കാന്‍റീനിലെ കൊലയാളി

എന്തായാലും പോലീസിന്‍റെ ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ ഒരു കേസ് ആയിരുന്നു അത്. ആര് കൊന്നെന്നോ കൊല്ലാനുള്ള കാരണം എന്തെന്നോ എന്തിനേറെ പറയുന്നു കൊല്ലാന്‍ ഉപയോഗിച്ച ആയുധം ഏതെന്നോ അറിയാന്‍ പോലീസിനു കഴിഞ്ഞില്ല. ഒരാഴ്ചയായി നിര്‍ത്താതെ പെയ്ത മഴയില്‍ ഒരു തുള്ളി രക്തം പോലും ഇല്ലാതെ തെളിവുകളെല്ലാം പ്രകൃതി തന്നെ കഴുകി കളഞ്ഞു. പോലീസ് നായയെ പോലും കൊണ്ട് വരാന്‍ വയ്യാത്ത അവസ്ഥ.
എന്തായാലും ഡിഗ്രി കഴിഞ്ഞതോടു കൂടി ഞങ്ങള്‍ കോളേജു വിട്ടു. ഞാനും രഞ്ചുവും ഒളിച്ചോടി വിവാഹം കഴിച്ചു. എല്ലാത്തിനും കുട പിടിച്ചത് മായ മിസ്സ്‌. അവരുടെ അവിഹിതം ഞങ്ങള്‍ കണ്ടു പോയില്ലേ.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാനും രഞ്ചുവും മായ മിസ്സും ഹസ്ബന്റും ഒരുമിച്ചാണ് ജീവിതം. അല്ല ആയിരുന്നു. ആറു മാസങ്ങള്‍ക്ക് മുന്‍പ് ഒരാക്സിടന്റില്‍ മായ മിസ്സിന്റെ ഹസ്ബന്റും എന്‍റെ രഞ്ചുവും പോയി. അന്ന് മുതല്‍ ഇന്നലെ വരെ മായ മിസ്‌ മരണക്കിടക്കയില്‍ ആയിരുന്നു. ദൈവത്തിന്‍റെ കരങ്ങള്‍ എന്നെ പിന്തുടരുന്നത് കൊണ്ടോ എന്തോ ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. പക്ഷെ എനിക്ക് പോണം. എന്‍റെ രഞ്ചു പോയിടത്തേക്ക്. മായ മിസ്സും ഹസ്ബന്റും പോയിടത്തേക്ക്. ഇനി ഈ ലോകത്ത് എനിക്കാരും ഇല്ല. എനിക്കോ മായ മിസ്സിനോ കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഒരു പക്ഷെ വിധി ഞങ്ങള്‍ക്കായി കാത്തു വച്ചിരുന്ന ശിക്ഷയാകാം.

ഇപ്പോള്‍ നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ടാകുമല്ലോ അന്ന് എന്താ സംഭവിച്ചതെന്ന്. ജോസേട്ടന്റെ കൊലപാതകമിന്നും ഒരു പ്രഹേളികയാണ് അന്നത്തെ ബാച്ചിന്. അവര്‍ അറിഞ്ഞില്ലെങ്കിലും സാര്‍ അറിയണം,അന്ന് ശരിക്കും എന്താ സംഭവിച്ചതെന്ന്.

അന്ന് വിധിയുടെ വിളയാട്ടം ആയിരുന്നു. അല്ലെങ്കില്‍ ചെന്നിക്കുത്തിന്റെ മരുന്ന് എനിക്ക് ഓവര്‍ ഡോസില്‍ കഴിക്കാന്‍ തോന്നുമോ. അത് കൊണ്ടല്ലേ ഞാന്‍ മയങ്ങി വീഴാതിരുന്നത്. ജോസേട്ടന്‍ മുറി തുറന്നു അകത്തേക്ക് കയറിയതും ഞാന്‍ അയാളെ പിടിച്ചു പുറത്താക്കി വാതില്‍ വലിച്ചടച്ചു. അതിനിടയില്‍ താക്കോല്‍ ഞാന്‍ പിടിച്ചു വാങ്ങി. രഞ്ചുവിനെ ഉണര്‍ത്താന്‍ നോക്കിയെങ്കിലും നടന്നില്ല. ചതിയുടെ ആഴം ഞാന്‍ മനസ്സിലാക്കിയത് അപ്പോള്‍ ആണ്.

ശരിക്കും അന്ന് ജോസേട്ടന്‍ കതകു തുറന്നത് മറ്റൊരു ഉദ്ദേശത്തിനായിരുന്നു. എന്‍റെ രഞ്ചുവിനെ അനുഭവിക്കാന്‍. അയാള്‍ ഇത് സ്ഥിരം പരിപാടി ആയിരുന്നു എന്ന് ഞാന്‍ പിന്നെയാ മനസ്സിലാക്കിയത്. ഐസ് ക്രീമില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കി കമിതാക്കളെ പ്രണയ ചേഷ്ടകള്‍ക്ക് അയയ്ക്കുക. ഒരു ചെറിയ കളി കഴിയുമ്പോള്‍ രണ്ടും മയങ്ങി വീഴും. പിന്നാലെ വന്നു പെണ്‍കുട്ടിയെ ആരും അറിയാതെ അനുഭവിക്കുക. ഇതളായിരുന്നു ശരിക്കുള്ള അമൃതേത്ത്. മയക്കം വിട്ടെണീക്കുംപോള്‍‍ കമിതാക്കള്‍ ഒന്നും അറിയാതെ തങ്ങളുടെ ആദ്യ സുഖത്തിന്‍റെ ആലസ്യത്തില്‍ ജോസേട്ടന് നന്ദിയും പറഞ്ഞു പോകും. വര്‍ഷങ്ങളായി എത്രയോ പെണ്ണുങ്ങള്‍ ഇങ്ങനെ.
ഞാന്‍ രഞ്ചുവിനെ വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതിനിടയില്‍ ആണ് കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്നും ഒരു നിലവിളി കേട്ടത്. കതകു തുറന്നു നോക്കുമ്പോള്‍ അയാള്‍ മായാ മിസ്സിനെ ടേബിളില്‍ കിടത്തി സാരി പൊക്കി പീഡിപ്പിക്കാന്‍ നോക്കുന്നു. എന്‍റെ സകല നിയന്ത്രണങ്ങളും വിട്ടു. ഞാന്‍ അയാളെ ചവിട്ടി വീഴ്ത്തി. പെട്ടെന്ന് എന്‍റെ ഭാവ മാറ്റം കണ്ടിട്ടോ എന്തോ അയാള്‍ അടുക്കള വാതില്‍ തുറന്നു പുറത്തേക്കോടി. എവിടെ നിന്നോ ഒരു കൊടുവാള്‍ എന്‍റെ കയ്യിലെത്തി. ഒരു പക്ഷെ ജോസേട്ടന്‍ സ്റ്റോര്‍ റൂമില്‍ വച്ചിരുന്നതാകാം.

അവസാനം ആ വാഗ മര കാടുകള്‍ക്കിടയിലിട്ടു ഞാന്‍ അയാളെ വെട്ടി വീഴ്ത്തി. അയാളുടെ അവസാന ശ്വാസവും നിലയ്ക്കുന്നതു വരെ വെട്ടി.
ദൈവം എനിക്കൊപ്പം ആയിരുന്നു. അല്ലെങ്കില്‍ ആ പെരു മഴയത്ത് തെളിവുകളെല്ലാം ഒലിച്ചു പോകുമായിരുന്നോ?
തിരികെ കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എത്തിയ ഞാന്‍ സ്റ്റോര്‍ മുറിയില്‍ കയറി ഡസ്കിന് മുകളില്‍ കൂടി കുറെ ഓടുകള്‍ ഇളക്കി മാറ്റി. മിസ്സിനെ നോക്കി ഞാന്‍ പറഞ്ഞു.
അവന്‍ ഇനി വരില്ല. നമുക്ക് നേരെയും ആരും വിരല്‍ ചൂണ്ടരുത്. അതിനു തെളിവുകള്‍ ഈ മഴയത്ത് ഒലിച്ചു പോകണം. കുറെ വെള്ളം കൊണ്ട് വന്നു ഞാന്‍ എന്‍റെ രേതസ്സ് തറയില്‍ കിടന്നത് ഒഴുക്കി കളഞ്ഞു. രഞ്ചു അപ്പോഴും മയക്കത്തില്‍ ആയിരുന്നു. പുറത്തിറങ്ങി സ്റ്റോര്‍ വെളിയില്‍ നിന്നും പൂട്ടി. ഫ്രിഡ്ജില്‍ നിന്നും ബാക്കിയിരുന്ന ഐസ് ക്രീം എടുത്തു. അടുക്കള അകത്തു നിന്നും കുറ്റിയിട്ടു ഞങ്ങള്‍ ആരും കാണാതെ പുറത്തിറങ്ങി. ആ മഴയത്ത് ആര്‍ക്കും ഞങ്ങളെ കാണാന്‍ ആകുമായിരുന്നില്ല.
ഞാന്‍ കാന്‍റീന്‍ പൂട്ടി താക്കോല്‍ എടുത്തു. രഞ്ചുവിനെയും എടുത്തു മിസ്സിന്റെ കാറില്‍ കയറി. അപ്പോഴാണ്‌ താക്കോലിന്‍റെ കാര്യം ഓര്‍മ്മ വന്നത്. മിസ്സിനോട് പറഞ്ഞു കാര്‍ വാഗ മരക്കാടുകളുടെ മറു വശത്ത് നിര്‍ത്തി. ഞാന്‍ ജോസ്സിനെ കൊന്നു തള്ളിയ ഭാഗത്തേക്ക് പോയി. അത് ഒരു കണക്കിന് നന്നായി. അല്ലെങ്കില്‍ അയാളുടെ മൃതദേഹത്തിനരുകില്‍ കിടന്നിരുന്ന എന്‍റെ പഴ്സ് ഞാന്‍ കാണുമായിരുന്നില്ലല്ലോ. ഞാന്‍ അത് തിരികെ എടുത്തു. താക്കോല്‍ കൂട്ടം ദൂരേക്ക്‌ വലിച്ചെറിഞ്ഞു. അവിടെ മറന്നിട്ട കൊടുവാളും എടുത്തു തിരികെ വന്നു കാറില്‍ കയറി. കൊടുവാള്‍ കണ്ട മിസ്സ്‌ ആകെ പേടിച്ചു. പക്ഷെ ഞാന്‍ അവരെ സമാധാനപ്പെടുത്തി. മിസ്സിന്റെ വീട്ടിലേക്കു പോയി.
മിസ്സിന്റെ ഹസ്ബന്റിന്റെ സഹായത്തോടെ ആ വാളും ഐസ്ക്രീമും കുഴിച്ചിട്ടു.
നാളിതു വരെ ആരും അറിയാതെ പോയ ആ രഹസ്യം ഞാന്‍ ഇപ്പോള്‍ പറയുന്നത് എന്ത് കൊണ്ടോ നിങ്ങള്‍ ആ സത്യം അറിയാതെ സര്‍വീസില്‍ നിന്നും വിരമിക്കാന്‍ പാടില്ല എന്ന് കരുതിയാണ്.
ഇത് നിങ്ങള്‍ വായിക്കുമ്പോഴേക്കും ഞാനും എന്‍റെ രഞ്ചുവിനൊപ്പം എത്തിയിട്ടുണ്ടാകും.

ദൈവത്തിന്‍റെ കരങ്ങള്‍ തെളിവുകള്‍ മായ്ച്ചു കളഞ്ഞത് പോലെ ഈ ഏറ്റു പറച്ചിലും മാഞ്ഞു പോകും. കാരണം അനികുട്ടന്‍ എന്ന മുഖം മൂടിക്കു പിന്നിലെ എന്നെ നിങ്ങള്‍ക്കിനി കണ്ടെത്താന്‍ ആകില്ല.. ഗുഡ് ബൈ.”

ഞാന്‍ ആ മെസ്സേജ് ഒരിക്കല്‍ കൂടി വായിച്ചു. എന്‍റെ കരിയറില്‍ വീണ ആ ചോരപ്പാടുകള്‍ കഴുകി കളയണം എന്നെനിക്കു തോന്നി. സൈബര്‍ വിങ്ങില്‍ വിളിച്ചു മെസ്സെജിന്റെ ഉറവിടം കണ്ടെത്തി. മുംബൈയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്നാണ്. ഏകദേശം ലൊക്കേഷന്‍ മനസ്സിലാക്കിയ ഞാന്‍ മുംബൈയ്ക്ക് പോകാനായി റെയില്‍വേ സ്റെഷനില്‍ എത്തി. അവിടെ അവിചാരിതമായി ട്രെയിന്‍ കാത്തു നില്‍ക്കുന്ന സ്ത്രീയെ കണ്ടു ഞാന്‍ ഞെട്ടി..

Leave a Reply

Your email address will not be published. Required fields are marked *