴക്കി അകത്തേക്ക് കയറി…. വഴിനീളെ തന്നോട് good morning പറയുന്ന വിദ്യാർത്ഥികളെ നോക്കി ചെറുപുഞ്ചിരിയോടെ അവൻ തന്റെ വാഹനം കോളേജ് പാർക്കിങ്ങിലേക്ക് ഓടിച്ചുകയറ്റി…..വൃത്തിയായി വെട്ടിയ മുടിയും താടിയും സൈഡ് മിററിൽ നോക്കിയൊന്ന് ഒതുക്കിവച്ചുകൊണ്ട് അവൻ ഇറങ്ങി….

 

 

“വിഹാൻ സാർ…….”

ഒരു പെൺകുട്ടി ഉറക്കെ വിളിച്ചുകൊണ്ട് അവന്റെ അരികിലേക്ക് ഓടിവന്നു…ശബ്ദം കേട്ടിട്ടോ അവളുടെ വരവ് കണ്ടിട്ടോ ബുള്ളറ്റിൽ വന്നിറങ്ങിയ വിഹാൻ സത്യമൂർത്തി തിരിഞ്ഞു നോക്കി….

 

 

“ദീന മേഡം പറയു….”അവൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു….

 

 

“സാറിത് എവിടെയായിരുന്നു”

 

 

 

“ഞാനോ… ഈ വിഹാൻ സത്യമൂർത്തിയോ…. ഞാൻ തൂണിലും തുരുമ്പിലും വരെയുണ്ട്….”… വിഹാൻ ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു…..

 

 

“ഓ ഒരു തമാശ…. ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ….എവിടെ കറങ്ങാൻ പോയതാ…”ദീനക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു

 

 

 

“ഹിമാലയൻ മലനിരകളിൽ ഞാൻ ധ്യാനത്തിലായിരുന്നു…. തമാശ അല്ലെ ശരിക്കും, കശ്മീർ ആയിരുന്നു….ഒരു long solo ട്രിപ്പ്‌…ഞാനും എന്റെ ബുള്ളറ്റും മാത്രം….”വിഹാൻ കുനിഞ്ഞ് ബുള്ളറ്റിന്റെ പെട്രോൾ ടാങ്കിന് പുറത്ത് ചുംബിച്ചു….ദീന ചുണ്ടുകോട്ടി

 

“ഒരു വാക്ക് പറയാണ്ട് അങ്ങ് പോയി…ദുഷ്ടൻ…”അവൾ പിറുപിറുത്തു…അതേ സമയംതന്നെ ഇരുവരുടെയും അടുത്തായി മറ്റൊരു ബൈക്ക് വന്നു നിന്നു….വിഹാന്റെയും ദീനയുടെയും കണ്ണുകൾ വന്നവരുടെ മേലേക്ക് നീണ്ടു….

 

വന്നുനിന്ന ബൈക്കിൽ നിന്നും നന്ദു ഇറങ്ങി, ബൈക്കിൽ ഇരുന്നുകൊണ്ടുതന്നെ ശിരസ്സിലെ ഹെൽമെറ്റ്‌ ഊരിനീക്കി പ്രിയ തലയൊന്ന് കുടഞ്ഞു… ചുമലിന്റെ അതേ നിരപ്പിൽ ക്രോപ് ചെയ്തിട്ടിരുന്ന മുടിയിഴകൾ ഇടത്തേക്കും വലത്തേക്കും ഉലഞ്ഞു, മുഖത്തേക്ക് തഴുകി വീണു അവളുടെ കണ്ണുകളെ മറച്ചു…..

 

 

ഫിറ്റ്‌ ബ്ലൂ ജീൻസും, ഒരു വൈറ്റ് ക്രോപ് ടോപ്പും അതിനുപുറമെ തുറന്നിട്ട അല്പം ഓവർസൈസ്ഡ് ആയിട്ടുള്ള ലെതർ ജാക്കറ്റും ആയിരുന്നു പ്രിയയുടെ വേഷം….ക്രോപ് ടോപ് ആയിരുന്നതുകൊണ്ടുതന്നെ കാഴ്ച്ചയിൽ അവളുടെ ഒതുങ്ങിയ വയറും അഴകുള്ള പൊക്കിൾ ചുഴിയും അനാവൃതമായി….നന്ദു ബാഗി ജീൻസും വൈറ്റ് ടീഷർട്ടും ധരിച്ചിരുന്നു….ഇരുവരും കാലുകളിൽ വെള്ളനിറത്തിലെ ഒരേപോലെയുള്ള സ്നീക്കേഴ്സ് അണിഞ്ഞിരുന്നു….

 

 

 

“യാരിത്….”ദേവപ്രിയയിൽ നിന്നും കണ്ണെടുക്കാൻ കഴിയാതെ വിഹാൻ ദീനയുടെ അടുത്തേക്ക് ചാഞ്ഞ് പതുക്കെ ചോദിച്ചു…..

 

“പുതിയ ബാച്ച്….സാർ ഇന്നലെ ഇവിടെ വേണായിരുന്നു….ഈ പെണ്ണ് കാരണം ഇന്നലെ ആ 3rd ഇയറിലെ കാശിനാഥൻ എയറിൽ ആയി….”ദീന പറഞ്ഞു

 

 

“എന്താ സംഭവം?”

 

 

 

 

“ബൈക്കിൽ വന്നെന്നും പറഞ്ഞ് അവൻ ഇവളെ പിടിച്ച് നിർത്തി ഏതാണ്ടൊക്കെ പറഞ്ഞു….അവൾ അതിന്റെ രണ്ടിരട്ടി ആയിട്ട് തിരിച്ച് പറഞ്ഞു….”

ഇന്നലെ ഉണ്ടായതെല്ലാം വിശദമായി ദീന അവനു പറഞ്ഞുകൊടുത്തു

 

 

 

“ഞഞ്ഞായി… ആ പോങ്ങന് അത്രേം വേണം….” ചിരിയോടെ പറയുമ്പോഴും വിഹാന്റെ കണ്ണുകൾ പ്രിയയുടെ മേലെ ആയിരുന്നു….തന്നെ നോക്കി ചിരിക്കുകയാണെന്ന് കരുതി ദേവപ്രിയ മുഖം കടുപ്പിച്ചു, അവനെ കടന്നുപോയി…..

 

 

“ഇങ്ങനെയൊക്കെ നോക്കിയാൽ മനുഷ്യൻ ദഹിച്ചുപോകില്ലേ….”….. വിഹാൻ പിറുപിറുത്തു….

 

 

.

.

.

ക്ലാസ്സ്‌ ആരംഭിക്കുന്നതിന് മുമ്പുള്ള ബെൽ മുഴങ്ങി….കോസ്റ്റ് അക്കൗണ്ടിങ്ങാണ് വിഷയം….വാതിൽ കടന്ന് അകത്തേക്ക് വരുന്ന അധ്യാപകനെ കണ്ട് പ്രിയ ഒന്ന് അമ്പരന്നു….പാർക്കിംഗ് ഏരിയിൽ വച്ച് കണ്ട ചെറുപ്പക്കാരൻ….അവന്റെ നോട്ടവും ചിരിയും കണ്ട് ആ സമയം ദേഷ്യം തോന്നിയിരുന്നു….

 

Leave a Reply

Your email address will not be published. Required fields are marked *