> 08:23
അമ്മ : എവടെ പോയത് രാത്രി 👀
ഞാൻ : ഒന്നൂല്ല വെറുതെ
അമ്മ : വേണ്ടാത്ത പണിക്ക് നിക്കല്ലേ രാമു നീ, അടി വാങ്ങും
അമ്മേ ഒന്ന് നോക്കി ഞാൻ അകത്തേക്ക് കേറി പോയി…
വല്ല പാമ്പും കടിച്ച് ചത്താ മതിയായിരുന്നു
കടവിലിരുന്ന് സാനം അടിക്കുമ്പോ മനസ്സിൽ വന്ന ചിന്ത വീണ്ടും ഒന്നൂടെ വന്നു…
അതിനും വേണം ഒരു യോഗം
കണ്ണാടിക്ക് മുന്നിൽ നവരസ ഭാവങ്ങൾ വരുത്തിക്കൊണ്ട് ഞാൻ സ്വയം ഒരോന്ന് കാണിച്ച് കൂട്ടി
കണ്ണ് വല്ലാതെ ചൊവന്നിണ്ട്…
പ്രാന്ത് പിടിക്കാത്തതെന്താ ടാ
എന്റെ കണ്ണിൽ നോക്കി ഞാൻ തന്നെ ചോദിച്ചു
ഇന്ദ്രന്റെ ഫോൺ വന്നു ഞാൻ ഫോൺ എടുത്ത് ചെവിയിൽ വച്ചു
അപ്പറം ശബ്ദം ഒന്നൂല്ല
ഞാൻ : ഹ.. ഹലോ
എന്തോ അറിയാതെ കണ്ണ് നെറഞ്ഞ് പോയി
ഇന്ദ്രൻ : ശിവാ,
അവന്റെ ആ ഒടഞ്ഞ പോലെ ഉള്ള വിളി മുറിവിൽ വീണ മൊളക് പോലെ വീണ്ടും നീറ്റൽ കൂട്ടി
ഞാൻ : എന്താടാ വൈയ്യെ
ഇന്ദ്രൻ : ടാ ഞാൻ ആണോ ഇതിന് കാരണം
ഞാൻ : ഏഹ്.. 😳 😖 നീയോ നീ എന്ത് ചെയ്തേ
ഇന്ദ്രൻ : ഇന്നലെ ആ ഹരിടെ സകലതും സ്റ്റേഷനിൽ വച്ച് ഞാൻ അങ്ങ്, അതിന്റെ നാണക്കേട് കൊണ്ടാണോ പത്മിനി എന്നൊരു
ഞാൻ : 😂 ഏയ് പൈത്യമേ അവള് എന്റെ കൂടെ ഇണ്ടായിരുന്നു വൈകുന്നേരം വരെ ഞാൻ ആണ് ഞാൻ പറഞ്ഞു ഇന്ന പോലെ എനിക്ക് divorce വേണം എന്ന് അതിന്റെ ഒരു ഇതിലാ ഞാൻ മാത്രം ആണ് ഇതിന് കാരണം
ഇന്ദ്രൻ : സൂര്യടെ വീട്ടി വരുന്നുണ്ടോ
ഞാൻ : ഇല്ല, നിന്നെ കണ്ടാ ചെലപ്പോ എനിക്ക് എന്റെ കൈയ്യീന്ന് പോവും… ആ പിന്നെ മറ്റേത് ഒഴിവായില്ലേ
ഇന്ദ്രൻ : ഉംഹ്
ഞാൻ : സങ്കടപ്പെടാതെ മൈര്… 😂
ഇന്ദ്രൻ : നിന്റെ ശാപം ഞാൻ എവടെ ടാ കൊണ്ട് തീർക്കും
കണ്ണ് പൊട്ടി പൊളിഞ്ഞ് പോയ പോലെ ഒരു കടച്ചൽ തോന്നി വെള്ളം വന്നു ഒരുപാട് വെള്ളം, കണ്ണ് മങ്ങി ഒന്നും കാണാൻ വൈയ്യ
ഫോൺ കട്ടായിരിക്കുന്നു…
കണ്ണ് മങ്ങി ഇല്ലാതായി
ഞാൻ മെല്ലെ ബെഡിലേക്ക് ഇരുന്നു…
ദേ ഡ്രൈവറേ കളിക്കല്ലേ
അവൾടെ വാശി, ദേഷ്യം, ചിരി എല്ലാം ഞാൻ കമന്ന് കെടന്ന് നേരിൽ കണ്ടു…
ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാ
കൊണ്ട് വന്ന സാമ്പിൾ ബോട്ടിലിൽ ഒന്നെടുത്ത് കഴിച്ചു… മതി ആവാതെ രണ്ടാമത്തെതും മൂന്നാമത്തേതും എടുത്ത് കഴിച്ചു…
സമാദാനം കിട്ടാത്ത ഒരു അവസ്ഥ ഷാപ്പി പോയി അടിച്ചാലോ നന്ദനെ കൂടെ വിളിക്കാ
ഫോൺ എടുത്ത് വിളിച്ച് നോക്കി സ്വിച്ച് ഓഫ്
വീണ്ടും കൊറേ നേരം ഇരുന്നു ചെറിയ പെരിപ്പ് പോലെ തോന്നി തൊടങ്ങി…
ഒരു ഇരിക്കപ്പൊറ്തി കിട്ടാത്ത പോലെ…
എന്നാലും അവക്ക് എങ്ങനെ അത് ചെയ്യാൻ തോന്നി…
ബെഡിലേക്ക് ചാഞ്ഞു വഴുക്കി വഴുക്കി കെടന്ന് പോയി…
> 19:11
കണ്ണ് തൊറന്ന് നോക്കുമ്പോ ഇരുട്ട് തല അനങ്ങുന്നില്ല ശരീരം മുഴുവൻ നല്ല വേദന പോലെ അടിച്ചിട്ട പോലെ…
നേരെ കൈ കുത്തി പൊങ്ങി ബാത്‌റൂമിൽ പോയി ഷവർ തൊറന്ന് കൊറേ നേരം നിന്നു…
ഡ്രസ്സ് മാറി താഴോട്ട് പോയപ്പോ ചെറി ചായ കുടിക്കുന്നു
ചെറി : വാ ടാ ഒക്കാറ്
അമ്മ : എണീറ്റോ എന്ത് ഒറക്കാ ഇത് അച്ഛൻ വന്ന് വിളിച്ചു നോക്കി എന്നിട്ട് പോലും എണീറ്റില്ല
ചെറി : 🙂
അമ്മ ചില്ലി ചിക്കനും ചായയും ചൂടാക്കി എടുത്ത് കൊണ്ട് തന്നു
ഞാൻ : ചില്ലി ചിക്കൺ ഇണ്ടാക്കാൻ പറ്റിയ സമയം എന്തമ്മാ
അമ്മ : ഇല്ല ടാ ഫാത്തിമ കൊണ്ട് തന്നത്
ഞാൻ : ഉം..
ഞാൻ ചായ എടുത്ത് വെളിയിലേക്ക് പോയി ഇരുന്നു
കൊറച്ച് കഴിഞ്ഞതും പവിയും അച്ചുവും കൂടെ വരുന്ന കണ്ടു
പവി : എണീറ്റോ
അവളെ അല്ല അവൾടെ തലയിൽ helmet ഇല്ലാത്തതാ ഞാൻ കണ്ടത്…
ഞാൻ : helmet എവട ടീ നിന്റെ
പവി : ഇവടെ വരെ തന്നെ അതൊന്നും കാര്യൂല്ല
ഞാൻ ആ steel glass തൂക്കി ഒറ്റ ഏറ് എറിഞ്ഞു
എന്താ അറിയില്ല ഒരു ചെറിയ blast ആണ് സംഭവിച്ചത്
പവി ഞെട്ടി നോക്കി 😳
ഞാൻ : helmet ഞാൻ ചാവുമ്പോ എന്റെ തലയിൽ ഇടാൻ അല്ല
അമ്മയും ചെറിയും ഒക്കെ ഓടി വന്നു…
ഞാൻ അവൾടെ കൈ പിടിച്ച് വലിച്ച് അടിക്കാൻ പോയി
ചെറി വന്നെന്റെ കൈക്ക് പിടിച്ച് പിന്നിലേക്ക് വലിച്ചു
ഞാൻ : ഹെൽമെറ്റ് ഇല്ലാതെ പോ നിന്റെ ആ പേട്ട് വണ്ടി ഒക്കെ കൂടെ ഇട്ട് കത്തിക്കും ഞാൻ നായെ 😡
