കാന്‍റീനിലെ കൊലയാളി

മായ.

ഞാന്‍ മിടിക്കുന്ന ഹൃദയത്തോടെ അവര്‍ക്കരികിലേക്കു ചെന്നു. എന്നെ പരിചയപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ കണ്ടതിന്‍റെ ആശ്ചര്യം ആ മുഖത്ത് പ്രകടം ആയിരുന്നു.
അവള്‍ ഉടനെ തന്നെ അപ്പുറത്ത് നിന്നിരുന്ന ഹരിയേട്ടനെ വിളിച്ചു. ഞങ്ങള്‍ ഒത്തിരി സംസാരിച്ചു. എനിക്ക് സംശയം ആയി. അനിയേയും രഞ്ചുവിനെയും പറ്റി ചോദിച്ചപ്പോള്‍ അവരെ കാത്താ ഞങ്ങള്‍ നില്‍ക്കുന്നെ, മുംബൈയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്നും അവര്‍ വന്നു കൊണ്ടിരിക്കുവാ എന്ന് മായ പറഞ്ഞപ്പോള്‍ ഞാന്‍ തേടി വന്ന കൊലയാളി അനി തന്നെയാണോ എന്ന് ഞാന്‍ സംശയിച്ചു.
പെട്ടെന്ന് എന്‍റെ മൊബൈലില്‍ ഒരു കാള്‍ വന്നു.

“ഹലോ കമ്മിഷണര്‍ പ്രിത്വി സാര്‍. നിങ്ങള്‍ അന്വേഷിക്കുന്ന ചോരപ്പാടുകള്‍ ആ കുടുംബത്തിന്‍റെ കയ്യില്‍ പുരണ്ടിട്ടില്ല. അനിയുടെയും. പക്ഷെ കാന്‍റീനിലെ ആ ജോസേട്ടന്റെ രേതസ്സിന്‍റെ പാടുകള്‍ ഏറ്റു വാങ്ങിയ പാവം പെണ്‍കൊടികള്‍ ആണ് മായയും രഞ്ചുവും ഒക്കെ. അത് പോലെ പേരറിയാത്ത എത്രെയോ പെണ്‍കൊടികള്‍. ഞാന്‍ ചെയ്തത് ദൈവത്തിന്‍റെ നീതിയാണ്. അല്ലെങ്കില്‍ ഒന്നോര്‍ത്തു നോക്ക്. നിങ്ങളുടെ ഭാര്യ, പെങ്ങള്‍ അവരും ചിലപ്പോള്‍ ആ നീചന്‍റെ പാപത്തിന്‍റെ തുള്ളികള്‍ എട്ടു വാങ്ങേണ്ടി വരില്ലായിരുന്നോ. എന്നിലൂടെ, എന്നിലൂടെ മാത്രം ആ നീചന്‍റെ പാപക്കറ ഒലിച്ചു പോയി. ദൈവവും പ്രകൃതിയും എനിക്ക് കൂട്ട് നിന്നു.
എന്ത് കൊണ്ടോ നിങ്ങളോട് ഇത് വെളിപ്പെടുത്തണം എന്നെനിക്കു തോന്നി. മായയും കുടുംബവും വേറെ ആരും തങ്ങളുടെ ഉള്ളില്‍ കടന്ന വിഷത്തിന്‍റെ കഥ അറിയാതിരിക്കട്ടെ.

അയാള്‍ ഫോണ്‍ കട്ട് ചെയ്തപ്പോള്‍ ശക്തിയായി മഴ തുടങ്ങി. ഒരു പക്ഷെ ദൈവത്തിന്‍റെ കരങ്ങള്‍ ആ മനുഷ്യനെ ഇപ്പോഴും അനുഗ്രഹിക്കുന്നുണ്ടാകാം. ദൂരെ നിന്നും ഗരീബ് രത ഇരമ്പിക്കൊണ്ട് വരുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *