കാന്‍റീനിലെ കൊലയാളി Like

ദിവസങ്ങള്‍ രണ്ടു കഴിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ജോസ് കൊല്ലപ്പെട്ടത് കഴുത്തിനേറ്റ മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ്. വടി വാള്‍ പോലെയുള്ള ഏതോ മാരകായുധം ഉപയോഗിച്ചാണ് വെട്ടിയിരിക്കുന്നത്.
പക്ഷെ പൊലീസിനെ കുഴക്കിയത് വെട്ടാന്‍ ഉപയോഗിച്ച ആയുധവും ആ മഴയില്‍ അലിഞ്ഞില്ലാതായി എന്നതാണ്. വാഗ മരങ്ങള്‍ക്കിടയില്‍ തെരഞ്ഞതില്‍ നിന്നും ആകെ കിട്ടിയത് കാന്‍റീനിലെ താക്കോല്‍ കൂട്ടം ആയിരുന്നു. അതിലും ഒരു വിരല്‍പ്പാട് പോലും അവശേഷിക്കാതെ എല്ലാം പ്രകൃതി കഴുകി കളഞ്ഞിരുന്നു.
എന്തായാലും കോളേജിലെ മുഴുവന്‍ ആളുകളെയും നല്ലത് പോലെ ചോദ്യം ചെയ്തെ മതിയാകൂ. അതായിരുന്നു ഏറ്റവും വലിയ പ്രശ്നവും. ആ പെരുമഴക്കാലത്ത് കൂടുതല്‍ പേരും വീട്ടില്‍ തന്നെ ചടഞ്ഞിരുന്നു. പിന്നെ ഈ കൊലപാതകത്തെ പറ്റി അറിഞ്ഞവര്‍ കോളജിലേക്ക് വരാനും മടിച്ചു. എല്ലാവരെയും മൊഴിയെടുക്കാന്‍ വിളിപ്പിക്കുക അസാധ്യം ആയി തോന്നി. ഇന്നത്തെ പോലെ മാസ് മീഡിയയും സോഷ്യല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മീഡിയയും ഇല്ലാതിരുന്ന കാലം. റ്റ്ആകെയുള്ള മാര്‍ഗങ്ങള്‍ തപാല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍, പേപര്‍, ആകാശവാണി, ദൂര ദര്‍ശന്‍ മുഖേന അറിയിക്കുക എന്നതായിരുന്നു. എന്നാല്‍ അതും പ്രായോഗികം ആയി എനിക്ക് തോന്നിയില്ല. പകരം എല്ലാവരുടെയും വീടുകളില്‍ ചെന്ന് മൊഴിയെടുത്തു. വിദ്യാര്‍ഥികളുടെയും സ്ടാഫ്ഫുകളുടെയും മൊഴിയെടുക്കുന്നതിനിടയില്‍ ഒരു കച്ചിത്തുരുമ്പു വീണു കിട്ടി.
രണ്ടു പേര്‍ തന്ന മൊഴി പ്രകാരം മൂന്ന് പേരെ അന്നേ ദിവസം ഒരു ഫിയറ്റ് കാറില്‍ വാഗ മര കാടുകളുടെ മറു വശത്ത് കണ്ടവരുണ്ട്. ആ മൂന്നു പേരും അന്നേ ദിവസം കോളേജില്‍ എത്തിയിട്ടില്ല എന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. എന്‍റെ അന്വേഷണം പിന്നെ അവരെ കേന്ദ്രീകരിച്ചതായി. അവര്‍ എന്തിനു കള്ളം പറഞ്ഞു? ഒരു പക്ഷെ അവര്‍ക്ക് കൊലയുമായി ബന്ധം ഉണ്ട്, അല്ലെങ്കില്‍ അവര്‍ക്ക് കൊലയാളിയെ അറിയാം.

എന്തായാലും ഞാന്‍ രഹസ്യമായി ആ ഫിയറ്റ് കാറിന്‍റെ ഉടമയെ ചെന്ന് കണ്ടു. കാമ്പസിലെ സുന്ദരി മായ മിസ്സ്‌. ഒരു വേള ഞാന്‍ അവളെ പെണ്ണ് കാണാന്‍ ചെന്നതാണോ എന്ന് തോന്നിപ്പോയ നിമിഷങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. പക്ഷെ അവളുടെ ഹസ്ബന്റ് ഹരിയെന്ന ഹരിയേട്ടനെ കണ്ടപ്പോള്‍ ആ വികാരം മാഞ്ഞു പോയി.
ഞാന്‍ അല്‍പം കടുപ്പിച്ചു തന്നെ മായയെ ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും തെളിവുകള്‍ നിരത്തി ചോദിച്ചപ്പോള്‍ അന്ന് കോളേജില്‍ പോയെന്നു അവര്‍ സമ്മതിച്ചു. അന്ന് കാറില്‍ കൂടെയുണ്ടായിരുന്നത് രഞ്ജിനി മേനോനും അനിയുമാണെന്ന് അവര്‍ സമ്മതിച്ചു. പക്ഷെ ആര്‍ക്കും ആ കൊലപാതകവുമായി യാതൊരു ബന്ധവും ഇല്ലെന്നു അവര്‍ കരഞ്ഞു പറഞ്ഞു.
പിന്നെ എന്ത് കൊണ്ടാണ് അന്ന് കോളേജില്‍ പോയിരുന്നില്ല എന്ന് കള്ളം പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ മായ പറഞ്ഞത് മറ്റൊരു കഥയായിരുന്നു.
അതേ കഥ തന്നെ എന്‍റെ പോലീസ് മുറയിലുള്ള വിരട്ടലില്‍ രഞ്ചു എന്ന രഞ്ജിനിയും അനിയെന്ന അനി കുട്ടനും പറഞ്ഞു.
അന്നേ ദിവസം രാവിലെ പതിവ് പ്രണയ സല്ലാപത്തിനായി നേരത്തെ കോളേജില്‍ എത്തിയതായിരുന്നു രഞ്ചുവും അനിയും. വഴിക്ക് വച്ച് മഴ പെയ്തപ്പോള്‍ വാഗ മരച്ചുവടിലേക്ക് ഓടിക്കയറി. അവിടെ വച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയപ്പോള്‍ മായ മിസ്സ്‌ കയ്യോടെ പൊക്കി. കാറില്‍ കയറ്റി കുറെ വഴക്ക് പറഞ്ഞു.
ഇതേ മൊഴി തന്നെയാണ് ഈ മൂന്ന് പേരെയും കണ്ടെന്നു പറഞ്ഞ ആ രണ്ടു പേരും തന്നത്. ആ മഴയത്ത് കാറിലിരുന്നു മായ മിസ്സ്‌ അവര്‍ രണ്ടു പേരോടും ചൂടായി. പിന്നീടു അവരെയും കൊണ്ട് കാറോടിച്ചു പോയി.
മായ മിസ്സ്‌ നേരെ അവരെ സ്വന്തം വീട്ടിലേക്കു കൊണ്ട് വന്നു. കുറെ ഉപദേശിച്ചു. അതെ കോളേജില്‍ തന്നെ പഠിച്ചു പ്രണയിച്ചു കല്യാണം കഴിച്ച മായ മിസ്സും ഹരിയേട്ടനും ഒരു ചേട്ടനെയും ചേച്ചിയെയും പോലെ അവരെ ഉപദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *