“Hello guys…. Im vihan Satyamurthy, welcome back to my… ഓഹ് സോറി ബാക്ക് അല്ലല്ലോ…. Welcome to my claaass…..”
ക്ലാസ്സിലേക്ക് വന്ന വിഹാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു, ബോഡിൽ അവൻ തന്റെ പേരെഴുതിയിട്ടു…. അടിയിൽ നമ്പറും
“Note ചെയ്ത് വച്ചോളു…. പഠിപ്പിക്കുന്ന കാര്യം എന്തെങ്കിലും ഡൌട്ട് ഉണ്ടേൽ വിളിക്കാൻ മടിക്കണ്ട….”
അത്രയും പറഞ്ഞു നിർത്തി വിഹാൻ നേരെ ടെക്സ്റ്റ് നിവർത്തി ക്ലാസ്സ് എടുത്തുതുടങ്ങി….
“എന്നാ ലുക്കാടി ഇങ്ങേര്….” വൈഷ്ണവി വിഹാനെ നോക്കി അലിഞ്ഞു വീഴുന്നതുപോലെ ഭൂമികയുടെ ചുമലിലേക്ക് ചാരി….. കറുത്ത ഷർട്ടും മുണ്ടും ആയിരുന്നു വിഹാന്റെ വേഷം
“കണ്ടിട്ട് ജിമ്മൻ ആണെന്ന് തോന്നുന്ന് അല്ലെ….”…ഭൂമിക രഹസ്യം പോലെ ചോദിച്ചതും പ്രിയ തലകുലുക്കി….ദേവപ്രിയയുടെ ശ്രദ്ധ മുഴുവൻ നന്ദുവിന്റെ നേരെ ആയിരുന്നു…. അവനെന്തോ കാര്യമായിട്ട് ബുക്കിൽ വരക്കുകയാണ്….ഓരോ തവണ കൈയിലെ പേനയുടെ തുമ്പ് പേപ്പറിൽ മുട്ടുമ്പോഴും നന്ദുവിന്റെ കണ്ണുകൾ ശ്രദ്ധയോടെ കൂർക്കും….അതിലേക്കിങ്ങനെ നോക്കിയിരിക്കാൻ പ്രിയക്ക് കൗതുകമായി…..എന്തൊക്കെയോ അവന്റെ മനസ്സിലൂടെ ഓടുന്നുണ്ടെന്ന് അവൾക്കു തോന്നി….
“ഇയാളെന്താ ഇവിടെ ചെയ്യുന്നേ……”
നന്ദുവിന്റെ അടുത്തേക്ക് വന്ന വിഹാൻ അവന്റെ കൈയിലിരുന്ന ബുക്ക് പിടിച്ചുവാങ്ങി….നന്ദു ഞെട്ടി…. അവനെ നോക്കിയിരുന്ന പ്രിയയും ഞെട്ടി….
“എണീക്ക്….”
വിഹാൻ രൂക്ഷമായി പറഞ്ഞതും നന്ദു ബെഞ്ചിൽ കൈതാങ്ങി പതിയെ എഴുന്നേറ്റു…..നന്ദുവിന്റെ നോട്ടം തന്നെ വീക്ഷിക്കുന്ന ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെ മേലെയും ഓടിനടന്നു….ആരൊക്കെയോ തന്നെനോക്കി ചിരിക്കുന്നതുപോലെ…. കളിയാക്കുന്നതുപോലെ….നന്ദന്റെ ഹൃദയമിടിപ്പേറി, ഉള്ളം കൈകളിൽ ഈർപ്പം പൊടിഞ്ഞു… ചെന്നിയിലൂടെ ഒരു തുള്ളി വിയർപ്പ് താഴേക്ക് ഒഴുകി…..ശരീരം മുഴുവൻ വിറയ്ക്കുന്നതുപോലെ
എന്തുചെയ്യണമെന്നറിയാതെ പ്രിയ കുഴങ്ങി…. എഴുന്നേറ്റ് അവനെ ചേർത്തുപിടിക്കാൻ മനസ്സ് തുടിച്ചു…. ഞാൻ കൂടെ ഉണ്ടെന്ന് പറയാൻ അധരം വെമ്പി… പ്രിയ ദേഷ്യത്തോടെ എഴുന്നേൽക്കാൻ തുടങ്ങിയതും ഭൂമി അവളെ പിടിച്ചു
“അടങ്ങി ഇരിക്ക് ദേവേ…” പ്രിയയെ പിടിച്ചുകൊണ്ട് ഭൂമി ശബ്ദം താഴ്ത്തി പറഞ്ഞു
“ഗെറ്റ് ഔട്ട്….”
വിഹാൻ ശബ്ദമുയർത്തി…. നന്ദു ഇടറുന്ന കാലടികളോടെ പുറത്തേക്ക് നടന്നു….ഫ്രണ്ട് ബെഞ്ചിൽ ഇരുന്ന തസ്‌വീഹിന്റെ കൂട്ടുകാരിൽ ഒരുവൻ പതിയെ നന്ദു നടക്കുന്ന വഴിയിലേക്ക് കാൽ നീട്ടി…
നന്ദു അത് ശ്രദ്ധില്ല…. അവന്റെ ശരീരവും മനസ്സും മരവിച്ചതുപോലെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു…ലോകം മുഴുവൻ തന്നെ നോക്കി പരിഹസിക്കുന്നതുപോലെ….മാനവർക്കുവേണ്ടി ക്രൂശിൽ കയറിയ ക്രിസ്തുവിനെ പോലെ താനും ക്രൂശിക്കപ്പെടുകയാണെന്ന് നന്ദുവിന് തോന്നി…ആങ്‌സൈറ്റിയുടെ ഇരുണ്ടതും ഭയപ്പെടുത്തുന്നതുമായ മറ്റൊരു വശം…. തസ്‌വീഹിന്റെ കൂട്ടുകാരന്റെ കാലിൽ തട്ടി നന്ദൻ നിലത്തേക്ക് വീണു….ക്ലാസ്സിലാകെ ചിരി പടർന്നു….
“നന്ദു……..”പ്രിയ പിടഞ്ഞെഴുന്നേറ്റ് ഓടിച്ചെന്ന് അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു….ഭൂമിയുടെയും വൈഷ്ണവിയുടെയും മുഖത്ത് സഹതാപം നിറഞ്ഞു….
“ഇല്ല… കുഴപ്പമില്ല….”… കരച്ചിലിന്റെ വക്കിൽ നന്ദുവിന്റെ ശബ്ദം ഇടറി….അവൻ പതിയെ നടന്ന് ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി, അകത്തുനിന്ന് ആർക്കും കാണാൻ കഴിയാത്ത വിധത്തിൽ പുറത്തെ ചുമരിൽ ചാരി നിന്നു….
വിഹാൻ ക്ലാസ്സ് തുടർന്നു… അമർഷം കാരണം പ്രിയയുടെ കൈവിരലുകൾ പേനയിൽ അമർന്നു….
.
.
.
പുറത്ത് ചുമരിൽ ചാരി നിന്നിരുന്ന നന്ദു അരികിലൊരു പെൺകുട്ടിയുടെ ചിരി കേട്ട് തിരിഞ്ഞുനോക്കി….കറുത്ത ഗൗൺ ധരിച്ചിരുന്ന ആ പെൺകുട്ടിയുടെ മുഖം കണ്ട ഹരിനന്ദന്റെ കണ്ണുകൾ വികസിച്ചു, അവ തുറിച്ച് പുറത്തുവരുമെന്നപോലെയായി….
