കാവ്യാത്മകം Like

അവൻ പറഞ്ഞപ്പോളാണ് ഞാനും ആ കാര്യം ഓർത്തത് ……. എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി …

“ഈശ്വരാ അമ്മു പൊക്കിയാ എന്തായാലും വീട്ടിൽ പറയും… വീട്ടിൽ അറിഞ്ഞാ ആ നിമിഷം ഞാൻ വീട്ടീന്ന് പുറത്താ …ഇനി എന്താടാ ചെയ്യാ ..”” ഞാൻ ജിഷ്ണുവിനെ നോക്കി എന്തേലും വഴി പറയെടാ എന്ന മട്ടിൽ കെഞ്ചി …

“ഒന്നും പേടിക്കണ്ട അളിയാ ചെന്ന് കേറിക്കൊട് ..ബാക്കി ഒക്കെ അവർ ചെയ്തോളും ..” ഇതും പറഞ്ഞ് മൈരൻ ആക്കി ചിരിക്കാൻ തുടങ്ങി …. അത് കേട്ടപ്പോ എനിക്ക് വിറഞ്ഞു കേറി ..

“ഡാ തായോളി …. രണ്ടെണ്ണം അടിക്കാന്നുംപറഞ്ഞ് ബാറിൽ കേറീട്ട് നിന്റെ വാക്കും കേട്ട് ഒരു ഫുള്ളാ കേറ്റിയത്… എന്നിട്ട് ഒരു വഴി പറഞ്ഞുതരാൻ പറഞ്ഞപ്പോ കിണിക്കുന്നോ മൈരേ …

ഇത് പറയുമ്പോഴും എന്റെ നാവ് കുഴയുന്നുണ്ടാർന്ന് ….

എന്റെ തോളിൽ കൈവെച്ചുകൊണ്ട് ജിഷ്ണു പറഞ്ഞു ..” ഡാ ശ്രീ … നീ കേറിചെല്ലുമ്പോ അഥവാ ആരേലും കാണുവാണേൽ നീ മുഖത്ത് ഒരു ലോഡ് കലിപ്പും ഇട്ടോണ്ട് പോ … അവർ എന്ത് ചോദിച്ചാലും ഒന്നും പറയാതെ നേരെ നിന്റെ മുറിയിൽ പോയി കുളിച്ച് ഫ്രഷ് ആയിട്ട് കിടന്നോ .. അവർ വിചാരിച്ചോളും നീ എന്തോ ടെൻഷനിൽ ആണ് അതോണ്ട് ബുദ്ധിമുട്ടിക്കണ്ടാ ന്ന് “….

‘ഉവ്വ ..ഞാൻ കലിപ്പിൽ പോയ ആ കലിപ്പിന്റെ കാര്യം എന്താന്ന് അറിയാതെ അമ്മുവും , അമ്മയും അടങ്ങില്ല … ഞാനായിട്ട് പോയി പിടികൊടുത്തപോലെ ആവും …. മൈരൻറെ ഒരു ഐഡിയ ..”……

“എനിക്ക് ഇത്രയൊക്കെയേ അറിയൂ … അല്ലെങ്കി നീ തന്നെത്താനെ ഐഡിയ ഉണ്ടാക്ക് മൈരേ …” തെണ്ടി അതും പറഞ്ഞ് കലിപ്പിട്ടു …

അവൻ പറഞ്ഞ ഐഡിയ ഒക്കെ കൊള്ളാം ..പക്ഷെ വിചാരിച്ചപോലെ നടന്നില്ലേൽ മൂഞ്ചും … ആ എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കാം …. ഞാൻ മനസ്സിൽ ഓർത്തു ..!!

വണ്ടി വീടിന്റെ മുൻപിൽ എത്തി… ഗേറ്റിന്റെ മുൻപിൽ നിന്നും കുറച്ച് മാറി ആണ് വണ്ടി നിർത്തിയത് … ഞാൻ വണ്ടിയിൽനിന്നും ഇറങ്ങി ..ജിഷ്ണു മുൻപിലോട്ട് ഇരുന്നു ..
“ഡാ ഞാൻ ആ രാഘവേട്ടനെ ഒന്ന് പോയി കാണട്ടെ ട്ടോ “… അവൻ വണ്ടി തിരിച്ചുകൊണ്ടു പറഞ്ഞു ..

ഞാൻ സംശയഭാവത്തോടെ അവനെ നോക്കി …

“ഇപ്പോഴേ കുഴി വെട്ടി വെച്ചാ നിനക്ക് നേരെ വന്ന് കിടന്നാ മതിയല്ലോ ..”… മൈരൻ എനിക്കിട്ട് താങ്ങിയിട്ട് വണ്ടി എടുത്തോണ്ട് പോയി … ഇനീം ഇവിടെ നിന്നാ എന്റെന്ന് കിട്ടുമെന്ന് അവനു അറിയാ …

ഗേറ്റിന്റെ മുൻപിൽ എത്തി വീടിന്റെ ഉള്ളിലേക്ക് നോക്കുമ്പൊത്തന്നെ ഹൃദയം നൂറേ നൂറിൽ മിടിക്കാൻ തുടങ്ങി …. അച്ഛന്റെ വണ്ടി പോർച്ചിൽ കിടക്കുന്നത് കണ്ടതോടെ എന്റെ സകല കിളിയും പോയി,,,

എന്തായാലും വരുന്നത് വരട്ടെ എന്ന് വെച്ച് ഞാൻ പതിയെ ഗേറ്റ് തുറന്ന് അകത്തേക്ക് കേറി …

കാലും , നാവും നന്നായി കുഴയുന്നും ഉണ്ട് ….. ജിഷ്ണു പറഞ്ഞ പോലെ ഫുൾ കലിപ്പും മുഖത്ത് വെച്ച് പിടിപ്പിച്ചോണ്ട് ഞാൻ മുറ്റത്തേക്ക് നടന്നു കേറി ..

പ്രതീക്ഷിച്ച ആൾ സിറ്റൗട്ടിൽ തന്നെ ഉണ്ട് …ഫോൺ കുത്തിക്കൊണ്ടിരിക്കുവാ …അവളെ കണ്ടതോടെ എന്റെ ഫ്യൂസ് മൊത്തം പോയി… എങ്കിൽ മുഖത്തെ കലിപ്പ് ഭാവം മാറ്റിയില്ല…. എന്നെ കണ്ടതും പെൺ എന്തോ കള്ളൻമാരെ നോക്കുന്നപോലെ നോക്കുന്നുണ്ട്….

അവളെ മൈൻഡ് ചെയ്യാതെ അകത്ത് കേറാനായിരുന്നു എന്റെ പ്ലാൻ …. അവൾ എന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്

ഞാൻ സിറ്റൗട്ടിലെ സ്റ്റെപ്പിൽ കേറി നിന്ന് ഷൂസ് അഴിക്കാൻവേണ്ടി കാൽ ഒരൽപം പൊക്കി കുനിഞ്ഞതും ….

“ഠപ്പെ”…………

സൗണ്ട് കേട്ടോണ്ട് അമ്മയും അച്ഛനും അമ്മുവും വന്ന് നോക്കുമ്പോ …

ദാണ്ടെ കെടക്കുണു ചെടിച്ചട്ടിയും മറിച്ചിട്ടോണ്ട് ശ്രീ പത്മനാഭൻ സ്റ്റൈലിൽ ഞാൻ ……

സഭാഷ് …!!!!!!!!!!!

ഇട്ട കലിപ്പൊക്കെ മാനത്തിന്റെ കൂടെ കപ്പലിൽ കേറി നാടുനീങ്ങിയിരുന്നു …..

വീണ വീഴ്ചയിൽ എല്ലാരും നോക്കി നിൽക്കെ ആ മഹാ സംഭവവും നടന്നു …!!!!!!!!!!!!!!!

കിടന്ന കിടപ്പിൽ വെച്ചു നല്ല ഒന്നാന്തരം ഒരു “വാൾ “……

അടിപൊളി ,…ബാ പോവാം …!

അതോടെ എന്റെ ബോധം പോയി…

ഇടക്കി ആരോ മിത്ത് ഒരു കുടം വെള്ളം ഒഴിച്ചപ്പോൾ ആണ് ഓർമവന്നത് …. ‘അമ്മ
ഓർമവന്നെങ്കിലും ഒന്ന് എണീറ്റ് ഇരിക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു ഞാൻ …

Leave a Reply

Your email address will not be published. Required fields are marked *