കാന്താരി – 10 40

അവടെ എല്ലാരും ഇരുപ്പുണ്ട്

ആന്റി : 😡 മതി ആയോ നിനക്ക്, ചത്തില്ല ചാവുമ്പോ അറിയിക്കാ പൊക്കോ

നിഷ ആന്റി : ഏയ്‌ എന്താ ഇത് 🙄

ആന്റി : ഡോക്ടർ പ്ലീസ് ഇവനോട് പോവാൻ പറയൂ 👀

നിഷ ആന്റി : ഇതാരാ ഈ കുട്ടിടെ husband അല്ലേ

പരമു മാമ : ചേച്ചി എന്താ ഇത്

ആന്റി : ഇവൻ അവളോട് പോയി ചത്തോ പറഞ്ഞ് കാണും അതാ അവള് ഇങ്ങനെ ചെയ്തേ വീട് മുഴുവൻ എന്റെ മോൾടെ ചോരടെ മണമാ അറിയോ

അവര് തലക്ക് കൈ വച്ച് കരയാൻ തൊടങ്ങി

പപ്പ അവടെ ഇല്ല…

അങ്കിൾ : ഡോക്ടർ പ്ലീസ്

അങ്ങേരും ഭാര്യെ സപ്പോർട്ട് ചെയ്തതാ എനിക്ക് അത്രക്ക് insult ആയത്… മകനെ മകനെ എന്ന് വിളിച്ച് നടന്നത് ഇത്രേ ഉള്ളു അപ്പോ ഏഹ്…

ഞാൻ : ആന്റി ഇപ്പൊ എങ്ങനെ ഇണ്ട്

ഞാൻ ഒരു ചെറിയ തെളിച്ചം വരുത്തി നിഷ ആന്റിയോട് ചോദിച്ചു…

നിഷ ആന്റി : ഇപ്പൊ ഒരു കൊഴപ്പവും ഇല്ല sedation ആണ് അത് കഴിഞ്ഞാ എണീക്കും icu ല് തന്നാ 😊, കൊറച്ച് നീണ്ട operation ആയിരുന്നു എന്നാലും ആള് okey ആണേ

അവരോട് ഒരു thanks പറഞ്ഞ് തല ആട്ടി ഞാൻ എറങ്ങി നടന്നു…

പൊറത്ത് എറങ്ങിയതും ഒരു വല്ലാത്ത തണുപ്പ് വന്ന് അടിച്ചു…

അവടെ ആ വല്യ clock നോക്കിയപ്പോ എഴേമുക്കാൽ…

വണ്ടി കാണാനില്ല

ഞാൻ മെല്ലെ തിരിഞ്ഞ് ആ reception ല് പോയി

ആ കുട്ടി എന്നെ ഒന്ന്‌ നോക്കി

ഞാൻ : sorry ഇന്നലെ ഞാൻ വണ്ടി ഇട്ടിട്ട് പോയി

ആ കുട്ടി ചെറുതായി ചിരിച്ച് ഉള്ളിലേക്ക് നോക്കി

ഞാൻ :സോറി, ഒന്നും തോന്നല്ലേ 🙂

ഇതൊക്കെ ഇവടെ നടക്കുന്നതാ സാർ

ആ കുട്ടി ഒരു ചെറിയ ചിരിയോടെ പറഞ്ഞു…

അച്ഛൻ ആണെന്ന് പറഞ്ഞ് ആരോ വന്ന് വാങ്ങിക്കൊണ്ട് പോയി

ഫോണിൽ ആരോടോ സംസാരിച്ച് അവരത് പറഞ്ഞു…

തിരിഞ്ഞതും അച്ഛൻ എന്റെ നേരെ വരുന്നു

അച്ഛൻ : 👀

ഞാൻ : 🙄

അച്ഛൻ എന്റെ തോളിൽ പിടിച്ച് തട്ടി…

ഞാൻ വരാത്ത ചിരി വരുത്താൻ നോക്കി…

അച്ഛന്റെ കണ്ണ് ചൊവന്നു മൊഖം അങ്ങ് ചീർത്ത് വന്നു…

അച്ഛൻ എന്റെ കൈക്ക് പിടിച്ച് വലിച്ച് അകത്തേക്ക് നടന്നു

നിഷ ആന്റി : ആഹ് ഏട്ടാ

അച്ഛൻ : ആഹ് സതീഷ് വന്നില്ലേ മോളെ

നിഷ ആന്റി : ഇല്ല കാർ എടുക്കാ അതിന്റെ കാര്യം ആയിട്ട് പോയിരിക്കാ

അച്ഛൻ : ആയിക്കോട്ടെ 😊

നിഷ ആന്റി : ശെരി 😊 ഞാൻ അങ്ങോട്ട്…

അവരെറങ്ങിയതും അച്ഛന്റെ മൊഖം മാറി… അപ്പറം ഉള്ള ഡോർ തള്ളി തൊറന്ന് റൂമിലേക്ക് കേറി അച്ഛൻ അവരെ ഒക്കെ നോക്കി

കി ക്കു മാമൻ : ആഹ് വന്നോ ഇരിക്ക്…എവടെ പോയേ താൻ

അച്ഛൻ : കൃഷ്ണാ ഈ നിമിഷം വരെ ഒരു വാക്കൊണ്ട് പോലും ഞാൻ നിങ്ങളോട് മോശം ആയി പറഞ്ഞിട്ടില്ല പക്ഷെ ഇപ്പൊ നിങ്ങള് ഇവനോട് കാണിച്ചത് ക്ഷമിക്കാൻ എനിക്ക് പറ്റില്ല എല്ലാം ഞാൻ കേട്ടു സകലതും

അങ്കിൾ : എടോ അത്

അച്ഛൻ : മതി ഒന്നും പറയണ്ട ✋

പരമു മാമ : ശങ്കരേട്ടാ നിങ്ങള് ദേഷ്യപ്പെടല്ലേ…

അച്ഛൻ : ഇവൻ ഇനി നിങ്ങടെ മോൾടെ കാര്യത്തിൽ എടപെടാൻ അതേപോലെ നിങ്ങടെ ഒക്കെ മുന്നില് വരാൻ… ഉം ഇല്ല വരില്ല ഇത് എന്റെ വാക്കാ ശെരി 🙏

ആന്റി : അയ്യോ ചേട്ടാ ഞാൻ അറിയാതെ

അച്ഛൻ : ഇല്ല തെറ്റില്ല തെറ്റ് “ഞ” എന്റെ ആണ് ക്ഷമിക്കണം…

അച്ഛൻ വന്ന പോലെ എന്നെ ചേർത്ത് പിടിച്ച് തിരിഞ്ഞ് നടന്നു

പരമു മാമ : ചേട്ടാ അയ്യേ

പുള്ളി ഞങ്ങടെ കൂടെ വെളിയിലേക്ക് വേഗം നടന്ന് വന്നു

അച്ഛൻ : പരമു വേണ്ടാ നീ പോയി അവടെ ഇരിക്ക് 😊 ഞാൻ സമ്മതിക്കുന്നു തെറ്റ് ഞങ്ങടെ ആണ് നിങ്ങടെ മോളാ അവടെ കെടക്കണത് … വിട്ടേര് വിട്ടേര്…

അച്ഛൻ എറങ്ങി എന്റെ കൈ പിടിച്ച് വലിച്ചു

ഞാൻ അമ്മ ചെറി ഒക്കെ നടന്ന് വരണത് കണ്ടു

അച്ഛൻ : ആഹ് 🙂

അമ്മ : എന്തായി

അച്ഛൻ : ഇല്ല കൊഴപ്പം ഒന്നൂല്ല ഉം… 😊

അമ്മ : ടാ എന്താടാ വൈയ്യെ നിനക്ക് 🥺

അച്ഛൻ : ഇല്ല ഒറങ്ങാത്ത കൊണ്ടാ 😊പോ പോ

അമ്മ : പോട്ടെ ചക്കരെ 🥹

അച്ഛൻ : ഉം ചെല്ല്

പവി : 👀

പവി എന്നെ തന്നെ നോക്കി നിന്നു

ഞാൻ വേറെ എന്തീയാൻ ചിരിച്ച് കണ്ണടച്ച് കാണിച്ചു

അമ്മ : ഞങ്ങള് ഒന്ന്‌

അച്ഛൻ : visitors പാടൊ അറിയില്ല അങ്ങനെ ഉണ്ടെങ്കി നിഷ കാണും അവടെ അയാളോട് പറഞ്ഞേക്ക്

ചെറി : ഉം… ടാ പേടിക്കണ്ട ഒന്നൂല്ല

ഞാൻ : ഓഹ്… 🙂

അച്ഛൻ : ആ അതേ ഞങ്ങള് എറങാ ഒന്ന്‌ രണ്ട് കാര്യം ഇണ്ട്

Updated: February 6, 2025 — 6:51 pm

Leave a Reply

Your email address will not be published. Required fields are marked *