കാന്താരി – 10 40

അമ്മ : ആഹ് ശെരി…

അച്ഛൻ : പരമു ശെരി… 🙂 ടാ വണ്ടി എടുക്ക് അവടെ ഇണ്ട്…

ഞാൻ മെല്ലെ തല ആട്ടി ഉള്ളിലേക്ക് ഒന്നൂടെ തിരിഞ്ഞ് നോക്കി വണ്ടിടെ അടുത്തേക്ക് പോയി…

വണ്ടിടെ അടുത്തേക്ക് നടന്ന ഞാൻ ദൂരെ ആയി സൂസൻ എന്നെ നോക്കി നിക്കണത് കണ്ടു…

അവൾ കാറിൽ ചാരി വലത് കൈ ബോണറ്റിൽ വച്ച് അതേ നിപ്പാ…
സൂസി, ഞാൻ രണ്ട് പേരും പരസ്പരം ഒരു നോട്ടം നോക്കി…

> 11:44

പവി : ഒന്നും പറയണ്ട ആ സ്ത്രീ വെറും flex ആണ് കാണുമ്പുള്ള ഒരു വർത്താനം മാത്രം 😡 ഇവൻ എന്ത് ചെയ്തിട്ടാ

അമ്മ : അല്ലേലും കണ്ടവന്റെ പ്രാക്ക് കേക്കാ എന്നത് അവന്റെ തലയിലെഴുത്താ 🥹

പവി : മണ്ണാങ്കട്ട ആണ് ഹ് 😡

ഇച്ചു : അതേ സംഗതി ശെരിയാ ഒരിക്കലും നടക്കാൻ പാടാത്തത് തന്നെ ആണ് നടന്നത് കൈ മുറിക്കാ ഭഗവാനെ 🥹 ഞാനൊക്കെ ഇത് പടത്തി മാത്രെ കണ്ടിട്ടുള്ളു, ശെരി ആണ് പക്ഷെ അവര് ഇവനോട് കാണിച്ചത് ചെറ്റത്തരം ആണ് അവളെ കാണാൻ പോലും സമ്മതിച്ചില്ലല്ലോ

ചെറി : അങ്ങനെ പറഞ്ഞില്ലല്ലോ അവര്

ഇച്ചു : ഇത്ര ഒക്കെ പറഞ്ഞാ പിന്നേം നിക്കണോ അവടെ…

പവി : ടാ നീ വാ

അവളെന്റെ കൈക്ക് പിടിച്ച് വലിച്ചോണ്ട് പോയി

ഞാൻ ബെഡിൽ കൈ കുത്തി ഇങ്ങനെ ഇരുന്നു

പവി വന്നെന്റെ തല പിടിച്ച് വയറിൽ അമർത്തി പിടിച്ചു

പവി : പോട്ടെ

ഞാൻ : വിട് 🥹 😊

പവി : പോട്ടെ എന്താ സംഭവിച്ചേ ശെരിക്കെ

ഞാൻ : 😊 പോട്ടെ ഇനി ഒന്നും വേണ്ടാ…

പവി : പറ ടാ 🥹

ഞാൻ : ഞാൻ അവളോട് പോ പോ പറഞ്ഞോണ്ട് നിന്നെ

പവി : ആഹ്

ഞാൻ : അപ്പോ സിദ്ധു വിളിച്ചിട്ട് പറഞ്ഞു ഇന്ദ്രനും അവനും സ്റ്റേഷൻല് പോയി ഇന്നലെ കാലത്ത്ന്ന് ആ ഊ 😡 😣 അവൻ കേറി പോയ വണ്ടിക്കാരനെ പോലിസ് പൊക്കി അവൻ പൊള്ളാച്ചിയില് പോയിട്ട് ഫോണും വിറ്റിട്ട് കാശും വാങ്ങി പോയെന്ന്

പവി : ഏഹ് 😳

ഞാൻ : സംഭവം തെളിവായി അപ്പോ ആ സന്തോഷത്തി ഞാൻ ഇത്തിരി excited ആയി

👀

ഞാൻ : അപ്പോ അവള് കോർക്കാൻ വന്നു പാവം അല്ലേ ടീ സുന്ദരൻ അവൻ 🥹, എനിക്ക് ദേഷ്യം വന്നു

പവി : കൈ വച്ചോ നീ

ഞാൻ : ഇല്ല

പവി : പിന്നെ

ഞാൻ : ഞാൻ പറഞ്ഞു നിന്റെ എല്ലാം തീർന്നില്ലേ മേലാ എന്റെ കൺമ്മുന്നി കണ്ട് പോവരുത് എന്ന്

പവി : അത്രെ പറഞ്ഞുള്ളൂ

ഞാൻ : എനിക്ക് divorce വേണം കൂടെ പറഞ്ഞു 🥺, എത്ര പറഞ്ഞ് പവി, ഇവള് കാണിക്കണ അവരാതം സഹിക്കും, എനിക്ക് കൊഴപ്പം ഒന്നൂല്ല എന്നെ അവക്ക് നേർന്ന് വിട്ടതാ ഒക്കെ ശെരിയാ പക്ഷെ നിങ്ങളൊക്കെ അച്ഛൻ എത്ര വട്ടം ഇനി അവർക്ക് ഒക്കെ മുന്നി ഇങ്ങനെ തല കുനിച്ച് നിക്കും, ചെറി അതേ പോലെ അമ്മ ഇച്ചു… നീയോ നീ അങ്ങോട്ട് പോണ്ട കൊച്ചാ… ആമാ ഒക്കെ ശെരി അവർക്ക് എല്ലാം അറിയാ നമ്മള് അല്ല നമ്മക്ക് ഇതൊന്നും അറിയില്ല എന്ന് എന്നാലും എന്റെ ഭാര്യ കാരണം നിനക്ക് ഒരു ബുദ്ധിമുട്ട് ആവില്ലേ അവടെ അവരെ face ചെയ്യാൻ എന്നൊക്കെ ആലോചിച്ചപ്പോ പറഞ്ഞ് പോയി…

പവി : ശെരി പോട്ടെ പോട്ടെ…

> 19:55

അച്ഛൻ : താൻ ഒരു പുല്ലും പറയണ്ട, അയാൾടെ ഒരു doctor please doctor ഞാൻ എന്റെ രണ്ട് ചെവിയും വച്ച് കേട്ടതാ.. തന്റെ മോളെ കെട്ടി വച്ചിട്ട് അവനെ ഞാൻ നിങ്ങടെ അവടെ പണിക്ക് വിട്ടതല്ല ഇത്ര ദിവസം ഞാൻ കുട്ടിയെ എങ്ങനെ എങ്കിലും കൊണ്ട് വരാൻ ആണ് നോക്കിയത് പക്ഷെ ഇനി വേണ്ടാ… 😡

അമ്മ തലക്ക് കൈ കൊടുത്ത് നോക്കി ഇരുന്നു

അച്ഛൻ : അവന്റെ ജീവിതം ഞാൻ തൊലച്ചു അങ്ങനെ മതി ഇനി വച്ചോ , എല്ലാ ബന്ധവും തീർന്നു വച്ചോ വച്ചോ…

അച്ഛൻ ഫോൺ കട്ടാക്കി..

അമ്മ : എന്താ

അച്ഛൻ : ഒന്നൂല്ല 😡

ചെറി : ഏട്ടൻ ഇങ്ങനെ പറയാൻ പാടില്ലായിരുന്നു

അമ്മ : ടാ ടാ

ചെറി : 😊 🙄

ഇച്ചു : ഇല്ല അവരോട് എന്തിനാ ഇനി മര്യാദ ഒക്കെ ഏഹ്… ഇവരെ അവടെ ഹോസ്പിറ്റലിന്റെ വെളിയിൽ കണ്ടപ്പോ അറിഞ്ഞിരുന്നേ സത്യം ആയും ഞാൻ ചോദിച്ചേനെ

അമ്മ : ഏയ്‌ അങ്ങനെ പറയല്ലേ മോളെ നമ്മള് ആ കുട്ടിടെ അവസ്ഥ ആലോചിക്കണം എന്തായാലും, പാവം എന്റെ കുട്ടി,,,, മഹാദേവൻ കാത്തു അതോണ്ട് അതിന് ഒന്നും സംഭവിച്ചില്ല…… ഒരു കാര്യത്തി സന്തോഷം ഇണ്ട് നിങ്ങക്ക് തിരിച്ചറിവ് വന്നല്ലോ സന്തോഷം… ഹും…

Updated: February 6, 2025 — 6:51 pm

Leave a Reply

Your email address will not be published. Required fields are marked *