കാവ്യാത്മകം Like

ഇന്ന് അച്ഛന് ഒരു ബിസിനസ് മീറ്റിങ് ഉള്ളതുകൊണ്ട് ഓഫീസിലെയും ,സൈറ്റിലെയും കാര്യങ്ങൾ എല്ലാം ഞാൻ ഒറ്റക്ക്തന്നെ കൈകാര്യം ചെയ്ത് വൈകുന്നേരം ആയപ്പൊളേക്കും എങ്ങനേലും വീട്ടിൽ എത്തി ഒന്ന് കിടന്നാമതി എന്നായിരുന്നു …. പോകുമ്പോൾ ഓഫീസ് ക്ലോസ് ചെയ്തിട്ട് പൊക്കോളാൻ സ്റ്റാഫിന്റെ കയ്യിൽ കീ കൊടുത്തിട്ട് ഞാൻ ഇറങ്ങി..താഴെ പാർക്കിങ്ങിലേക്ക് ചെന്നു “ഓ…. മൂഞ്ചി ” ബാക് ടയർ പഞ്ചർ …അല്ലെങ്കിലും എന്തേലും പണി വരുവാണേൽ എല്ലാം ഒരുമിച്ചല്ലേ വരൂ മൈര് ..തീരെ ടയേർഡ് ആയിരുന്നതുകൊണ്ട് സ്റ്റെപ്പിനി മാറ്റാൻ ഒന്നും നിൽക്കാതെ അന്നത്തെ ദിവസത്തെയും മനസ്സിൽ ശപിച്ചുകൊണ്ട് ഫോൺ എടുത്ത് ജിഷ്ണുവിന്റെ നമ്പറിലേക്ക് ഡൈൽ ചെയ്തു.. ..ചെറുപ്പം മുതലേ ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത് … എന്റെ ഉറ്റ സുഹൃത്.. എന്ത് തെണ്ടിത്തരം ചെയ്യുമ്പോഴും അവൻ ഉണ്ടാകും ഫുൾ സപ്പോർട്ട് ആയിട്ട് എന്റെ കൂടെ.. അവന് പ്രേത്യേകിച് ജോലിക്കൊന്നും പോണില്ല,അവന്റെ അച്ഛനും ബിസിനസ്സുകാരൻ ആയോണ്ട് അവരുടെ ചിലവിൽ സുഖമായി കഴിയുന്നു… രണ്ടുവട്ടം വിളിച്ചിട്ടും ആ പന്നി ഫോൺ എടുക്കുന്ന മട്ടില്ല ..വീണ്ടും വിളിച്ചു…ഒടുവിൽ ഫോൺ

“എന്തോന്നാടാ കോപ്പേ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ ” ഫോൺ എടുത്തതും അവന്റെ കാറൽ ആയിരുന്നു…

“നാണം ഉണ്ടോടാ ചെറ്റേ തന്തേടെ ചിലവയിൽ തിന്ന് ഉറങ്ങാൻ…. ഡാ നീ വേഗം വണ്ടി എടുത്തോണ്ട് ഓഫീസിലോട്ട് വാ .. എന്റെ വണ്ടി പഞ്ചറാടാ …”

“ഓ പിന്നെ ഞാൻ ആരാടാ നിന്റെ അടിമക്കണ്ണനോ…നീ വേണേൽ വല്ല ടാക്സി വിളിച് വായോ…”

“നിന്റെ തൊലിക്കൽ കേൾക്കാനല്ല ഞാൻ വിളിച്ചേ ..നീ വന്നാ പോവുമ്പോ ബാറീന്ന് രണ്ടെണ്ണം അടിച്ചിട്ട് പോവാം ” അവന്റെ മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ ഫോൺ കട്ട് ആക്കി.. ഞാൻ ഇട്ട കൊളുത്ത് എന്തായാലും വീണിട്ടുണ്ട് ..10 മിനിറ്റ് കഴിഞ്ഞതും ജിഷ്ണു വണ്ടിയുമായി എത്തി….

“ഡാ സാധനം വാങ്ങിച്ചോണ്ട് പുഴയിൽ പോയിരുന്ന് അടിക്കാം ” എന്റെ അടുത്ത് എത്തുന്നതിനു മുന്നേ അവൻ വിളിച്ച് കൂവി… മൈരൻ അപ്പോ ഇത് മാത്രം ആലോചിച്ചോണ്ടുള്ള വരവാ ..
“ഒന്ന് പോയെടാ അല്ലെങ്കിലേ മനുഷ്യൻ ഇവിടെ കാലത്ത് തൊട്ട് ഓടി..ഓടി അവിയൽ പരുവം ആയിരിക്കുവാ ..അപ്പോളാ … നീ വേണേൽ വണ്ടി ബാറിലോട്ട് വിട് ..രണ്ടെണ്ണം അടിച്ചിട്ട് പെട്ടെന്ന് പോണം…”

സംഗതി അവനു അത്ര പിടിച്ചില്ലെങ്കിലും അവൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല …

ബാറിൽ ചെന്നതും ഞങ്ങൾ ഈരണ്ടണ്ണം വീതം അപ്പോത്തന്നെ അകത്താക്കി . പിന്നെ കുറച്ച നേരം സംസാരിച്ചിരുന്നു .. ബാറിന്റെ ആമ്പിയൻസും,ആദ്യമേ രണ്ടെണ്ണം അകത്തോട്ട് പോയതിന്റെ മൂഡിൽ പിന്നെയും ഓർഡർ ചെയ്ത് അടിച്ചു ..നുമ്മ മലയാളി പിന്നെ അങ്ങനെ ആണല്ലോ.. കുറച്ച് കഴിഞ്ഞു വെയിറ്റർ ബില് കൊണ്ടുവന്നപ്പോളാ മനസ്സിലായത് ഞങ്ങൾ എത്രയെണ്ണമാ മോന്തിയതെന്ന് … ” 12 പെഗ്ഗ് ..”.. ഞാൻ 6 ,അവൻ 6 …. ഇനി പിന്നെ ഞങ്ങടെ അവസ്ഥ പറയണ്ടല്ലോ …ഇല്ലാത്ത കിളിയടക്കം പോയ അവസ്ഥ … ബില്ലും കൊടുത്ത് പുറത്തിറങ്ങി..ജിഷ്ണു എന്നെക്കാൾ ഫിറ്റ് ആയിരുന്നതുകൊണ്ട് ഞാൻ ആയിരുന്നു വണ്ടി എടുത്തത് … പോകുന്നവഴി ആ പന്നി പുറകിൽ ഇരുന്ന് ആടുന്നതുകൊണ്ട് വണ്ടി ഇടക്ക് പാളുന്നുണ്ടായിരുന്നു.. സമയം ഏകദേശം 6 .30 ആയിരുന്നു…പെട്ടന്നായിരുന്നു അത് സംഭവിച്ചത്… ഒരുത്തി എന്റെ ഓപ്പോസിറ്റ് നിന്നും വന്ന് റൈറ്റിലേക്ക് ഇൻഡിക്കേറ്റർ ഇട്ട് റോഡിന്റെ നടുവിലായി വണ്ടി സ്ലോ ചെയ്തത്…ഞാൻ അത്യാവശ്യം സ്പീഡിൽ ആയിരുന്നു.. അവൾ സ്ലോ ആക്കിയത് കണ്ട് ഞാൻ അവളെ മറികടക്കാം എന്ന് കരുതി വണ്ടി നേരെ വിട്ടു.. ഞാൻ അടുത്തെത്തിയതും അവൾ വണ്ടി മുന്നോട്ട് എടുത്തതും ഒരുമിച്ചായിരുന്നു… പിന്നെ ഒന്നും നോക്കാതെ ഞാൻ ബ്രേക്ക് ഫുൾ പിടിച്ചതും വണ്ടി സ്കിഡ് ആയി നിലത്ത് ഉരഞ്ഞുപോയതും ഒരുമിച്ചായിരുന്നു… ഉരഞ്ഞുപോയി വണ്ടി അവളുടെ വണ്ടിയിൽ ചെറുതായി ഒന്നു തട്ടിയതും അവളും വീണിരുന്നു… പക്ഷെ അവൾ അപ്പൊത്തന്നെ എഴുനേറ്റ് അവളുടെ വണ്ടിയും നേരെ നിർത്തിയിരുന്നു .. ഞാൻ റോഡിൽ നിന്ന് എഴുന്നേറ്റതും ജിഷ്ണുനെയോ വണ്ടിയെയോ നോക്കാതെ അവളെ നോക്കി ഒരു ചീറൽ ആയിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *