മാലിനി -അവള് സുഖം ആയി ജീവിക്കുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം നീ ആയി അത് തകർക്കരുത്
ഓപ്പോള് -മോൻ ആലോചിക്ക് ഇപ്പോൾ ആണെങ്കിൽ നമ്മുക്ക് കുറച്ചു വിഷമിച്ചാൽ മതി മറിച്ച് ആണെങ്കിൽ ജീവിതവസാനം വരെ ദുഃഖിക്കേണ്ടിവരും
മാലിനി -നിനക്ക് ഞങ്ങളുടെ ജീവിതം തന്നെ ആലോചിച്ചാൽ മതി
ഓപ്പോള് -അതെ
അതും പറഞ്ഞ് അവർ അവിടെ നിന്നും പോയി അരുൺ കുറെ നേരം ആലോചിച്ചു അവന്റെ കുടുംബം പ്രശ്നം കാരണം മീരക്ക് ഒരു കുഴപ്പം വരരുത് എന്ന് അവൻ തീരുമാനിച്ചു
അരുൺ -അമ്മ പറഞ്ഞതാ ശരി ഞങ്ങൾ ഒന്നിച്ചാൽ ചിലപ്പോ ഒരു കുടുംബം കണ്ണീരിൽ ആയിരിക്കും
മാലിനി -മോനെ അത് നന്നായി
അരുൺ -വൈകണ്ടാ ഇന്ന് തന്നെ അവരോട് പറഞ്ഞേക്ക്
ഓപ്പോള് -മോൻ ഇവിടെ ഇരുന്നാൽ മതി ഞങ്ങൾ പോയി കാര്യങ്ങൾ പറഞ്ഞോള്ളാം
അങ്ങനെ മാലിനിയും ലക്ഷ്മിയും മീരയുടെ വീട്ടിൽ ചെന്നു അവരെ കണ്ടതും മീരയുടെ അച്ഛൻ അകത്തേക്ക് ക്ഷേണിച്ചു രണ്ട് പേരും ഒരു സോഫയിലും ഓപ്പോസിറ്റ് ആയി മീരയുടെ അച്ഛനും ഇരുന്നു. (മീരയുടെ അച്ഛന്റെ പേര് മാധവൻ അമ്മയുടെ പേര് ശ്രീജ )
മാധവൻ -ആ എന്താ രണ്ടാളും ഒരു മുന്നറിപ്പ് ഇല്ലാതെ
മാലിനി -ഒരു കാര്യം പറയാൻ വന്നതാ
മാധവൻ -നിൽക്ക് ഞാൻ ശ്രീജയെ വിളിച്ച് എന്തെങ്കിലും കുടിക്കാൻ എടുക്കാം
മാധവൻ അയാളുടെ ഭാര്യയെ വിളിച്ചു അവൾ അവിടെക്ക് വന്നു
ശ്രീജ -ആ ഇത് ആരൊക്കെയാ വന്നിരിക്കുന്നെ
മാധവൻ -ഇപ്പോ വന്നോളൂ നീ കുടിക്കാൻ എന്തെങ്കിലും എടുക്ക്
ശ്രീജ -മ്മ്
ശ്രീജ പിന്നെയും അടുക്കളയിലേക്ക് പോയി
ലക്ഷ്മി -മീര എന്തേ
മാധവൻ -അവള് ഫ്രണ്ട്സിന്റെ കൂടെ ഷോപ്പിംഗിന് പോയേക്കാ
ലക്ഷ്മി -മ്മ്
മാലിനി -ഞങ്ങൾ ഒരു പ്രധാനപ്പെട്ടാ കാര്യം പറയയാൻ വന്നതാ
മാധവൻ -എന്താന്ന് വെച്ചാ പറഞ്ഞോ
മാലിനി -ശ്രീജയും കൂടി വരട്ടെ രണ്ടാളോടും കൂടി പറയാൻ ഉള്ളതാ
മാധവൻ -മ്മ്
മാലിനിയൂടെ സംസാരത്തിൽ മാധവന് എന്തോ പന്തികേട് തോന്നി അവൻ പെട്ടെന്ന് തന്നെ ശ്രീജയെ വിളിച്ച് അടുത്ത് ഇരുത്തി
മാലിനി -ഈ കല്യാണം നടക്കില്ല
അത് കേട്ട് ശ്രീജയും മാധവനും ഞെട്ടി. മാധവന് പെട്ടെന്ന് ദേഷ്യം വന്നു അയാൾ ഉച്ചത്തിൽ പറഞ്ഞു
മാധവൻ -ദേ അവസാന നിമിഷം ഓരോ ചെറ്റത്തരം പറയരുത്
മാലിനി -എനിക്ക് അറിയാം എല്ലാം അടുത്താ സമയത്ത് ഇങ്ങനെ കേട്ടാൽ ആർക്ക് ആയാലും ദേഷ്യം വരും
മാധവൻ -എന്താ പ്രശ്നം അരുണിന് വേറെ പെൺകുട്ടിയെ ഇഷ്ടം ആണോ
മാലിനി -ഏയ്യ് ഇല്ല
മാധവൻ -പിന്നെ എന്താ പ്രശ്നം
മാലിനി -അവന്റെ ജാതകത്തിൽ കുറച്ചു പ്രശ്നം ഉണ്ട്
മാധവൻ -അതിന് ജ്യോൽസ്യൻ കുഴപ്പം ഒന്നും ഇല്ല എന്നല്ലേ പറഞ്ഞത്
മാലിനി -ഞങ്ങൾക്ക് അടുത്ത് അറിയാവുന്ന ഒരു സ്വാമി ഉണ്ട് അദ്ദേഹം ആണ് ഈ കാര്യം പറഞ്ഞത്
മാധവൻ -ഏത് സ്വാമി
മാലിനി -ശങ്കര സ്വാമി
മാധവൻ -ആര് പൊന്നുമഠത്തിലെ ശങ്കര സ്വാമിയോ
മാലിനി -അതെ
മാലിനി പറഞ്ഞ സ്വാമിയുടെ പേര് കേട്ടപ്പോൾ മാധവന്റെ ദേഷ്യം കുറച്ചു കുറഞ്ഞു
മാധവൻ -സ്വാമി എന്താ പറഞ്ഞേ
മാലിനി -ഇവർ രണ്ട് പേരും ഒന്നിച്ചാൽ ഒരാൾക്ക് അപമൃതു ഉണ്ടാവും എന്ന്
അത് കേട്ട് മാധവനും ശ്രീജയും ഞെട്ടി
മാധവൻ -ഇതിന് പരിഹാരം ഒന്നും പറഞ്ഞില്ലേ
മാലിനി -ഈ കല്യാണം നടക്കരുത് അതേ ഒള്ളു പരിഹാരം
മാധവനും ശ്രീജയും ഒരു നിമിഷം പരസ്പരം സംസാരിച്ചു എന്നിട്ട് ഒരു ധാരണയിൽ എത്തി
മാധവൻ -ഞങ്ങളും ഈ കല്യാണത്തിന്ന് പിൻമറുകയാണ്
മാലിനി -അതാ നല്ലത്
മാധവൻ -ഞങ്ങൾ മീരയെ പറഞ്ഞ് മനസ്സിലാക്കിക്കോളാം
മാലിനി -ശരി. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം
മാധവൻ -ക്ഷമ ചോദിക്കേണ്ടത് ഞാൻ ആണ് നിങ്ങൾ അന്നേ പറഞ്ഞതാ നല്ല ഒരു ജോത്സ്യനെ വെച്ച് നോക്കാൻ
മാലിനി -അതൊന്നും സാരം ഇല്ല ഒരു ആപത്ത് ഉണ്ടാവുന്നതിന് മുൻപ് എല്ലാം ഒഴിവയല്ലോ
മാധവൻ -അതെ
മാലിനി -എന്നാ ഞങ്ങൾ ഇറങ്ങാണ്
മാധവൻ -ശെരി
അങ്ങനെ മാലിനിയും ലക്ഷ്മിയും അവിടെ നിന്നും ഇറങ്ങി എന്നിട്ട് നേരെ ഇല്ലത്തേക്ക് പോയി. അവർ അവിടെ എത്തിയതും അരുണിന്റെ അടുത്ത് പോയി
മാലിനി -അരുൺ
അരുൺ -മ്മ്
മാലിനി -ഞങ്ങൾ മീരയുടെ മാതാപിതാക്കളെ പറഞ്ഞ് കാര്യങ്ങൾ മനസ്സിലാക്കി അവരും ഈ കല്യാണത്തിൽ നിന്ന് പിൻമാറാൻ പോകുകയാണ്
