കാതൽ – The Core 7അടിപൊളി  

ആരെങ്കിലും കൊണ്ട് കളിപ്പിച്ചാലോ എന്നു തോന്നിയ നിമിഷങ്ങലുണ്ട്…. ചില രാത്രികളിൽ കടിച്ചു പിടിച്ചു ഉറങ്ങിയ അവസ്ഥയുണ്ട്….

തന്റെ പലയിടത്തിലേക്ക് നോക്കുന്ന പലരെയും കണ്ടിട്ടുണ്ട്… അവരെയൊന്നും അവൾ വശീരിക്കാൻ പോയിട്ടില്ല… ആഗ്രഹമില്ലാഞ്ഞിട്ടല്ല…. നല്ല ദൈവ ഭയമുള്ളത് കൊണ്ടു മാത്രം….

ദൈവ ഭയമാണ് അവളെ പലതിൽ നിന്നും വിലക്കിയിട്ടുള്ളത്…. എന്തിനു… കുമ്പസാരത്തിൽ പോലും ഈ കഥകളൊന്നും അവൾ പറഞ്ഞിട്ടില്ല….

തന്റെ ജീവിതം ഇങ്ങനെയാണ്… ഇനിയും ഇങ്ങനെ തന്നെയാകും എന്നോർത്ത് നിന്നു…

ചാക്കോ : മോളെ…. ജെസ്സി

ചാക്കോ മാഷിന്റെ വിളി കേട്ടാണ് അവൾ നോർമലായത്

ജെസ്സി ഒരു മാക്സിയിട്ട് പുറത്തേക്ക് വന്നു…

ജെസ്സി : എന്താ അപ്പ….

ചാക്കോ : അവനെങ്ങോട്ടാ പോയത്…അതും ഇത്ര രാവിലെ

ജെസ്സി : പാർട്ടി ഓഫീസിലെക്കാ…. എന്തോ കമ്മിറ്റി ഉണ്ട്.. പക്ഷെ കൂടുന്നതിനു മുന്നേ എത്തണം എന്നു ഇന്നലെ പറഞ്ഞിരുന്നു

ചാക്കോ : ഓഹ്… അപ്പൊ ഇന്ന് ഒന്നും വാങ്ങിച്ചില്ലേ അവൻ…

ജെസ്സി : ബീഫ് ഇന്നലെ വാങ്ങിച്ചിട്ടുണ്ട്…

ചാക്കോ : മം… എന്നാ ഞാൻ കുളിച്ചിട്ട് വരാം….

ജെസ്സി : ഞാൻ വെള്ളം ചൂടാക്കി തരാം…

ഞായർ ആണെങ്കിലും ജെസ്സിക്ക് എല്ലാ ദിവസവും ഒരുപാലെയാ… ദിവസവും പള്ളിയിലേക്ക് പോകും…. പിന്നെ വന്നാൽ വീട്ടിലെ കാര്യങ്ങൾ…..

എല്ലാ ദിവസവും ഇത് തന്നെ റിപീറ്റ്… ആകെ മാറ്റം വരുന്നത് എറണാംകുളത്ത് ആർട്സ് കോളേജിൽ പഠിക്കുന്ന മാർവെൽ വരുമ്പോഴാണ്…അവൾ വന്നാൽ ഫുൾ അവളാണ് ഇവിടെ ഭരണം… ഡെന്നിസും അപ്പനും കൂടി അത് ആഘോഷിക്കും….

പിന്നെ ജെസ്സി അവളുടെ വീട്ടിലേക്ക് പോകുമ്പോൾ…. ജെസ്സിയുടെ വീട് അടുത്തായതിനാൽ വന്നു പോകുകയേ ചെയ്യാറുള്ളൂ…..അവിടെ ഇപ്പൊ അമ്മയും ജോയും….. അവളുടെ അനിയൻ…..

ജോയാണ് ഇപ്പൊ അവളുടെ ഏറ്റവും വലിയ സങ്കടം…..വഴിയേ പറയാം….

_______________________________________

വീട്ടിലെ ജോലികളെല്ലാം തീർത്തു ജെസ്സി ഉച്ചത്തെ ഊണും കഴിഞ്ഞു കിടക്കാനായി മുറിയിലേക്ക് പോയി… അപ്പൻ ചാക്കോയും മുറിയിൽ ചെന്നു കിടന്നു…..

ജെസ്സി ഫോണിൽ സമയം പോകാനായി പലതും തിരഞ്ഞു കൊണ്ടിരുന്നു… അപ്പോഴാണ് ഡെന്നിസിന്റെ ഫോൺ വന്നത്…

ഡെന്നിസ് : ഹലോ

ജെസ്സി : എവിടെയാ വരുന്നില്ലേ….

ഡെന്നിസ് : എനിക്ക് രണ്ട് മൂന്ന് മീറ്റിംഗ് ഉണ്ടെടി… നിങ്ങൾ കഴിച്ചോ… ഞാൻ ലേറ്റ് ആവും…

ജെസ്സി : ഞങ്ങൾ കഴിച്ചു… കുറച്ചു നേരം കാത്തിരുന്നു… പിന്നെ അപ്പന് വിശക്കുന്നു എന്നു പറഞ്ഞു കഴിച്ചു…

ഡെന്നിസ് : ആഹ്… പിന്നെ…

ജെസ്സി : എന്നതാ

ഡെന്നിസ് : അമ്മചി വിളിച്ചിരുന്നു…

ജെസ്സി : എന്തെ

ഡെന്നിസ് : ജോസിന്റെ കാര്യം തന്നെയാ… പക്ഷെ ഞാൻ മീറ്റിംഗിൽ ആയതോണ്ട് സംസാരിക്കാൻ പറ്റിയില്ല… പെട്ടെന്ന് കട്ട്‌ ചെയ്തു…. നീ ഒന്ന് വിളി…

ജെസ്സി : ശരി….

ഡെന്നിസ് : എന്നാ വെക്കുവാണേ….

ജെസ്സി അമ്മയെ വിളിച്ചു….

ജെസ്സി : ഹലോ…എന്നാ അമ്മേ…..

ഫിലോമിന : മോളെ ജോസിന്റെ കാര്യമാ… ഞാൻ ഡെന്നിസിനെ വിളിച്ചിരുന്നു… അവൻ എന്തോ തിരക്കിലാ

ജെസ്സി : ആ പാർട്ടി മീറ്റിംഗ് ഉണ്ട്

ഫിലോമിന : മോളെ…. അവൻ നല്ല കുടിയാ …. രണ്ടു ദിവസമായി മുറിയിലാ… പുറത്തേക്ക് വരുന്നു പോലുമില്ല…..

ജെസ്സി : അവൻ വീണ്ടും തുടങ്ങിയോ… ഇന്നാളല്ലേ ഞാനും ഡെനിസും വന്നു കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയത്..

ഫിലോമിന : അതെ… പക്ഷെ ഇന്നാള് പുറത്തു പോയി… ആരെയൊക്കെയോ കണ്ടു തിരിച്ചു വന്നു വീണ്ടും തുടങ്ങി… എനിക്ക് തോന്നുന്നേ ആ മൂദേവിയുടെ വീട്ടിൽ പോയെന്നാ….

ജെസ്സി : എവിടെ അവൻ…

ഫിലോമിനാ : അകത്തുണ്ട്… ബോധം കെട്ട് ഉറങ്ങുവാ…

ജെസ്സി : ഞാൻ നാളെ വരാം അമ്മേ…

ഫിലോമിന : മം…. ബാക്കി വന്നിട്ട് പറയാം…. നീ പറഞ്ഞാലേ അവൻ കേൾക്കൂ…..

ജെസ്സി : ശരിയമ്മേ…

ജെസ്സി കാൾ കട്ട്‌ ചെയ്തു….. ഇപ്പോൾ ജോ ആണ് അവളുടെ വേദന…..

ബാംഗ്ലൂരിൽ നല്ല സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിയുണ്ടായിരുന്നതാ… ആ ജോലിയൊക്കെ മടുത്തു നാട്ടിൽ വന്നു കൃഷി തുടങ്ങി….. അമ്മയെ ഒറ്റക്കാക്കി പോകുന്നതിന്റെ വിഷമം കണക്കിലെടുത്തു ജോലി ഉപേക്ഷിക്കുന്നതിൽ ആർക്കും പ്രശ്നമുണ്ടായിരുന്നില്ല….. കൃഷി പിന്നെ അവനു പണ്ടേ ഇഷ്ടമുള്ള കാര്യമായിരുന്നു….