കാന്താരി – 6 100

കൃഷ്ണകുമാർ അങ്കിൾ തല ആട്ടി….

പോവുന്ന വഴി മുഴുവൻ പപ്പ ഡോറിൽ തല വച്ച് സ്വപ്നം കണ്ടോണ്ട് ഇരുന്നു…

മരിച്ച് പോയാ മതി എന്ന് തോന്നി… ചിന്നു പറഞ്ഞത് അത്രക്ക് ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ്…

അവളെ സ്വപ്നത്തിൽ നിന്ന് ഒണർത്തിയത് റോഡ് അരികിലെ ആൾക്കൂട്ടം ആണ്

അരികിൽ ചതഞ്ഞ് ചളുങ്ങിയ രാമുന്റെ വണ്ടി കെടക്കുന്ന കൂടെ കണ്ടപ്പോ അവൾക്ക് പിടി വിട്ട് പോയി

പപ്പ : അച്ഛാ ദേ രാമുന്റെ വണ്ടി അച്ഛാ., ദേ ദേ നിർത്ത് നിർത്ത്…

അങ്കിൾ വണ്ടി നിർത്തും മുന്നേ പപ്പ വണ്ടിയിന്ന് ചാടി എറങ്ങാൻ വേണ്ടി ലോക്ക് വലിച്ചു നടക്കാത്ത കൊണ്ട് മാത്രം അവൾ ചാടാതെ പോയത്…

ഡോർ തൊറന്നതും അവൾ വണ്ടിയുടെ നേരെ ഓടി…

അടുത്ത സെക്കന്റ്‌ ചെറിയെ അവൾ കണ്ടു ചെറി അവളേം

പപ്പ പുള്ളിടെ നേരെ ഓടി….

പപ്പ : ചെറിയച്ഛാ എന്താ ഒണ്ടായേ വണ്ടി എന്താ ഇങ്ങനെ കെടക്കുന്നെ

ചെറി : മോളെ ഒന്നും പേടിക്കാൻ ഇല്ല വണ്ടി ഒന്ന് മിസ്സ്‌ ആയതാ

കൃഷ്ണകുമാർ അങ്കിൾ അങ്ങോട്ട് വന്നു

അങ്കിൾ : എന്താ രാജീവാ സംഭവം അയാള് ഒന്നും പറഞ്ഞില്ല

ചെറി : അത് ചേട്ടാ പിള്ളേര് വാകമൺ പോയതാ വണ്ടി കൈയ്യീന്ന് പോയി അത്ര തന്നെ

പപ്പ : രാമു എവടെ ചെറിയച്ഛ… എന്നിട്ട് വല്ലതും പറ്റിയോ

ചെറി : ഇല്ല മോളെ അവനെ രാമേട്ടൻ കൊണ്ട് പോയി അവടെ കാണും…

കൃഷ്ണ കുമാർ അങ്കിൾ : എടൊ ശങ്കരൻ എവടെ

ചെറി : ഏട്ടൻ അവർടെ കൂടെ പോയി… രാമേട്ടൻ പിള്ളേരെ ഹോസ്പിറ്റലിൽ കൊണ്ടോയി അപ്പൊ ഏട്ടൻ കൂടത്ത് പോയി…🙄

പപ്പ : ചെറിയച്ഛ എനിക്ക് കാണണം ഞാൻ വന്നോട്ടെ

ചെറി : ആ പോവാല്ലോ അല്ല മോൾടെ അമ്മക്ക് കൂടെ ആരേലും ഒണ്ടോ

അങ്കിൾ : അതൊക്കെ ഒണ്ട്…അല്ല ഏത് ഹോസ്പിറ്റൽ ആണ്….

ചെറി : അത് അറിഞ്ഞൂടാ… അല്ല നിങ്ങള് ഒര് പണി ചെയ്യേ ഏട്ടനെ വിളിച്ചിട്ട് എവടെ ആണ് ചോദിച്ച് അങ്ങോട്ട് ചെല്ല്…ഞാൻ ഇതൊന്ന് സെറ്റ് ചെയ്തിട്ട് വരാ

അങ്കിൾ : ശെരി അങ്ങനെ ആവട്ടെ, വണ്ടി അങ്ങ് പോയല്ലോ ഡോ…

ചെറി : 😐

അങ്കിൾ : ആരാ ഡോ

ചെറി : രാമേട്ടന്റെ മോനും അനിയത്തിടെ മോനും

പപ്പ : 😨

ചെറി : കൊഴപ്പം ഒന്നും ഇല്ല ചെറിയ പാച്ച് അത്ര തന്നെ…

അങ്കിൾ : എടൊ എന്നാ ഞങ്ങള് അയാളെ വിളിച്ച് അങ്ങോട്ട് ചെല്ലട്ടെ…

അവര് കാറിൽ കേറി അങ്കിൾ അച്ഛനെ വിളിച്ചു

അങ്കിൾ : ആണോ ശെരി അല്ല വരാനായിരുന്നു, ശെരി….

പപ്പ : എന്താ അച്ഛാ

അങ്കിൾ : അയാള് ഇപ്പൊ അങ്ങോട്ട് വരണ്ട പറയുന്നു

പപ്പ : വന്നിട്ട് ഒടനെ പോവാ പറയായിരുന്നു ച്ഛാ

അങ്കിൾ : വേണ്ട മോളെ ചെലപ്പോ ആ കുട്ടിടെ വീട്ട്കാർക്ക് നമ്മളെ കാണുന്നത് ബുദ്ദിമുട്ട് ആവും വേണ്ട..

പപ്പ : ചെ…

കൃഷ്ണകുമാർ അങ്കിൻ : കൊഴപ്പം ഒന്നും ഇല്ല വിട്ടേക്ക് പപ്പ അത്… ഒക്കെ മാറും

അവര് വന്ന കാര്യം നടക്കാതെ മടങ്ങി…

പോവുന്ന വഴി വക്കീൽ വിളിച്ചു

ഡ്രൈവ് ചെയ്യുന്നത് കാരണം പുള്ളി കാറിലേക്ക് കണക്റ്റ് ചെയ്തു

അങ്കിൾ : ആ വക്കീൽ സാറേ

വക്കീൽ : സാറേ എസ് ഐ അമ്പിനും വില്ലിനും അടുക്കുന്നില്ല

അങ്കിൾ : എന്താ കാര്യം

വക്കീൽ : ഇപ്പഴാ കാര്യം അറിഞ്ഞേ അയാള് മറ്റേ ചെക്കനെ കൊല്ലാൻ നോക്കിയതിന് കേസ്

പെട്ടെന്ന് പുള്ളി ഫോൺ കട്ടാക്കി കാർ നിർത്തി എറങ്ങി…

പപ്പ സങ്കടം ഒക്കെ കടിച്ച് പിടിച്ച് സീറ്റിലേക്ക് ചാരി കണ്ണടച്ചു…

ഹരിയോടുള്ള ബന്ധം അവൾക്ക് ഇപ്പോ ഒരു ഭാരം മാത്രം ആണ്…

( ഇന്ദ്രനെ തെറ്റിധരിച്ചത് അവനെ ദ്രോഹിച്ചത് രാമുനെ ദ്രോഹിച്ചത് എല്ലാം ഓർത്ത് നെഞ്ചിൽ വല്ലാത്ത ഭാരം മാത്രം ആണ് തോന്നിയത്… സ്വന്തം ചേട്ടൻ പെൺകുട്ടികളെ ഒരു സെക്സ് ടോയ് ആയി മാത്രം കാണുന്ന ഒരുത്തനാ എന്നത് അവളെ വല്ലാതെ വേദനിപ്പിച്ചു )

.
.
.
.
എത്ര വട്ടം പറഞ്ഞു നിന്നോട് വണ്ടി എടുക്കാൻ പാടില്ലാന്ന്… പറയുന്നത് കേക്കാത്ത എന്താ പൊന്നൂ നീ

ചെറിയച്ഛൻ ഇന്ദ്രനെ പിടിച്ച് ഊക്കുന്നത് കണ്ട് ഞാൻ സൈഡിൽ കൈ കെട്ടി നിന്നു

ചെറിയച്ഛൻ : ഇവനെ എന്തിന് പറയണം വാല്കള് ഒണ്ടല്ലോ തുള്ളാൻ…

അച്ഛൻ : രാമാ വിട്

ചെറിയച്ഛൻ : ഇല്ല ഏട്ടാ ഏട്ടൻ കണ്ടതല്ലേ ആ വണ്ടിടെ കെടത്തം… വല്ലതും സംഭവിച്ചാ പറഞ്ഞിട്ട് കാര്യം ഒണ്ടോ…

Leave a Reply

Your email address will not be published. Required fields are marked *