കാതൽ – The Core 7അടിപൊളി  

___________________________________________

രാവിലെ പതിവ് പോലെ തന്നെ ജെസ്സി പള്ളിയിൽ പോയി പ്രാർത്ഥിച്ചു…. നല്ല കുറ്റബോധമുണ്ടായിരുന്നു….

ശരിയും തെറ്റും ജോയെ പറഞ്ഞു മനസ്സിലാക്കാനുള്ള ശക്തി തരാൻ വേണ്ടി ജെസ്സി മുട്ടിപ്പായി പ്രാർത്ഥിച്ചു..

വീട്ടിൽ വന്നു എല്ലാ കാര്യങ്ങളും ചെയ്തു തീർത്തു….

8.30യോടെ ഡെന്നിസ് ഇറങ്ങി… വരാൻ 7 മണിയാവും എന്നു പറഞ്ഞാണ് പോയത്…..

അപ്പന്റെ കാര്യങ്ങളും മരുന്നും വെള്ളവും ഒക്കെ ശരിയാക്കി ജെസ്സി ഇറങ്ങാൻ നോക്കി….

ഇറങ്ങാൻ നേരം ചാക്കോ മാഷ് അവളെ വിളിച്ചു…

ചാക്കോ : മോളെ….

ജെസ്സി : അപ്പ

ചാക്കോ : ആ ആന്റപ്പന്റെ വീട്ടിൽ താറാവ് മുട്ട പറഞ്ഞിട്ടുണ്ട്…. നീ വരുമ്പോ അതങ്ങ് വാങ്ങിച്ചേക്ക്….

ജെസ്സി : ശരിയപ്പാ

ജെസ്സി വണ്ടിയെടുത്തു വിട്ടു…. പോകുന്ന വഴിയിൽ തന്നെയാണ് ആന്റപ്പൻ ചേട്ടന്റെ വീട്… പോകുന്ന വഴി വാങ്ങിക്കാം… അല്ലങ്കിൽ തിരിച്ചു വരുമ്പോ ലേറ്റ് ആയാലോ…

പോകുന്ന വഴി തിരിഞ്ഞു അവൾ ആന്റപ്പന്റെ വീട്ടിലേക്ക് വിട്ടു … കഷ്ടി ഒരു km….. പക്ഷെ ഇത്തിരി കയറ്റമാണ്…

ജെസ്സി : ആന്റപ്പൻ ചേട്ടാ…. ഹലോ…

മുറ്റത് നിന്നു ജെസ്സി വിളിച്ചു….

കതക് തുറന്നു വന്നത് സൂസി ചേച്ചിയാ… ആന്റപ്പൻ ചേട്ടന്റെ ഭാര്യ….

സൂസി : ആ ജെസ്സിയോ… വാ

ജെസ്സി : നേരമില്ല ചേച്ചി….

സൂസി : ആ ചാക്കോ മാഷ് വിളിച്ചായിരുന്നു….. ഞാൻ ഇപ്പൊ വരാം

സൂസി അകത്തേക്ക് പോയി ഒരു കവറുമായി തിരിച്ചു വന്നു…

സൂസി : മോളെ….30 എണ്ണം ഉണ്ട്…

ജെസ്സി അത് വാങ്ങി ഡിക്കിയിൽ വെച്ചു…

സൂസി : നോക്കി പോണേ…. പൊട്ടരുത്…

ജെസ്സി : ആ ചേച്ചി…

സൂസി : നിന്നെ പറ്റി ഇന്നലെ ചോദിച്ചേ ഉള്ളൂ

ജെസ്സി : ആരോട്

സൂസി : ഡെന്നിസിനോട്…

ജെസ്സി : ഇന്നലെ കണ്ടായിരുന്നോ…

സൂസി : ആ… നമ്മുടെ ലോറൻസിന്റെ വീട്ടിലേക്ക് ഇന്നലെ വന്നായിരുന്നു…

ജെസ്സിയുടെ മുഖഭാവം തന്നെ മാറി… പക്ഷെ സൂസിയുടെ മുമ്പിൽ ചിരിച്ചു തന്നെ നിന്നു….

ആന്റപ്പന്റെ വീട് കഴിഞ്ഞു അടുത്ത വളവിലാണ് ലോറൻസിന്റെ വീട്…

ജെസ്സി : ഓഹ്… ഇന്നലെ പറഞ്ഞായിരുന്നു….ഞാൻ മറന്നു…

ജെസ്സി കള്ളാം പറഞ്ഞു

സൂസി : ഇടയ്ക്ക് കുപ്പിയുമായി ഡെന്നിസ് പോകുന്നത് കാണാറുണ്ട്…..

ജെസ്സി : ആന്നോ….

സൂസി : ഇന്നലേം ഉണ്ടായിരുന്നു ഒരു കുപ്പി…

ജെസ്സി : എന്നാ ചെയ്യാനാ ചേച്ചി…

സൂസി : അവർ ഉറ്റ ചങ്ങാതികളല്ലേ .. പണ്ട് തൊട്ടേ ഒരുമിച്ച് പഠിച്ചവർ….ലോറൻസിനാണെ പെണ്ണും പിടക്കോഴിയുമില്ല… അപ്പോ പിന്നെ വെള്ളമടിക്കാൻ നല്ല സൗര്യമല്ലേ

ജെസ്സി : വെറുതെയല്ല ആൾ വരുമ്പോ എന്നും മണം….

സൂസി : ആഹ് അതിപ്പോ നമ്മുടെ നാട്ടിൽ ആരാ അടികാത്തെ… ഈ തണുപ്പിൽ പച്ചയ്ക്ക് എങ്ങനാ…

ജെസ്സി : മം….എന്നാ നടക്കട്ടെ ചേച്ചി…

ചരിച്ചു കൊണ്ട് മടങ്ങിയ ജെസ്സി ഉള്ളിൽ കരയുവായിരുന്നു….

ലോറൻസ്……. ഡെന്നിസിന്റെ പ്രണയം…. മുണ്ടക്കയത്ത് ബട്ടർഫ്‌ളൈ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ലോറൻസ്…..

ഡെന്നിസ് കുമ്പസരിച്ചപ്പോൾ പറഞ്ഞ പേര്….. അവളുടെ ഹൃദയം നൊന്തു…. ഇപ്പോഴും ഡെന്നിസ് അവിടെ പോകാറുണ്ടെന്നു അവൾക്ക് പുതിയ അറിവായിരുന്നു…നിർത്തി എന്നാണ് ജെസ്സി വിചാരിച്ചത്….

സൂസി ചേച്ചി കരുതിയിരിക്കുന്നത് രണ്ട് ഉറ്റ ചങ്ങാതിമാർ കാണുന്നു വെള്ളമടിക്കുന്നു എന്നൊക്കെയാണ്..നാട്ടിലെ പലരും അവരെ നല്ല ചങ്ങാതിമാരായാണ് കണ്ടിട്ടുള്ളത്…

പക്ഷെ എന്താണ് സത്യമെന്നു തനിക്കെ അറിയൂ…

ജെസ്സി വണ്ടി ഓടിക്കുമ്പോൾ ചില തീരുമാനങ്ങൾ എടുത്തു…. എന്തിനാണ് ഞാൻ നന്മ മാത്രം ചെയ്തു ജീവിക്കുന്നത്… എന്നിലെ സ്ത്രീയെ കൊന്നു ഇത്രയും കാലം ജീവിച്ച ഡെന്നിസിനോട് ദേഷ്യം തോന്നി…. വളരെ നാളുകൾക്ക് ശേഷം ഡെന്നിസിനെ ഓർത്തു പല്ലുകൾ ഇറുമ്മി…

ഇന്നലെയും ആ ലോറൻസിന്റെ അടുത്ത പോയാണ് വന്നത്… അപ്പൊ അവർ ഇപ്പോഴും അതൊക്കെ ആസ്വദിക്കുന്നുണ്ട് …….ഞാൻ മാത്രം പരിശുദ്ധയായി ജീവിച്ചിട്ട് ഇനി എന്ത് കാര്യം….

വേണമെങ്കിൽ എനിക്ക് ആരെ വേണമെങ്കിലും വല വീശി പിടിക്കാമായിരുന്നു പക്ഷെ തെറ്റ് ചെയ്യരുത് എന്നു വെച്ചാണ്….