അവൻ പൂളിന്റെ അടുത്ത് നിന്ന് ചുറ്റും നോക്കികൊണ്ട് നിക്കാ
ഞാൻ : എന്താണ്
ഇന്ദ്രു : ഈ കമ്പി കണ്ടാ ഇവടെ തല കീഴായി കെട്ടി ഇട്ടാ അവനെ ഞാൻ ✊
ഞാൻ : നിനക്ക് വേണോ അവനെ ഇനി
ഇന്ദ്രു : വേണ്ട 😊 അവനുള്ളത് ദൈവം കൊടുക്കും….
ഞാൻ : അണ്ടി ഇല്ലാത്തവനെ പോയി ചാവ് 😡
😂
> കാലത്ത് രണ്ടര ആയപ്പോ അവൻ വന്ന് എന്നെ കുത്തി പൊക്കി
ഞാൻ : എന്തോന്ന് ടാ നിനക്ക് വേണ്ടത്
ഇന്ദ്രു : വാ ടൈം ആയി കുളി
അവൻ എന്നെ എണീപ്പിച്ച് കണ്ണടച്ച് കണി കാണിക്കും പോലെ നടത്തിച്ചു ആ നായിന്റെ മോനെ വിശ്വസിച്ച് ഞാനും നേരെ പോയി…
പാവി നേരെ കൊണ്ടോയി പൂളില് ഒറ്റ തള്ളി ഇട്ടല്…
ബോധം വന്നപ്പോ സൈഡിൽ അച്ചു പവി രണ്ടും കെടപ്പുണ്ട്….
പവി : എവിടുന്ന് കിട്ടിയടാ ഇതിനെ എന്നെ പൊക്കി എടുത്തോണ്ട് ആണ് വന്നത്…. പട്ടി ചേട്ടൻ ആയിപ്പോയി നാറി…. 😡
ഇന്ദ്രു : കേറി വാ ടൈം ആയി…
>03:05
“””അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
നിത്യസത്യമായ ദേവി നിർമ്മലേ നമോസ്തുതേ..
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ….”””
ശീലം തെറ്റിക്കാതെ ഞാൻ എന്റെ രീതിക്ക് വണ്ടി എടുത്തു…
> 03:57
വണ്ടി തൃശൂർ റോഡിൽ കൂടെ പറന്നു….
ഇന്ദ്രു : കേറിക്കോ കേറിക്കോ പോട്ടെ പോട്ടെ
അവൻ സൈഡിൽ ഇരുന്ന് കൈ പൊക്കിക്കൊണ്ട് പറഞ്ഞു
Sports + ഇട്ട് വണ്ടി ഒരു പോക്കങ് പോയി….
സത്യം പറഞ്ഞാ എല്ലാ ടെൻഷനും മറന്ന് പോയി ഞാൻ…അത്രക്ക് അടിപൊളി ആയിരുന്നു BMW 😌… That experience gives flying fucks 😌
പവിയും അച്ചുക്കുട്ടനും ബാക്കിൽ ഇരുന്ന് വെറച്ചു… 🙂
അമ്പലം എത്തി വണ്ടി നിർത്തിയതും അവളെന്റെ പൊറം അടിച്ച് പൊട്ടിച്ചു….
ദൈവത്തെ കണ്ട് പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല എന്നാലും ഞാൻ കൈ കൂപ്പി നിന്നു…
അവൻ എന്തൊക്കെപ്രാർത്തിക്കുന്ന പോലെ തോന്നി….
പിന്നെ എന്തൊക്കെ ചീട്ട് ഒക്കെ കൊടുത്ത് വാങ്ങി പൂജ കഴിച്ച് ഒമ്പതര ആയി വരാൻ….
പിന്നെ ഒരു പാച്ചൽ ആയിരുന്നു….
വണ്ടി നേരെ പോയി നിന്നത് രുദ്രൻ മാമടെ വീട്ടിന്റെ മുന്നില് അവൻ അവടെ എറങ്ങി ഡ്രസ്സ് എടുത്തിട്ട് ഞങ്ങളോട് അമ്മായിടെ വീട്ടിലേക്ക് പൊക്കോളാൻ പറഞ്ഞു…
പിന്നെ ചിത്ര ചേച്ചിടെ engagement ഒക്കെ കഴിഞ്ഞ് ഞാൻ വൈകീട്ട് ഇന്ദ്രുന്റെ കൂടെ അവടെ സ്റ്റേ അടിച്ചു….
പരിപാടികൾ അങ്ങനെ പോക്കൊണ്ടിരുന്നപ്പൊ ഒരു ദിവസം അവൻ എന്നെ വിളിച്ചിട്ട് വൈകീട്ട് സൂര്യടെ വീട്ടിലേക്ക് വരാൻ പറഞ്ഞു
എന്താണോ കാര്യം 😂 പ്ലാൻ ഇടാൻ ആവും… എന്റെ ഉള്ളിൽ ഞാൻ അവന് വേണ്ടി മറച്ച് വച്ച കനൽ വീണ്ടും കത്തി വന്നു….
എന്താവും അറിയാൻ ഞാൻ പെട്ടെന്ന് തന്നെ അങ്ങോട്ട് പോയി….
ഞാൻ : എന്താടാ വരാൻ പറഞ്ഞെ
ഇന്ദ്രു : വാ
അവൻ അവടെ സൂര്യടെ വീടിന്റെ നാല് കെട്ടിന്റെ ഉള്ളിലേക്ക് ചാടി ഞങ്ങളെ ഒക്കെ നോക്കി
ഇന്ദ്രു : അപ്പൊ ഫ്രണ്ട്സ് നിങ്ങളെ ഞാൻ ഇങ്ങോട്ട് വിളിച്ചത് എന്തിനാ എന്ന് എല്ലാർക്കും ഒരു സംശയം കാണും… പറയാ വലിയ കാര്യം ഒന്നും ഇല്ല നാളെ കഴിഞ്ഞ് അതായത് വെള്ളിയാഴ്ച്ച 13:11:2023 ന് കാലത്ത് പതിനൊന്ന് മണിക്ക് ഞാൻ ഇംഗ്ലണ്ട് പോവാണ്…
എല്ലാർക്കും ഒരു ഷോക്ക് ആയിരുന്നു അത്
നന്ദൻ : ഉം പിന്നെ ഈ തള്ള് തള്ളാൻ ആണോ ഊമ്പാ നീ എന്നെ വരാൻ പറഞ്ഞെ… ടാ സൂര്യ ഞാൻ പോവാ എനിക്ക് നാളെ ചേച്ചിയെ കൊണ്ട് എക്സാമിന് പോവാൻ ഒള്ളതാ
ഇന്ദ്രു : ഇന്നാ കണ്ടോ അവൻ ഞങ്ങടെ ഗ്രൂപ്പിൽ ഒരു ഫോട്ടോ അയച്ചു….
വേറെ ഒന്നും അല്ല ടിക്കറ്റ് ആദ്യം ബാംഗ്ലൂർ പിന്നെ ഇംഗ്ലണ്ട്
എനിക്ക് പെട്ടെന്ന് എന്തോ ഞാൻ ഒറ്റക്ക് ആവും എന്നൊരു തോന്നൽ പോലെ… വല്ലാത്ത ബുദ്ധിമുട്ട് പോലെ Lkg പഠിക്കുന്ന ടൈമിൽ നമ്മടെ ആ ബെസ്റ്റ് ഫ്രണ്ട് വരാത്ത ദിവസം കരയുന്ന ആ കൊച്ച് കുട്ടിടെ അവസ്ഥ ആയി എനിക്ക്…
ഞാൻ വെളിയിലേക്ക് പോയി തൂണില് ചാരി ഇരുന്നു
നന്ദൻ : നീ ഒരു അണ്ടിയും പറയണ്ട നീ എങ്ങാനും പോയാ പിന്നെ ഞാൻ ചത്തു പറഞ്ഞാ എന്നെ കാണാൻ വന്ന് പോവരുത് കുണ്ണേ നീ… ഞാൻ നിന്നോട് ഇന്നലെ കൂടെ പറഞ്ഞതാ കല്യാണം നടക്കാൻ നല്ല ചാൻസ് ഇണ്ട് അടുത്ത മാസം ന്ന്
