ഞാൻ : അത് പോട്ടെ, പറഞ്ഞെ ഇല്ല പല്ലി നീ…
പവി : നീ ആര് പറയാൻ
ഞാൻ : ശെരി ആയിക്കോട്ടെ 😞
പവി : മൈസൂർ ടാ
ഞാൻ : ഈ ചെറിയച്ഛന്റെ ഒരു കാര്യം അവടേം മൈസൂർ തന്നെ എല്ലാ എണ്ണവും
അമ്മ : അത്ര ഒക്കെ മതി
ഞാൻ : ഉവ്വ്… നീ ആരോട് ചോദിച്ചിട്ട് ഡീ പേര് കൊടുത്തേ ഒലക്കേ
പവി : എന്റെ അച്ഛനോട്
ഞാൻ : എന്നാ ചേട്ടൻ പറയാ നീ പോണ്ട
പവി : ആണോ എന്നാ ശെരി ചേട്ടാ ഞാൻ പോണില്ല 🙂
ഞാൻ : ശെരി വാ നാളെ കഴിക്കാൻ വല്ലതും വാങിച്ചോണ്ട് വരാ…
പവി തിട്ടിന്ന് ചാടി എറങ്ങി…
ഞങ്ങള് കൈ കോർത്ത് വെളിയിലേക്ക് നടന്നു
അച്ഛൻ എതിരെ വന്നു
അവളെ നോക്കി ആള് തല പൊക്കി എങ്ങോട്ടാ ചോതിച്ചു
പവി : ചേട്ടന് എന്തോ വാങ്ങാൻ ഇണ്ടന്ന്…
അച്ഛൻ തല ആട്ടി
പെട്ടെന്ന് പുള്ളി എന്നെ വിളിച്ചു
എന്ത് കുരിശാണോ
ചെറിയും അച്ചുവും കൂടെ വെളിയിന്ന് വന്നു…
എന്താ അച്ഛാ ഞാൻ അവരെ നോക്കി പിന്നെ അച്ഛനെ നോക്കി ചോദിച്ചു
അച്ഛൻ ചെറിയെയും അച്ചുനെയും ആണ് നോക്കിയത്…
ചെറി : ചേട്ടാ നല്ല മീന് കിട്ടി വാങ്ങിച്ചു…
അച്ഛൻ : നിന്നോട് എപ്പഴാടാ വരാൻ പറഞ്ഞെ
ചെറി : അതന്നെ മീന് വാങ്ങാൻ
അച്ഛൻ : അടിച്ച് കേറ്റി തരും
ഞാൻ : പ്പ്ർ 🤭
ചെറി : 😡
അമ്മ : രാമുവെ… മല്ലി വേണം
ചെറിയമ്മ : ഒരു പാക്കറ്റ് പാല് കൂടെ കണ്ണാ…
അമ്മടെ പിന്നാലെ ചെറിയമ്മ കൂടെ വന്നു…
നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ ടാ അച്ഛൻ അച്ചുനെ നോക്കി ചോദിച്ചു
അച്ചു : ഇറ്ക്ക്
അച്ഛൻ : ഇങ്ങനെ പോയാ ഞാൻ ഇറ്ക്കും കേറി പോടാ
അച്ചു ഒറ്റ ഓട്ടം…
അമ്മ : 😂
ചെറിയമ്മ : 🤣
അച്ഛൻ അവരെ ഒന്ന് നോക്കി എന്റെ തോളിൽ കൈ ഇട്ട് ഉള്ളിലേക്ക് വിളിച്ചോണ്ട് പോയി സോഫയിൽ ഇരുന്നു എന്നെ ഒന്ന് നോക്കി എന്നിട്ട് സോഫയിലേക്ക് നോക്കി
കട്ട സീരിയസ് ആണ്…
ഞാൻ മെല്ലെ ഇരുന്നു…
എന്ത് മാങ്ങ ആണോ ഇനി
അച്ഛൻ : ഇന്ന് അവടെ പോയായിരുന്നോ
തോന്നി 😣
ഞാൻ ഒന്ന് മൂളി…
അച്ഛൻ : മോനെ അത്
അമ്മ : ടാ രാമാ നീ അവളെ കൊണ്ട് പോവാൻ നിന്നതല്ലേ പോ നേരായി…
അമ്മ മേലെ നോക്കി പറഞ്ഞു…
അച്ഛൻ അമ്മേ സൂക്ഷിച്ച് നോക്കി
ഞാൻ അമ്മേ മനസ്സിൽ പൂവിട്ട് പൂജിച്ച് എറങ്ങി നടന്നു
പെട്ടെന്ന് വന്ന് കേറടി
ഞാൻ ചിരിച്ചോണ്ട് പറഞ്ഞു
പവി ചെരുപ്പ് കൈയ്യിൽ പിടിച്ച് വന്ന് കേറി
അച്ഛൻ : താൻ എന്ത് പണി ആടോ കാണിച്ചത്
അമ്മ : പിന്നെ ഞാൻ എന്തോ വേണം എന്റെ കൊച്ച് മെല്ലെ ചിരിക്കാൻ തൊടങ്ങിയതെ ഒള്ളൂ നിങ്ങക്ക് അത് തല്ലി കെടുത്തണം അല്ലെ 👀
അച്ഛൻ : എടൊ അത്
ചെറി : എന്താ ചേട്ടാ കാര്യം
അച്ഛൻ : എടാ ഇവൻ അവടെ പോയി നമ്മടെ പ്രദീപ് ഇല്ലേ രാമന്റെ
ചെറി : അറിയില്ല ആ പറഞ്ഞോ പറഞ്ഞോ
അച്ഛൻ : അവൻ അവടെ കൃഷ്ണനെ തെരക്കി പോയി ഇവൻ അവനെ ഡീൽ ആക്കി ഒഴിവാക്കി വിട്ടു….
ചെറി : ഓ മറ്റേ പൈസ
അച്ഛൻ : ആഹ്… ഈ ചെക്കൻ അയാൾടെ ഭാര്യ ആയിട്ട് സംസാരിച്ച് അവസാനം ആ കൊച്ചിനോട് കാറിന്റെ കീ കൊടുത്തിട്ട് ഇത് അവടെ വേണ്ട എന്നോ എന്തെക്കെ പറഞ്ഞ് എറങ്ങി വന്നുന്ന്
അമ്മ : എങ്ങനെ പറയാതെ ഇരിക്കും
അച്ഛൻ അമ്മേ തുറിച്ച് നോക്കി
അമ്മ : നോക്കണ്ട…
അച്ഛൻ : ശെരി… ആ പെണ്ണ് അവടെ കെടന്ന് ഒച്ചയും ബഹളവും ഒക്കെ ആണെന്ന്…
ചെറി : അശ്ശൊ പാവം
അമ്മ : ആഹാ എന്നാ നീ പോയി കൂള് കൊടുത്ത് ഒറക്കടാ
ചെറി : അല്ല അത് 🙄
ചെറിയമ്മ : ദേ നിങ്ങള് ചുമ്മാ ഇരി ചേട്ടാ കൊച്ചിന് വേണ്ട പോലെ അവൻ ചെയ്യട്ടെ ഞാൻ അത്രെ പറയു…
ചെറി : ഡീ കേറി പോടീ
ചെറിയമ്മ : നിങ്ങള് ചുമ്മാ ഇരി അവന്റെ സങ്കടം അന്ന് കാണാൻ ആരും ഇല്ലാ ഇനി അത് പറ്റില്ല
ചെറി : നിന്നോട് നിർത്താൻ ആണ് ഇന്ദു പറഞ്ഞെ
ചെറിയമ്മ : വോ
അമ്മ : ടാ നീ ആരാടാ അവളോട് നിർത്താൻ പറയാൻ
ചെറി : ചേട്ടത്തി അത് പിന്നെ ചേട്ടൻ പറയല്ലേ ചേട്ടത്തി
അമ്മ : അവന്റെ ഒരു ചേട്ടൻ 😡
.
.
.> 20:22
ഡീ ഏതോ ആടി പയ്യെ കഴിക്ക്
പവിടെ വെട്ട് കണ്ട് ഞാൻ പറഞ്ഞു
പവി : മുത്തേ ഒരു ഓംലറ്റ് പറ ടാ
ഞാൻ : മതി മതി പൈസ ഇല്ലെന്ന്
പവി : ആഹ് അല്ലെങ്കിലും ഒരു ഓംലറ്റ് വാങ്ങി തരാൻ പോലും ആരും ഇല്ലല്ലോ എനിക്ക് എന്റെ വിധി 😣😞
ഞാൻ : 😊 രണ്ട് പൊറോട്ട ഒരു ചിക്കൺ ഫ്രൈ എന്റെ ബീഫിന്റെ മുക്കാല് ഇത്ര നിന്റെ അച്ഛൻ ആണല്ലോ വന്ന് തിന്നത്
