കാന്താരി – 10 40

അകത്ത് ഞാൻ ചക്രശ്വാസം വലിക്കായിരുന്നു അവള് എന്തിനാ അങ്ങനെ ചെയ്തത്… വല്ലതും പറ്റിയിരുന്നെങ്കി പിന്നെ ചാവുന്ന വരെ സമാദാനം കിട്ടോ… Divorce വേണം പറഞ്ഞാ ഇങ്ങനെ ചെയ്യോ അതോ ഇന്ദ്രൻ രക്ഷപ്പെട്ട പേടി ആണോ അവക്ക്

കാല് മടക്കി കൈ വച്ച് തല അമർത്തി ഓരോന്ന് ആലോചിച്ച് ഇരുന്നു…

പെട്ടെന്ന് ഫോൺ അടിക്കണ കേട്ട് ഞാൻ നോക്കി

Sundaran calling…

ഞാൻ സംസാരിക്കാൻ പറ്റിയ അവസ്ഥയിൽ അല്ലാത്ത കൊണ്ട് എടുത്തില്ല

അപ്പഴേക്കും താഴെ സിദ്ധുന്റെ ഒച്ച കേട്ടു

കൊറച്ച് കഴിഞ്ഞതും പവി കേറി വന്നു

ഞാൻ : അവൻ പോയോ

പവി : ഉം, ചോദിച്ചു

ഞാൻ : ശെരി…

പവി : നാളെ ഉച്ചക്ക് ശേഷം discharge ചെയ്യും പറഞ്ഞെന്ന്

ഞാൻ മെല്ലെ തല ആട്ടി…

പവി : കഴിക്കാൻ വാ

ഞാൻ : വേണ്ടാ

പവി : ദേ വെറുതെ ഒരു വഴക്ക് വേണ്ടാ നീ വന്നില്ലേ അമ്മ ഒന്നും കഴിക്കില്ല വാ ടാ

.
.
അമ്മ ചോറ് കൊണ്ട് തന്നു

അമ്മ : ഒണക്ക മീൻ വേണോ

ഞാൻ വേണ്ടെന്ന് തല ആട്ടി

അമ്മ : മോര് ഒഴിക്കട്ടേ ചക്കരെ

ഞാൻ : 😊 ഉം

അമ്മ ചിരിക്കാൻ ശ്രമിച്ച് മൊഖം തിരിച്ച് കളഞ്ഞു

പവി : അമ്മ പോയി അച്ചാർ എടുത്തോണ്ട് വന്നേ…

ചെറി ഓടി വന്നു വെളിയിന്ന്

ചെറി : ചേട്ടത്തി ഏട്ടനോട് ഒന്ന്‌ പറഞ്ഞെ നാലും അഞ്ചും പെഗ്ഗ് അടിച്ച് കഴിഞ്ഞു

പെട്ടെന്ന് അച്ഛൻ അകത്തേക്ക് കേറി വന്നു

ഞാൻ തിരിഞ്ഞ് ഒന്ന്‌ നോക്കി

അച്ഛൻ : ഉം ഇന്നാ

ഞാൻ : 🙄

അച്ഛൻ : കൃഷ്ണൻ

അമ്മ ഇത് കേട്ടോണ്ട് വന്നു

അമ്മ വേണ്ടെന്ന് തല ആട്ടി

ഞാൻ ഫോൺ വാങ്ങി എണീറ്റു

Halo…

അങ്കിൾ : halo ആഹ് മോനെ എന്താ ടൊ തനിക്ക് സങ്കടം ആയോ

ഞാൻ : ഇല്ല 😒

അങ്കിൾ : ഞാൻ കാല് പിടിക്കാ വേണേ ദയവ് ചെയ്ത്‌ അയാൾടെ വാക്ക് കേട്ട് സംസാരിക്കരുത് അന്നത്തെ ആ ദേഷ്യത്തി വർഷ പറഞ്ഞ് പോയതാ ഞാൻ പിന്നെ ആ ടൈമില് അയാളെ support ചെയ്താണ് പറഞ്ഞത് അയാൾടെ അവസ്ഥ തനിക്ക് അറിയാലോ മോന് കാര്യം മനസ്സിലാക്കാനുള്ള കഴിവില്ലേ… അയാൾക്ക് അതും ഇല്ല…

😊 അങ്കിൾ നിങ്ങടെ ഭാഗത്ത് തെറ്റൊന്നും ഇല്ല നിങ്ങടെ മോൾടെ ഈ അവസ്ഥക്ക് കാരണം ഞാനാ, എന്നെ പിടിച്ച് പോലീസിൽ ഏൽപ്പിക്കാത്ത നിങ്ങടെ വല്യ മനസ്സിന് thanks ഞാൻ ഫോൺ അച്ഛന് കൊടുക്കാ

അങ്കിൾ : ഹൽ…

ഞാൻ ഫോൺ അച്ഛന് കൊടുത്ത് step കേറി മേലോട്ട് പോയി…

അമ്മ : ഡാ ഡാ രാമാ 😣 🙆‍♀️
.
.
.
> 23:11

ഞാൻ : halo

വിഷ്ണു ഏട്ടൻ : പറ ടാ

ഞാൻ : അടച്ചോ

വിഷ്ണു ഏട്ടൻ : ആ എന്തെ

ഞാൻ : ഒരു ചെറുത് കിട്ടോ

വിഷ്ണു ഏട്ടൻ : വാ തരാ

ഞാൻ : ആഹ്

ഞാൻ ബൈക്ക് എടുത്ത് നേരെ ബാറിലോട്ട് വിട്ടു

> 00:11

കൊളക്കടവിൽ ഇരുന്ന് എന്റെ സങ്കടം മുഴുവൻ vodka ആയിട്ട് പങ്ക് വച്ച് കടവിൽ കെടന്ന് ഒറങ്ങി…

രാവിലെ സമയം 07:11

പപ്പേ റൂമിലേക്ക് കൊണ്ട് വന്നു…

ശാരി അമ്മായി : എന്താ ഏട്ടാ ഇവക്ക് തലക്ക് വല്ല അസുഗം ഇണ്ടോ

അങ്കിൾ : no comments 🥹

ആന്റി : കിച്ചു തിരിച്ച് വന്നാ എല്ലാം ശെരി ആവും

അങ്കിൾ : മിണ്ടി പോവരുത് 😡 കൊറേ നേരായി

ആന്റി വെറകൊണ്ട് പുള്ളിയെ നോക്കി

അങ്കിൾ : ആ രാമന്റെ മോനെ വീണ്ടും പിടിച്ച് ഇതിൽ ഇട്ടിട്ട് അവര് ഇനി ജീവിക്കാൻ സമ്മതിക്കോ നമ്മളെ, ആ ചെക്കൻ അന്ന് സ്റ്റേഷനിൽ വച്ച് ബോധം പോയി വയ്യാത്ത ചെക്കനാ വല്ലതും പറ്റിയാ കത്തിക്കും എല്ലാരും കൂടെ

ശാരി ആന്റി : എനിക്ക് വല്യ പരിചയം ഇല്ല എന്നാലും പറയാ ഒരു പാവം ചെക്കനാ അത് ഇത്ര വല്യ ഫാമിലിടെ ഒരു ജാഡ അങ്ങനെ ഒന്നൂല്ല

അങ്കിൾ : ഒക്കെ എന്റെ തെറ്റാ മക്കളെ മര്യാദക്ക് വളർത്താൻ പറ്റീല്ല എനിക്ക് 🥹

പരമു മാമ : രാമുവോ നിങ്ങള് രണ്ട് പേരും കൂടെ അവനെ കൂടെ തള്ളി പറഞ്ഞില്ലേ ആ ചെക്കൻ അങ്ങ് ഇല്ലാതായി 🥺

പാർശു : ശിവ വളരേ genuine ആണ് അമ്മായി അവനോട് പറഞ്ഞത് മോശം ആയി

അങ്കിൾ : പേടിക്കണ്ട അവരാരും ഇനി ബന്ധം പറഞ്ഞ് വരില്ല ഇപ്പൊ വർഷക്ക് സന്തോഷം ആയിക്കാണുല്ലോ ഏഹ്…

പാർശു : അവള് എണീറ്റാ കേക്കും…

അങ്കിൾ : എന്തായാലും നാട് വിടണ്ട അവസ്ഥ ആയി മൊത്തത്തില്…

ശാരി അമ്മായി : ഏട്ടൻ സമാധാനിക്ക് പോട്ടെ… ഞാൻ എന്തായാലും ജോൺ അച്ചായനോട്‌ ഒന്ന് സംസാരിക്കാ…

Updated: February 6, 2025 — 6:51 pm

Leave a Reply

Your email address will not be published. Required fields are marked *