ഒരെണ്ണം ഒഴിച്ചു … ലാപ് ഓണാക്കി നോട്ട്പാഡ് ഓപ്പണ്‍ ചെയ്തു … എഴുതാനുള്ള മൂഡില്ല … പ്രത്യേകിച്ച് അമ്മാമയുടെ … നിര്‍ദ്ദേശങ്ങള്‍ ആവാം … എഴുതേണ്ടത് ഞാനല്ലേ … ആഞാപിക്കാമോ …
വീണ്ടും ചാറ്റ് നോട്ടിഫിക്കെഷന്‍… അനുവാണ്
” എഴുതി തുടങ്ങിയോ ?”
” ഇല്ല … “
” എഴുത് …”
” തന്നെ പറ്റിയോ ?”
“അല്ല … അമ്മാമ…”
” ഹ്മ്മം ..എഴുതണം” വീണ്ടുമൊരു സ്മൈലി തന്നവള്‍ പോയപ്പോള്‍ എഴുതാനുള്ള മൂഡിലായി … അവളങ്ങനെയാണ് … മനസ് നിര്‍ജീവമാകുന്ന സമയത്താവും കറക്റ്റ് അവളെത്തുക …
നോട്ട്പാഡില്‍ ഹെഡിംഗ് കൊടുത്തു ..
””””””””””””””””””””””””””””””””””””””””””””””’
” ജെസ്സി ഈപ്പച്ചന്‍ “
””””””””””””””””””””””””””””””””””””””””””””””’
അമ്മ മരിച്ചപ്പോള്‍ നാട്ടില്‍ നില്‍ക്കുവാനുള്ള അവസാന പിടിവള്ളി തേടിയാണ് ബാവ തന്ന റോജിയുടെ അമ്മാമയുടെ അഡ്രസ് എടുത്തു പോയത് … വെളുപ്പിനെ ആലപ്പുഴ നിന്നും ചങ്ങനാശ്ശേരി എത്തി , അവിടെ നിന്നൊരു ഈരാറ്റുപെട്ട ബസ് കിട്ടി… മുന്നിലെ സീറ്റില്‍ കാഴ്ചകള്‍ ക്ണ്ടിരുന്നുറങ്ങി പോയതറിഞ്ഞില്ല
” ചേട്ടാ … മുത്തോലി എത്തി ” കണ്ണ് തുറന്നപ്പോള്‍ അടുത്തിരിക്കുന്ന പയ്യന്‍ ചിരിച്ചു … ഈ ഭാഗത്തേക്ക് അധികം വന്നിട്ടില്ലാത്തതിനാല്‍ കുശലം ചോദിക്കുന്നതിനിടെ ആ പയ്യനോട് ഇറങ്ങേണ്ട സ്ഥലത്തെ കുറിച്ച് പറഞ്ഞിരുന്നു
” ബസ്സ്റ്റാന്‍ഡില്‍ ചെന്നാല്‍ ഇരുന്നു പോരാം … അല്ലെങ്കില്‍ ഇവിടെയിറങ്ങിയാല്‍ മതി “
നേരത്തെ അവരെ കണ്ടാല്‍ അത്രയും നേരത്തെ പോരാമല്ലോ .. മുത്തോലി തന്നെയിറങ്ങി …. അടുത്തുള്ള ചായക്കടയില്‍ നിന്ന് ഒരു ബോണ്ടയും ചായയും കുടിച്ചു … ഒത്തിരി നാള് കൂടിയാണ് നാടന്‍ പലഹാരം കഴിക്കുന്നത് … രാവിലെ കാപ്പി പോലും കുടിക്കതെയാണ് ഇറങ്ങിയത് ..നല്ല വിശപ്പുമുണ്ട് … നാട്ടില്‍ വന്നാല്‍ , (നാട്ടിലെന്നല്ല എവിടെയായാലും അധികം പുറത്തൂന്നു ഭക്ഷണം കഴിക്കാറില്ല .. ) വീട്ടില്‍ നിന്ന് മാത്രമേ എന്തെങ്കിലും കഴിക്കാറുള്ളൂ …
ചായ കുടിച്ചു തീരും മുന്‍പേ .. ————–ട്ടെക്കുള്ള ബസ് വന്നു … ചാടി കയറി … ടിക്കറ്റ് എടുത്തപ്പോഴേ കണ്ടക്ടറോട് ഇറങ്ങാനുള്ള സ്ഥലം പോയന്‍റ് സഹിതം പറഞ്ഞു … അല്‍പദൂരം ഓടിയപ്പോഴേ ജാതിയും തെങ്ങും ഒക്കെ കഴിഞ്ഞ് ബസ് റബര്‍ തോട്ടത്തിനകത്തെക്ക് പ്രവേശിച്ചു … വീടുകള്‍ ഉണ്ടെങ്കിലും കൂടുതലും റബര്‍ തോട്ടങ്ങള്‍
” മോനെ … അടുത്ത ജങ്ക്ഷനില്‍ ഇറങ്ങിക്കോ .. “
ജങ്ക്ഷനില്‍ ഇറങ്ങിയപ്പോള്‍ ആകെയൊരു ചെറിയ പെട്ടിക്കട മാത്രം … ഇത്രേം ആള്‍താമസം ഇല്ലാത്ത സ്ഥലത്താണോ അമ്മാമയുടെ വീട് ..
” ചേട്ടാ … ഈ ഇപ്പച്ചന്‍ … പ്ലാന്റര്‍ … അമേരിക്കേല്‍ ഒക്കെ ഉണ്ടായിരുന്ന ….’
പെട്ടിക്കടയില്‍ പോയി പോക്കറ്റില്‍ നിന്ന് അഡ്രസ് തപ്പുന്നതിനിടെ പറഞ്ഞു
” ഈപ്പച്ചന്‍ മോതലാളിയോ … പുള്ളീടെ ആരാ … ങേ … പുള്ളി ഇന്ന് വെളുപ്പിനെ കാറില്‍ എങ്ങാണ്ടോ പോയത് കണ്ടല്ലോ ….ഇനീം മൂന്നാല് ദിവസം കഴിഞ്ഞു നോക്കിയാല്‍ മതി …’
നാശം പിടിക്കാന്‍ … ഏതു നേരത്താണോ പോരാന്‍ തോന്നിയത് ..ഇനിയൊരു വരവ് കൂടി … ഛെ
” പുള്ളി മാത്രമേ പോയിട്ടുള്ളൂ കറിയാചേട്ടാ .. നമ്മടെ HF പോയിട്ടില്ല ….. “
പതുക്കെ പറയടാ ജോണിക്കുട്ടി … ഈ കൊച്ചന്‍ അവരുടെ അരാണന്നറിയില്ലല്ലോ”
” മോനെ … മൊതലാളീടെ കെട്ടിയോള് അവിടെ കാണും …. ഇച്ചിരി മുന്നോട്ടു നടന്നാല്‍ ഇടത്തേക്കുള്ള വഴിയെ പോയാല്‍ മതി …പത്തു പതിനഞ്ചു മിനുട്ട് നടക്കണം “
” ചേട്ടാ .. ഇവിടെ വേറെ സിറ്റിയോന്നുമില്ലേ?’
” ഒണ്ട് മോനെ … പള്ളീം സിറ്റീം ഒക്കെ അപ്പുറത്താ … നടന്നു പോകണേല്‍ ഇതാ എളുപ്പം … അതാ ബസുകാര് ഇവിടെ ഇറക്കീത്”
നടന്നേക്കാം … നടക്കുന്നത് ആരോഗ്യത്തിനും നല്ലതല്ലേ …. റബര്‍ തോട്ടം ആയതു കൊണ്ട് വെയിലുമില്ല …
” ഒരു സിഗരറ്റ് തന്നേക്ക് ചേട്ടാ ” വലി സാധാരണ ഇല്ലാ …. അവന്മാരുടെ കൂടെ വെള്ളം അടിക്കുമ്പോള്‍ വല്ലപ്പോഴും വലിക്കാറുണ്ട്…. ഇത്രേമൊക്കെ പറഞ്ഞു തന്നതല്ലേ …ഒരു സ്നേഹ പ്രകടനം …
സിസ്സര്‍ കത്തിച്ചു കൊണ്ടിരിക്കെയാണ് HF വീണ്ടും കയറി വന്നത് … പെട്ടിക്കടയുടെ പുറകില്‍ , തട്ടില്‍ ഇരുന്നു കൊണ്ട് കടക്കാരനോട് പറഞ്ഞ വാക്ക് …” HF” പോയിട്ടില്ല … അമ്മാമയുടെ ചുരുക്കപേര് ആയിരിക്കും HF… പക്ഷെ ജെസ്സി ഈപ്പച്ചന്‍ എന്നത് “JE” അല്ലെ വരൂ ..
