കാന്താരി – 6 100

പവി : അച്ഛന് ഓർമ ഇണ്ടോ അവൾടെ വാക്ക് കേട്ട് അച്ഛൻ അവനെ റൂമിൽ പോയി തല്ലാൻ പോയത് അത് അവള് കളിച്ച കളി ആയിരുന്നു… അമ്മ, എനിക്ക് അറിയാ എന്നോട് മാത്രം പറഞ്ഞതാ…

അമ്മ : ആ ശവം പാവത്തിനെ പോലെ ഇരുന്ന് കുടുംബം തൊലച്ചു…

അച്ഛൻ : കഴിഞ്ഞോ… നിങ്ങൾ ഒക്കെ പറയുന്നത് അപ്പൊ ഞാൻ ഒരു ദ്രോഹം ചെയ്തതാ എന്നാ അപ്പൊ

ചെറി : നോക്കിയും കണ്ടും ഒക്കെ ചെയ്യാ ഏട്ടാ കൂട്ട്കാരൻ ആണേലും നൂറ് വട്ടം ആലോചിക്കണം

ചെറി അച്ഛനെ നോക്കാതെ പറഞ്ഞു

അമ്മ : ഒറ്റ കാര്യത്തി എനിക്ക് സന്തോഷം ഇണ്ട്… എന്റെ മോനെ ഞാൻ വളർത്തി കളഞ്ഞല്ലോ എന്ന് ആരും പറയില്ല

പവി : എന്ത് കാര്യം അമ്മാ ജീവിതം പോയിട്ട് വളർത്ത് ഗുണം വച്ചിട്ട് എന്ത് കാര്യം.

അമ്മ : ഇനി അതല്ലേ പറയാൻ പറ്റു മോളെ… ഞാൻ എന്തെങ്കിലും ഓർത്ത് സമാദാനിക്കട്ടെ….

പവി : മോശായിപ്പോയി…

അമ്മ : അവൻ എവടെ ഡീ

പവി : ടെറസി കാണും…വിളിക്കാ

അമ്മ : പോണ്ട നിക്കട്ടെ കൊറച്ച് നേരം ഇനി നമ്മള് പോയി നമ്മളെ കണ്ട് അവൻ ഇനി എറങ്ങി കൂടെ പോണ്ട….

അച്ഛൻ : അങ്ങനെ… 😐 ശെരി എല്ലാരും ക്ഷമിക്കണം… 🙏

അമ്മ : നിങ്ങക്ക് ഇപ്പഴും അവരോട് അല്ലെ കൂറ് കാണാൻ പോണു സംസാരിക്കുന്നു സഹായിക്കുന്നു ദേ ഞാൻ ഒരു കാര്യം പറയാ ആ സ്റ്റേഷനിൽ കെടക്കുന്ന ചെക്കന് വേണ്ടി അനിയന്റെ മനസ്സ് മാറ്റാൻ പോയാ ഹാ..

അച്ഛൻ തിരിഞ്ഞ് പോയി…

> 21:23

അശ്വതി : ടാ നീ കേക്കുന്നുണ്ടോ

ഞാൻ : പറഞ്ഞോ

അശ്വതി : എടാ നീ ഒരു ഡ്രൈവർ അല്ലെ ഈ ആക്‌സിഡന്റ് ഒക്കെ നടക്കുന്നതല്ലേ രാമാ

ഞാൻ : അങ്ങനെ അല്ല ഡീ എന്റെ വണ്ടിക്ക് കൊഴപ്പം ഒള്ളത് കൊണ്ട് എനിക്ക് വല്ലതും ആയാ എനിക്ക് സങ്കടം വരത്തില്ല ഇത് അമർ ആയോണ്ടാ ചെ… ഇപ്പൊ മരത്തിൽ കൊണ്ട് തട്ടി കൈ പൊട്ടി വലിയ സീൻ ഇല്ല… ഇതേ തന്നെ വല്ല വണ്ടിക്ക് നേരെ ആയിരുന്നെ എനിക്ക് ഓർക്കാൻ വൈയ്യ ഞാൻ ഒരു പണി ചെയ്യാൻ പോവാ

അശ്വതി : എന്തുവാ

ഞാൻ : ഞാൻ ചെന്നൈക്ക് തിരിച്ച് പോവാ

അശ്വതി : ഒന്ന് പോയെ നീ ഒന്ന്…

ഞാൻ : ഏയ്‌ ഇല്ല അവടെ ആയിരുന്നപ്പൊ വലിയ കൊഴപ്പം ഒണ്ടായില്ല… ആഴ്ചക്ക് ചെറി അറിയാതെ രണ്ട് വട്ടം വെളമ്പാൻ പോയാ ആയിരം പോക്കറ്റി വീഴും ആയിരുന്നു ഒരു ഫുൾ എടുത്ത് ഞായറാഴ്ച തിരുന്റെ വീട്ടിന്റെ ടെറസി കമ്പനി ആയാ പരിപാടി തീരും സമാദാനം ആയി ഇരിക്കായിരുന്നു… അങ്ങനെ ആയിരുന്നു ഇനിയും അങ്ങനെ തന്നെ മതി

അശ്വതി : നീ അവനെ കാണാൻ പോയില്ലേ…

ഞാൻ : അയ്യോ സുന്ദരൻ സുന്ദരനെ അയ്യേ എന്തിന് വേണ്ട ഇനി കാണേ വേണ്ട എനിക്ക് മതി ആയി

അശ്വതി : നീ ആയിട്ട് ഓരോന്ന് തെറ്റ് തെറ്റായി പറയാ രാമു… ദേ നോക്ക് ഒരു തെറ്റ് നീ പ്രതികരിക്കണ്ട ടൈമില് വായും മൂടി ഇരുന്നു…പറ്റി പോയി…നീ പവർ ആവണ്ട സമയത്ത് മിണ്ടാതെ ഇരുന്നു പോയത് പോയി… അവൻ പറഞ്ഞ പോലെ ചുമ്മാ ഇരുന്നോ വെറുതെ പ്രശ്നം ഒണ്ടാക്കാൻ ഒന്നും പോണ്ട നിന്നെ സ്നേഹിക്കാൻ ഞങ്ങളോക്കെ ഒണ്ട്…

ഞാൻ : thanks manh… നീ വച്ചോ break കഴിയാൻ ആയില്ലേ…ഞാൻ പിന്നെ വിളിക്കാ…

ഞാൻ കമന്ന് കെടന്ന് ഓരോന്ന് ആലോചിച്ചു…

നീ ഇത്രക്ക് തോൽവി ആയി പോയല്ലോ ഞാൻ സ്വയം പറഞ്ഞു

പവി വന്ന് ബെഡിൽ ഇരുന്നു

ഞാൻ : ഉം

പവി : വാ ഫുഡ് കഴിക്കാ

ഞാൻ : എനിക്ക് വെശപ്പില്ല

പവി : എണീറ്റ് വാടാ…

ഞാൻ : വേണ്ട ടാ വൈകീട്ട് ചായ കുടിക്കുമ്പോ ഒടുക്കത്തെ തീറ്റ തിന്നു..

പവി : ശെരി ശെരി നീങ്ങി കെട…

ഞാൻ നെരങ്ങി നെരങ്ങി മാറി കെടന്നു…

പവി : ദേഷ്യം ഒണ്ടോ

ഉംച്ച്

പവി : സങ്കടം

ഉംച്ച്

പവി : പിന്നെ

ഞാൻ : വെറി… വെറും വെറി അല്ല നല്ല തലക്ക് പിടിക്കുന്ന വെറി

പവി : രാമു.. വേണ്ട ടാ

ഞാൻ : ഏയ്‌ ഇല്ല ഞാൻ ഒതുങ്ങി…

ചെറി ഉള്ളിലേക്ക് കേറി വന്നു

ചെറി : ഡീ അവനെ വിളിക്കാൻ വന്നിട്ട് നീ കേറി കെടന്നാ…

പവി : ഇല്ല ദേ വന്നു

അവര് എന്നെ പൊക്കി വലിച്ച് താഴെ കൊണ്ട് പോയി…

അമ്മ : വാ വാ എത്ര നേരായി ചൂട് ഒക്കെ പോവും

ഞാൻ പോയി താഴെ ഇരുന്നു…

ചെറിയമ്മ വന്ന് ചപ്പാത്തി എടുത്ത് വച്ചു

അമ്മ അപ്പഴേക്കും egg burji എടുത്തോണ്ട് വന്നു…

Leave a Reply

Your email address will not be published. Required fields are marked *