കാതൽ – The Core 7അടിപൊളി  

സതീശൻ : രാവിലെ ഇറങ്ങിയതാ…. ഒന്നും കഴിച്ചിട്ടില്ല…

ജെസ്സി അകത്തേക്ക് പോയി… സതീശനും ഡെന്നിസും അല്പം സംസാരിച്ചു ഇരുന്നു…

കുളിക്കാനായി അകത്തേക്ക് പോകുന്ന ഡെന്നിസിനെ കണ്ടു

ജെസ്സി : സതീശൻ പോയൊ..

ഡെന്നിസ് : ആ പോയി…

ജെസ്സി : ചൂട് വെള്ളം വേണോ…

ഡെന്നിസ് : ഓഹ് വേണ്ടാ….

ജെസ്സി ഓരോ കാര്യങ്ങൾ ചെയ്തു കൊണ്ടിരുന്നു…. ചാക്കോ വൈകീട്ട് മുറ്റത് നടന്നു…. ആളുടെ വ്യായാമം ….

കുളി കഴിഞ്ഞു ഡെന്നിസ് വന്നു ചായ കുടിച്ചു…. റൂമിൽ പോയി സ്കൂളിലെ കുറച്ചു കാര്യങ്ങൾ ചെയ്തു തീർത്തു…

ജെസ്സിയും ജോലികളൊക്കെ ചെയ്തു കഴിഞ്ഞു കുളിച്ചു….

______________________________________

രാത്രി ആയതോടെ എല്ലാരും പ്രാർത്ഥന ചൊല്ലാനിരുന്നു….. ജെസ്സി ബൈബിൾ വായിച്ചു…. ചാക്കോയും ഡെന്നിസും കൂടെ ഇരുന്നു…..

8 മണിയോടെ ജെസ്സി പ്ലേറ്റുകൾ വെച്ചു… അതിനു മുൻപ് ഡെന്നിസ് മൂന്ന് ഗ്ലാസ്സുകൾ നിരത്തി…

ഡെന്നിസ് : നിനക്ക് ഒഴിക്കട്ടെടി ജെസ്സി

ജെസ്സി : ഓഹ്… ഒന്ന് മതിയെന്നെ…

ഡെന്നിസ് : ആഹ്….

മൂന്ന് പേരും ഒരുമിച്ചിരുന്നു ഗ്ലാസ്സുകൾ കാലിയാക്കി… പിന്നെ ചോറും ബീഫുംതോരനും അപ്പവുമൊക്കെ കൂടി ഒരുമിച്ചിരുന്നു കഴിച്ചു…

അപ്പന്റെ മരുന്നും കൊടുത്തു റൂമിൽ ആക്കിയാണ് ജെസ്സി വന്നു കിടന്നത്…. ഡെന്നിസ് ടീവിയിൽ ന്യൂസ്‌ നോക്കി കൊണ്ടിരിക്കുവായിരുന്നു…

ജെസ്സി അകത്തു ചെന്നു റൂം വൃത്തിയാക്കി കുരിശ് വരച്ചു കിടന്നു സമയം 8.45 ആയിട്ടേ ഉള്ളൂ…. പത്തു മണിയോടെ റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു…..

ജെസ്സിയുടെ അപ്പുറത് തന്നെ ഡെന്നിസ് വന്നു കിടന്നു…..ആ വലിയ കട്ടിലിൽ അവർ അകന്നു കിടന്നു…… അതിനേക്കാൾ അകൽച്ചയുണ്ടായിരുന്നു അവർക്കിടയിൽ……

ഡെന്നിസ് : ഉറങ്ങിയോ

ജെസ്സി : ഇല്ല

ഡെന്നിസ് : ഈ വരുന്ന തെരഞ്ഞെടുപ്പിൽ ഞാൻ നിൽക്കണമെന്നാണ് ലോക്കൽ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്

ജെസ്സി : നേരാണോ

ഡെന്നിസ്: ഏറെക്കുറെ… പക്ഷെ ജില്ലാ കമ്മിറ്റി കൂടിയല്ലേ ഉറപ്പാവൂ…

ജെസ്സി : മം…

ഡെന്നിസ് : മോള് വിളിച്ചോ…

ജെസ്സി : മം…. ഉച്ചക്ക് വിളിച്ചു…

ഡെന്നിസ് : അവളിനി എന്നാ

ജെസ്സി : കഴിഞ്ഞ ആഴ്ച അല്ലെ വന്നു പോയത്….പെരുന്നാളിന് ഉണ്ടാവില്ല…. പരീക്ഷയുണ്ട്….. അത് കഴിഞ്ഞേ വരൂ…

ഡെന്നിസ് : മം

ജെസ്സി : പിന്നെ… നാളെ ഞാൻ വീട് വരെ പോകും

ഡെന്നിസ് : ആഹ്…. അമ്മച്ചി എന്നാത്തിനാ വിളിച്ചേ…

ജെസ്സി : ജോയുടെ കാര്യം പറയാനാ… അവൻ വീണ്ടും വെള്ളമടി കൂടി…

ഡെന്നിസ് : നമ്മൾ എല്ലാം അവനെ പറഞ്ഞു മനസ്സിലാക്കിയതല്ലേ…

ജെസ്സി : അവന്റെ മനസ്സിലെ വിഷമം മാറണ്ടേ

ഡെന്നിസ് : ചെ അതിനു ഇങ്ങനെ കുടിച്ചാൽ എന്ത് ഗുണം…

ജെസ്സി : അവനു കുടിച്ചാലെങ്കിലും മാറും….. എനിക്ക് അതും പറ്റില്ലല്ലോ…

ജെസ്സി തന്റെ നൊമ്പരം പറഞ്ഞു…അതോടെ ഡെന്നിസ് തിരിഞ്ഞു കിടന്നു…

ജെസ്സിക്ക് പക്ഷെ കരച്ചിലൊന്നും വന്നില്ല… കാരണം 20 കൊല്ലമായി ഇങ്ങനെ തിരിഞ്ഞു കിടന്നു തുടങ്ങിയിട്ട്….. അതിൽ ഒരു പുതുമ പോലും ഇപ്പോഴില്ല….

ഡെന്നിസ് : ഗുഡ് നൈറ്റ്‌

ജെസ്സി : ഗുഡ് നൈറ്റ്‌…

ജെസ്സിയും പയ്യെ ഉറങ്ങി… അല്ലാതെ വേറെ എന്ത് ചെയ്യാൻ…..

__________________________________

രാവിലെ 8.30യോടെ ഡെന്നിസ് സ്കൂളിലേക്ക് പോയി…. ചാക്കോ മാഷിനുള്ളതൊക്കെ നേരത്തേ തന്നെ പള്ളിയിൽ പോയി വന്ന ജെസ്സി തയ്യാറാക്കി വെച്ചു…. വീട്ടിലേക്ക് പോകുന്ന കാര്യവും ചാക്കോ മാഷിനോട് പറഞ്ഞിരുന്നു…

ഒരു പത്തു മണിയോടെ ജെസ്സി ഒരുങ്ങി….

ജെസ്സി : അപ്പ ഞാൻ ഇറങ്ങുവാണേ…

ചാക്കോ : ആ മോളെ…

ജെസ്സി : ഉച്ചക്കുള്ളതൊക്കെ ഞാൻ മേശയിൽ വെച്ചിട്ടുണ്ട്… ചൂടുവെള്ളം ഫ്ലാസ്കിൽ ഉണ്ട്…

ചാക്കോ : ആ…. അമ്മയോടും ജോസിനോടും ഞാൻ അന്വേഷിച്ചു എന്നു പറ….

ജെസ്സി ഹോണ്ട ആക്ടിവ സ്റ്റാർട്ട്‌ ചെയ്തു അവളുടെ വീട്ടിലേക്ക് വിട്ടു…

ഡെന്നിസിന്റെ വീട്ടിൽ നിന്നു വെറും 6 km ഉള്ളൂ…. നല്ല വഴിയായത് കൊണ്ട് വെറും 10 മിനിറ്റ് മതി….

ജെസ്സിയുടെ വീടിന്റെ വരാന്തയിൽ തന്നെ അമ്മയിരിപ്പുണ്ടായിരുന്നു…