കാമാനുരാഗം 30

“ എൻ്റെ ചേച്ചീ… ഇന്ന് ഭയങ്കര തിക്കായിരുന്നു. ക്ലബ്ബിന്റെ ഒരു പരിപാടി..
ഇപ്പഴാ ഒന്ന് ഫ്രീയായത്. എന്താ ചേച്ചീ കാര്യം?”

ആ വോയ്സ് അവിടെ കേൾക്കാനുള്ള സമയമേ എടുത്തുള്ളൂ. ഉടൻ മറുപടിയെത്തി.

“ഭയങ്കര തിരക്കുള്ള ആളല്ലേ… എൻ്റെ കാര്യമൊക്കെ കേൾക്കാൻ സമയമുണ്ടാവുമോ… ആവോ…”

“ അതെന്താ ചേച്ചീ അങ്ങിനെയൊക്കെ പറയുന്നത്? ചേച്ചിക്ക് എന്ത് വേണേലും എന്നോട് പറയാലോ…”

“ അങ്ങിനെ പ്രത്യേകിച്ച് പറയാനൊന്നുമില്ലടാ.. ഇവിടെ ഭയങ്കര ബോറടി… നിന്നോടെന്തെങ്കിലും സംസാരിക്കാമെന്ന് വച്ചു…”

“ ഖത്തർ എന്ന് കേട്ടപ്പോ ചാടിത്തുള്ളിപ്പോയതല്ലേ… ഇതൊക്കെ ഇങ്ങനെയേ വരൂ എന്നെനിക്ക് നേരത്തേ അറിയാം… ഫ്ലറ്റിൽ ഒറ്റക്കിരുന്ന് ശരിക്കും ബോറടിച്ചല്ലേ…”

“ അതേടാ സനൂ.. .വേണ്ടായിരുന്നു എന്ന് ഇപ്പോ തോന്നുന്നു. ഇനി എന്താടാ ചെയ്യുക..”

“ ഇനി എന്ത് ചെയ്യാൻ… അവിടെ ഹാപ്പിയായിട്ടങ്ങ് ജീവിക്കുക. അത്രതന്നെ..
പിന്നെ ബോറഡി മാറ്റാൻ എൻ്റെചേട്ടനില്ലേ അടുത്ത്..”

“ ഹും.. നിൻ്റെയൊര്ചേട്ടൻ…’’

ആ ഒരു പറച്ചിലിൽ സനൂപിന് ചെറുതായിട്ട് എന്തോ ഒന്ന് കത്തി.

“ എന്താ ചേച്ചീ… ചേച്ചി ഹാപ്പിയല്ലേ…”

അപ്പുറത്ത് ഒരൊറ്റ പൊട്ടിക്കരച്ചിൽ. അവൾ ഓഫ് ലൈനാവുകയും ചെയ്തു.
സനൂപ് അമ്പരന്നുപോയി. ഇവൾക്കിതെന്തുപറ്റി. ചേട്ടനൊപ്പം ഇവൾ ഹാപ്പിയല്ലേ? ചെറിയ എന്തോ ഒരു നിരാശ ഇവിടുന്നേ തോന്നിയിരുന്നു. രണ്ടാളും ഒറ്റക്ക് ജീവിക്കുമ്പോൾ എല്ലാം ശരിയായിക്കോളും എന്നാണ് കരുതിയത്. എന്തായാലും അത് അറിയുകയും, അതിന് പരിഹാരം കാണുകയും വേണം.
നാട്ടിലെ ദമ്പതികൾ തമ്മിലുള്ള ഒരുപാട് പ്രശ്നങ്ങളിൽ താൻ ഇടപെട്ടിട്ടുണ്ട്. അതെല്ലാം രമ്യമായി പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇതും പരിഹരിക്കണം.
അതിനാദ്യം പ്രശ്നമെന്താണെന്നറിയണ്ടേ.
ഏതായാലും ആദ്യം വീട്ടിൽ പോകാം അല്ലെങ്കിൽ അമ്മ ഇനിയും വിളിക്കും.

സനൂപ് വണ്ടിയെടുത്ത് വീട്ടിലേക്ക് വിട്ടു. നേരം വൈകിയതിന് അമ്മയുടെ വക ചീത്തയും, പിന്നെ ചോറും കഴിച്ച് മുകളിലുള്ള മുറിയിലേക്ക് പോയി. ഡ്രസ് മാറി മൊബൈലുമെടുത്ത് ബെഡിലേക്ക് കിടന്നു. പിന്നെ നിഷക്ക് കോൾ ചെയ്തു.ആദ്യമായാണ് അവൾക്ക് കോൾ ചെയ്യുന്നത്. ഒറ്റ ബെല്ലിനവൾ കോളെടുത്തു.

“ ഹലോ… സനൂ..”

നല്ല സന്തോഷത്തിലുള്ള സ്വരം. ഇവളല്ലേ നേരത്തെ കരഞ്ഞോണ്ട് പോയത്.

“ ആ ചേച്ചീ… ഭക്ഷണമൊക്കെ കഴിച്ചോ..”

“ ആ…കഴിച്ചെടാ.. നീ കഴിച്ചോ…”

“ ഞാൻ കഴിച്ച് റൂമിൽ വന്ന് കിടക്കുകയാണ്. എനിക്കിനി ഇഷ്ടം പോലെ സമയമുണ്ട്. ചേച്ചി പറയാനുള്ളതൊക്കെ സാവധാനം പറഞ്ഞോ… എത്ര നേരം വേണേലും ഞാൻ കേട്ടിരിക്കാം…”

“ എടാ… എനിക്കങ്ങിനെ ഒരുപാട് പറയാനൊന്നുമില്ല…”

“ ശരിയെന്നാ.. ഞാൻ ചില ചോദ്യങ്ങൾ ചേച്ചിയോട് ചോദിക്കാം… ചേച്ചി കൃത്യമായി മറുപടി പറയണം. ഓക്കെയല്ലേ?”

അവളൊന്നാലോചിച്ചതിന് ശേഷം പറഞ്ഞു.

“ ഓക്കെ…”

“ ശരി… ആദ്യത്തെ ചോദ്യം… ചേട്ടന് എപ്പോഴാണ് ഡ്യൂട്ടി ടൈം ?…”

“ അതിനങ്ങിനെ പ്രത്യേകിച്ച് സമയമൊന്നുമില്ല. കൂടുതൽ സമയവും ഡ്യൂട്ടിയിലായിരിക്കും…”

“ ഫുൾ നൈറ്റൊക്കെ ഡ്യൂട്ടിയുണ്ടാവാറുണ്ടോ?…”

“ മിക്കവാറും ദിവസം രാത്രി കമ്പനിയിൽ തന്നെയാണ്…”

“ രാവിലെ എത്ര മണിക്കാണ് വരുന്നത്”

“ ഒരു എട്ടര , ഒൻപത് മണി..”

“ വന്നിട്ടോ..”

“ വന്നിട്ടെന്ത്.. കുളിച്ച്, ഭക്ഷണവും കഴിച്ച് കിടന്നുറങ്ങും..”

“ രണ്ട്പേരും ഒരുമിച്ച് പുറത്തേക്കൊക്കെ പോകാറുണ്ടോ..”

“ ആറ് മാസത്തിനുള്ളിൽ നാല് വട്ടം പോയി”

ഏകദേശം കാര്യങ്ങളൊക്കെ സനൂപിന് മനസിലായി.

“ ശരി… നേരത്തെ ചേച്ചിയോട് ഞാൻ ഹാപ്പിയാണോ എന്ന് ചോദിച്ചപ്പോൾ ചേച്ചിയെന്തിനാ കരഞ്ഞത്?…

മറുഭാഗത്ത് മിണ്ടാട്ടമില്ല.

“ ചേച്ചീ..”

സനൂപ് വിളിച്ചു.
“ ഉം..”

നേർത്തൊരു മൂളൽ മാത്രം.

“ ഞാൻ ചോദിച്ചത് ചേച്ചി കേട്ടില്ലേ..”

“ഉം..”

വീണ്ടും മൂളൽ’.

“ എന്നാ പറ..”
“ എന്ത്…”
“എന്തിനാ കരഞ്ഞത്?…”
“ ഞാൻ കരഞ്ഞിട്ടൊന്നുമില്ല..”
“ ചേച്ചി കരഞ്ഞത് ഞാൻ ശരിക്കും കേട്ടു..
എന്താ ചേച്ചീ പ്രശ്നം… എന്നോട് പറ… എല്ലാത്തിനും നമുക്ക് പരിഹാരമുണ്ടാക്കാം”

Leave a Reply

Your email address will not be published. Required fields are marked *