കറുത്ത ഡാലിയ – 5 30അടിപൊളി  

 

“നീ…. നീ….”….തൊണ്ട വരണ്ടു, വാക്കുകൾക്ക് ക്ഷാമം തോന്നിയ നന്ദൻ അവളുടെ നേരെ വിരൽ ചൂണ്ടി….ഒരുവേള അവൻ തന്റെ കണ്ണുകളെ അവിശ്വസിച്ചു…..കൈകൾ തമ്മിൽ കൂട്ടി അടിച്ചുകൊണ്ട് അവൾ വീണ്ടും ഉറക്കെ ചിരിച്ചു….

 

“എന്ത്യേ… എന്നെ അറിയില്ലേ….”….പൊടുന്നനെ ചിരി നിർത്തി അവൾ പുഞ്ചിരിയോടെ ചോദിച്ചു

 

 

“അറിയാം…. മിത്ര… മിത്ര മുരളി….” നന്ദുവിന്റെ അധരം കൊടുംതണുപ്പിൽ എന്നപോലെ വിറച്ചു….അവൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിയർപ്പിൽ നനഞ്ഞു

 

കോളേജിലെ ആദ്യദിവസം ഇടനാഴിയിൽ താൻ കൂട്ടിമുട്ടിയ പെൺകുട്ടിയുടെ കൈയിൽ നിന്നും വീണ ചിത്രത്തിലെ മുഖം…. വാർത്തകളിൽ താൻ തിരഞ്ഞ മുഖം….മഴമേഘംപോലെ മാസങ്ങൾക്കുമുമ്പ് എങ്ങോ പോയിമറഞ്ഞ നീലാന്ധര കോളേജിലെ വിദ്യാർത്ഥിനി

 

 

 

 

.

.

.

.

.

.

“ഇല്ല… കുഴപ്പമില്ല….”… കരച്ചിലിന്റെ വക്കിൽ നന്ദുവിന്റെ ശബ്ദം ഇടറി….അവൻ പതിയെ നടന്ന് ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി, അകത്തുനിന്ന് ആർക്കും കാണാൻ കഴിയാത്ത വിധത്തിൽ പുറത്തെ ചുമരിൽ ചാരി നിന്നു….

 

 

 

വിഹാൻ ക്ലാസ്സ്‌ തുടർന്നു… അമർഷം കാരണം പ്രിയയുടെ കൈവിരലുകൾ പേനയിൽ അമർന്നു….ഉള്ളിൽ അസഹനീയമായ പിരിമുറുക്കം തോന്നിയതും ദേവപ്രിയ പിടഞ്ഞെഴുന്നേറ്റു….ഇവളെന്തു ഭാവിചാണെന്ന് അറിയാതെ വൈഷ്ണവിയും ഭൂമിയും പ്രിയയുടെ നേരെ കണ്ണുകളമർത്തിയിരുന്നു…

 

 

 

“എന്താ… Any doubts?….”…പഠിപ്പിച്ചുകൊണ്ടുനിന്ന വിഹാൻ പുസ്തകത്തിൽ നിന്നും മുഖം ഉയർത്തി എഴുന്നേറ്റുനിൽക്കുന്ന പ്രിയയോട് ചോദിച്ചു…

 

അവൾ അവനെ കാര്യമാക്കാതെ പുറത്തേക്ക് ഇറങ്ങി പോയി….പ്രിയയുടെ പെട്ടെന്നുള്ള പെരുമാറ്റത്തിൽ വിഹാനും ഒന്ന് അമ്പരന്നു….

 

ഇടനാഴിയിലേക്ക് ഇറങ്ങിയ ദേവപ്രിയ അവിടെയാകെ ഹരിനന്ദനെ തിരഞ്ഞു…. എവിടെയും കാണുന്നില്ല….വാഷ്റൂമിൽ പോയത് ആയിരിക്കുമോ……അല്ലാതെ അവൻ മറ്റെവിടെയും പോകില്ലെന്ന് പ്രിയക്ക് ഉറപ്പായിരുന്നു…..

 

 

 

 

“കുട്ടി എന്തിനാ പുറത്ത് ഇറങ്ങിയത്….”… പ്രിയയുടെ പുറകെ വെളിയിലേക്ക് ഇറങ്ങി വന്ന വിഹാൻ ശബ്ദമുയർത്തി….

 

 

“നന്ദു… നന്ദുവിനെ കാണാൻ ഇല്ല…..”….കൈവരിയിൽ പിടിച്ചു താഴേക്ക് നോക്കിക്കൊണ്ട് പ്രിയ പറഞ്ഞു….

 

 

 

“അതാണോ കാര്യം….ഇയാൾ ക്ലാസ്സിൽ കയറി ഇരിക്ക്… അവൻ വന്നോളും…..”

 

 

 

“ഇല്ല…..”

പ്രിയയുടെ ശബ്ദം ഉയർന്നു….

.

.

.

 

 

കാശിനാഥൻ നന്ദുവിനെ വാഷ്രൂമിന് ഉള്ളിലേക്ക് തള്ളിയിട്ടു വാതിൽ അകത്തുനിന്നും പൂട്ടി….. നിലത്തു കിടന്നുകൊണ്ട് സംഭവിക്കുന്നതൊന്നും മനസ്സിലാവാതെ നന്ദു കാശിയെയും അവന്റെ കൂടെയുള്ള നാല് പയ്യന്മാരെയും മാറി മാറി നോക്കി…

“എ… എന്താ….”

 

 

 

“…entertainment,…. time pass….മനസ്സിലായില്ലേ….”….പ്രിയ പറഞ്ഞ വാക്കുകൾ ഓർത്തെടുത്തുകൊണ്ട് കാശിനാഥൻ പകയോടെ ചോദിച്ചു…

 

മനസ്സിലായില്ലെന്ന അർത്ഥത്തിൽ നന്ദു ഇടത്തേക്കും വലത്തേക്കും തല ചലിപ്പിച്ചു…

 

 

 

“മനസ്സിലാക്കി തരാം……”…. കാശി പിന്നോക്കം നീങ്ങി, പോക്കറ്റിൽ കൈയിട്ട് ഒരു ചെറിയ കവർ കൈയിലെടുത്തു, അതിൽ നിന്നും ഒരു കൂൾ ലിപ് പുറത്തേക്ക് എടുത്ത് ചുണ്ടിനിടയിൽ തിരുകി…. അടുത്ത നിമിഷം അവൻ ഊക്കോടെ തിരിഞ്ഞ് നന്ദുവിന്റെ വയറ്റിൽ ആഞ്ഞു ചവിട്ടി….

 

“അമ്മാഹ്…”

നന്ദൻ ഒരുവശം ചരിഞ്ഞു ഛർദിച്ചുപോയി….. കുടൽ നുറുങ്ങിയതുപോലെയുള്ള വേദനയിൽ അവൻ നിലത്തുകിടന്ന് പുളഞ്ഞു…തല്ലല്ലേ എന്നുപോലും പറയാൻ കഴിയാതെ നന്ദു വായ തുറന്ന് ശ്വാസം ഉള്ളിലേക്ക് എടുത്തു….

 

 

കാശി കൂട്ടുകാരെ നോക്കിയതും അവരിൽ രണ്ടുപേർ നന്ദുവിനെ താങ്ങി എഴുന്നേൽപ്പിച്ച് നിർത്തി…. വയറിലെ വേദന സഹിക്കാൻ കഴിയാതെ നന്ദു വായ തുറന്ന് ശ്വാസമെടുത്തുകൊണ്ടിരുന്നു….വായിൽ നിന്നും ചുണ്ടിലൂടെ ഉമിനീർ താടിയിലേക്ക് വഴിഞൊഴുകി….

Leave a Reply

Your email address will not be published. Required fields are marked *